ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

കാര്‍ ഡ്രൈവിംഗ് പഠിക്കുന്ന നാളുകളില്‍ ക്ലച്ച് പെഡല്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ശരിക്കും എന്തിനാണ് ക്ലച്ച്? ചക്രങ്ങളിലേക്കുള്ള എഞ്ചിന്‍ ബന്ധം വിച്ഛേദിക്കാനാണ് ക്ലച്ച് പെഡല്‍; ലളിതമായി പറഞ്ഞാല്‍ തടസങ്ങളൊന്നും കൂടാതെ ഗിയര്‍ മാറാന്‍ വേണ്ടി.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ക്ലച്ച് ഉപയോഗിക്കുന്നതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എഞ്ചിന്റെയും ഗിയര്‍ബോക്‌സിന്റെയും ആരോഗ്യം. ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതു തെറ്റാണ്.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

വേഗത കുറയ്ക്കാന്‍ വേണ്ടി എല്ലായ്‌പോഴും ക്ലച്ച് ചവിട്ടുന്ന ശീലം കാറിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടാതെ പിന്നിലും വശങ്ങളിലും സഞ്ചരിക്കുന്ന മറ്റു കാറുകളിലും ഈ ശീലം ആശയക്കുഴപ്പം സൃഷ്ടിക്കും. ക്ലച്ച് ചവിട്ടേണ്ടത് എപ്പോഴെല്ലാം?

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

പൂര്‍ണമായും നിര്‍ത്താന്‍

കാര്‍ നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ ബ്രേക്ക് ആദ്യം പതിയെ ചവിട്ടുക. ഈ അവസരത്തില്‍ പൊടുന്നനെ താഴ്ന്ന ഗിയറിലേക്ക് കടക്കരുത്. ആര്‍പിഎം നില താഴുന്നത് വരെ ബ്രേക്കില്‍ ചവിട്ടി തുടരുക.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ആര്‍പിഎം നില കുറഞ്ഞെന്ന് കണ്ടാല്‍ ക്ലച്ച് ചവിട്ടി താഴ്ന്ന ഗിയറിലേക്ക് കടക്കാം. ഉദ്ദാഹരണത്തിന്, മുന്നില്‍ സിഗ്നല്‍ നിറം ചുവപ്പെങ്കില്‍ ആദ്യം ബ്രേക്ക് ചവിട്ടി കാറിന്റെ വേഗത കുറയ്ക്കണം. വേഗത തെല്ലൊന്നു കുറഞ്ഞാല്‍ ക്ലച്ചമര്‍ത്തി മൂന്നില്‍ നിന്നും രണ്ടിലേക്ക് ഗിയര്‍ മാറുക.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

തുടര്‍ന്ന് ക്ലച്ച് പൂര്‍ണമായും വിട്ടതിന് ശേഷം വീണ്ടും ബ്രേക്ക് ചവിട്ടണം. കാര്‍ പൂര്‍ണമായും നിശ്ചലമാകുന്നതിന് തൊട്ടുമുമ്പ് ക്ലച്ചമര്‍ത്തി ന്യൂട്രല്‍ ഗിയറിലേക്ക് മാറുന്നതാണ് ഉചിതമായ നടപടി.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ക്ലച്ചമര്‍ത്തുന്ന ശീലം ക്ലച്ച് ബെയറിംഗിനെ ബാധിക്കും. പൂര്‍ണമായും നില്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്ലച്ച് അമര്‍ത്താന്‍ വിട്ടുപോയാല്‍ കാര്‍ 'കുത്തി' നില്‍ക്കാന്‍ സാധ്യത കൂടും.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ചെരിവില്‍ നിര്‍ത്തുമ്പോള്‍

കയറ്റത്തില്‍ നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളിലും ചിത്രത്തില്‍ വലിയ വ്യത്യാസമില്ല. മുകളില്‍ പറഞ്ഞത് പോലെ തന്നെയാണ് ബ്രേക്കിന്റെയും ക്ലച്ചിന്റെയും ഉപയോഗം. എന്നാല്‍ പാര്‍ക്കിംഗ് ബ്രേക്കുകളെ കൂടി ഈ സന്ദര്‍ഭത്തില്‍ ആശ്രയിക്കേണ്ടതായി വരും.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

കാര്‍ നിശ്ചലമാകുന്നതിന് തൊട്ടു മുമ്പ് പാര്‍ക്കിംഗ് ബ്രേക്ക് ഇടണം. ക്ലച്ചമര്‍ത്തി ന്യൂട്രലിലേക്ക് കടക്കുമ്പോള്‍ കാര്‍ പിറകിലേക്ക് ഉരുണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണിത്.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

താഴ്ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍

എഞ്ചിന്‍ വേഗതയെ ആശ്രയിച്ചാണ് താഴ്ന്ന ഗിയറിലേക്ക് കടന്നതിന് ശേഷമുള്ള ക്ലച്ചിന്റെ ഉപയോഗം. 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കവെ മുന്നില്‍ എന്തെങ്കിലും തടസം കാരണം ബ്രേക്ക് പിടിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുക്കാം.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

വേഗത 100-80 കിലോമീറ്ററിലേക്കാണ് കുറയുന്നതെങ്കില്‍ ഗിയര്‍ മാറേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ വേഗത ക്രമപ്പെടുത്താന്‍ കാറിന് സാധിക്കും. എന്നാല്‍ 110 കിലോമീറ്ററില്‍ നിന്നും 50 കിലോമീറ്ററിലേക്ക് വേഗത കുറയ്‌ക്കേണ്ട സന്ദര്‍ഭങ്ങളില്‍ ക്ലച്ചിന്റെ ഉപയോഗം നിര്‍ണായകമാണ്.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ആര്‍പിഎം നില തീരെ കുറയുമ്പോള്‍ എഞ്ചിന്‍ 'വലിയും'. ഈ അവസരത്തില്‍ ആക്‌സിലറേറ്ററിന്റെ പ്രതികരണവും കുറയും. അതുകൊണ്ടു പെട്ടെന്ന് വേഗത കുറയ്‌ക്കേണ്ട അവസരത്തില്‍ ക്ലച്ചമര്‍ത്തി ഗിയര്‍ മാറാന്‍ തെല്ലും മടിക്കരുത്.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

മാനുവല്‍ കാറുകളില്‍ സാഹചര്യത്തിനൊത്ത് ഒന്നോ, രണ്ടോ ഗിയര്‍ ഒഴിവാക്കിയുള്ള ഷിഫ്റ്റിംഗ് മിക്കവരുടെയും പതിവ് രീതിയാണ്. അതായത് മൂന്നാം ഗിയറില്‍ നിന്നും അഞ്ചിലേക്കോ, നാലില്‍ നിന്നും നേരെ ആറാം ഗിയറിലേക്കോ കടക്കുന്ന രീതി.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

വസ്തുതാപരമായി പരിശോധിച്ചാല്‍ ഗിയര്‍ച്ചാട്ടം മാനുവല്‍ കാറില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കില്ല. അപ്ഷിഫ്റ്റിംഗിലും ഡൗണ്‍ഷിഫ്റ്റിംഗിലും ഇത്തരത്തില്‍ ഗിയറുകള്‍ ചാടിക്കടക്കാം. എന്നാല്‍ ഈ രീതി പതിവാക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

മാനുവല്‍ കാറില്‍ ഗിയര്‍ച്ചാട്ടം നടത്തുമ്പോള്‍ എഞ്ചിന്‍ ഇരമ്പിത്തീരാന്‍ (Revving) ഒരല്‍പം സമയമെടുക്കും.ഉദ്ദാഹരണത്തിന് മൂന്നാം ഗിയറില്‍ നിന്നും നേരെ അഞ്ചാം ഗിയറിലേക്ക് കടന്നതിന് ശേഷം സാധാരണഗതിയില്‍ ക്ലച്ച് വിട്ടാല്‍ കാര്‍ വിറയലോടെ 'കുത്തി' നില്‍ക്കും.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഇതിന് പകരം ഗിയര്‍ മാറി ഒരല്‍പം കാത്ത് നിന്നതിന് ശേഷം മാത്രം ക്ലച്ച് പതിയെ വിടുമ്പോള്‍ അനുയോജ്യമായ സാഹചര്യത്തിലേക്ക് കടക്കാന്‍ ഗിയര്‍ബോക്‌സിന് സാവകാശം ലഭിക്കും.ഡൗണ്‍ഷിഫ്റ്റ് ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുള്ളത്. താഴ്ന്ന ഗിയറില്‍ നിന്നും ഉയര്‍ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍ എഞ്ചിന്‍ വേഗത അനുയോജ്യമാകേണ്ടത് നിര്‍ണായകമാണ്.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഉദ്ദാഹരണത്തിന് ഹൈവേയില്‍ പതിയെ പോകുന്ന വാഹനത്തെ മറികടക്കണമെന്നുണ്ടെങ്കില്‍ അഞ്ചാം ഗിയറില്‍ നിന്നും മൂന്നാം ഗിയറിലേക്കാകും നാം മാറുക.ഈ സാഹചര്യത്തില്‍ എഞ്ചിന്‍ വേഗതയ്ക്ക് അനുയോജ്യമായി ക്ലച്ച് വിട്ടാല്‍ മാത്രമാണ് കാറിന് ആവശ്യമായ വേഗത ലഭിക്കുക. അല്ലാത്ത പക്ഷം വീലുകള്‍ ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

എന്നാല്‍ പതിവായ ഗിയര്‍ച്ചാട്ടം ക്ലച്ച് അതിവേഗം തകരാറിലാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റൊരു സംശയമാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ തന്നെ നീങ്ങണമെന്നത് നിര്‍ബന്ധമുണ്ടോ?

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

രണ്ടാം ഗിയര്‍ ഉപയോഗിച്ചും നിശ്ചലാവസ്ഥയില്‍ നിന്നും കാറിനെ മുന്നോട്ട് നീക്കാം. ഇതും പതിവായി സ്വീകരിച്ച് വരുന്ന നടപടിയാണ്. എന്നാല്‍ ക്ലച്ച് അതിവേഗം തകരാറിലാക്കാന്‍ ഈ ശീലം കാരണമാകും.കുറഞ്ഞ എഞ്ചിന്‍ വേഗതയിലും ക്ലച്ച് പൂര്‍ണമായും വിടാന്‍ ഫസ്റ്റ് ഗിയറില്‍ സാധിക്കും. എന്നാല്‍ രണ്ടാം ഗിയറില്‍ എഞ്ചിനും ക്ലച്ചും തമ്മില്‍ ഇണങ്ങാന്‍ കൂടുതല്‍ സാവകാശമെടുക്കും.

മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?

ഫസ്റ്റ് ഗിയറില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുന്നതാണ് ഉത്തമമായ രീതി. അതേസമയം ക്ലച്ച് അതിവേഗം തകരാറിലാകും എന്നതൊഴികെ രണ്ടാം ഗിയറിൽ കാർ സ്റ്റാർട്ട് ചെയ്തെടുക്കുന്നത് കൊണ്ട് മറ്റ് പ്രശ്നങ്ങളുണ്ടാകില്ല.

More from DriveSpark

Article Published On: Monday, April 30, 2018, 17:16 [IST]
English summary
Should I Press Clutch To Apply Brakes? Read in Malayalam.
കൂടുതല്‍... #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X