പുതിയ കാര്‍ വാങ്ങി ഈ തെറ്റ് വരുത്തരുതേ... നന്നായി വണ്ടിയോടിക്കുന്നവര്‍ക്ക് പോലും പറ്റാറുണ്ട്

ഇന്ത്യയില്‍ ഉത്സവ സീസണ്‍ അവസാനിച്ചതിനാല്‍ ഒരുപാട് പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ നിന്ന് കാറുകളിലേക്ക് അപ്ഗ്രേഡ് ചെയ്തവര്‍ ഒത്തിരിയുണ്ടാകും. ചിലര്‍ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിയില്‍ കൈതെളിഞ്ഞ ശേഷമായിരിക്കും പുത്തന്‍ കാര്‍ വാങ്ങിയത്. ചിലര്‍ പുതിയ വാഹനത്തില്‍ തന്നെ ഡ്രൈവിംഗ് തുടങ്ങാം എന്ന് കരുതുന്നു. ആദ്യമായി വാഹനം വാങ്ങുന്നവരില്‍ വലിയൊരു പങ്ക് ആളുകള്‍ക്കും ശരിയായ ഡ്രൈവിംഗ് പരിചയം ഇല്ലാത്തവരായിരിക്കും. ഈ പരിചയക്കുറവ് മൂലം തകരാറിലാകുന്ന ചില കാര്‍ ഭാഗങ്ങളുണ്ട്. അതില്‍ ഒന്നാണ് കാറിന്റെ ക്ലച്ച് പ്ലേറ്റ്. ഡ്രൈവിംഗില്‍ വരുത്തുന്ന സാധാരണ പിശകുകള്‍ ക്ലച്ച് പ്ലേറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് ലേഖനത്തില്‍ പരിശോധിക്കാന്‍ പോകുന്നത്.

കാറിന്റെ ക്ലച്ച് പ്ലേറ്റിന് കേടുവരുത്തുന്ന പിശകുകള്‍ മനസ്സിലാക്കിയാല്‍ അനാവശ്യ ചെലവുകള്‍ തടയാന്‍ കാറുടമകള്‍ക്ക് സാധിക്കും. ഇതിനായി നാം ക്ലച്ച് പ്ലേറ്റ് തകരാറിലാക്കുന്ന സാധാരണ തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. പുതിയ ഡ്രൈവര്‍മാര്‍ മാത്രമല്ല കാലങ്ങളായി കാര്‍ ഓടിക്കുന്നവര്‍ക്കും ഇത് മനസ്സിലാക്കി വെക്കാം. കാര്‍ ക്ലച്ച് പെഡല്‍ കേടാക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് ഡ്രൈവിംഗിനിടെ ക്ലച്ച് പെഡല്‍ തുടര്‍ച്ചയായി അമര്‍ത്തുന്നത്. അനാവശ്യമായി ക്ലച്ച് പെഡലില്‍ അമര്‍ത്തിയാല്‍ ഈ ഭാഗം പെട്ടെന്ന് മാറ്റേണ്ടി വരും.

clutch pedal

ഇനി പറയാന്‍ പോകുന്നത് പല ഡ്രൈവര്‍മാരും സ്ഥിരമായി വരുത്തുന്ന ഒരു പിഴവാണ്. ഗിയര്‍ മാറാന്‍ തിരക്ക് കൂട്ടുന്നതിനിടെ ചില ഡ്രൈവര്‍മാര്‍ ക്ലച്ച് പെഡല്‍ പൂര്‍ണമായി അമര്‍ത്താറില്ല. കൃത്യമായി പറഞ്ഞാല്‍ ക്ലച്ച് പകുതി അമര്‍ത്തി ഗിയര്‍ മാറുന്നു. ഈ ശീലം ക്ലച്ച് പ്ലേറ്റിന് പെട്ടെന്ന് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ക്ലച്ച് പ്ലേറ്റിന്റെ (Clutch Plate) ആയുസ് വര്‍ധിപ്പിക്കാനായി ഗിയര്‍ മാറ്റുമ്പോള്‍ ക്ലച്ച് പെഡല്‍ പൂര്‍ണമായും അമര്‍ത്താന്‍ ശ്രദ്ധിക്കുക. ക്ലച്ച് പെഡലില്‍ ഇടക്കിടെ കാലമര്‍ത്തുകയും പൂര്‍ണമായും അമര്‍ത്താതിരിക്കുകയും ചെയ്താല്‍ ഇടക്കിടെ വർക്‌ഷോപ് സന്ദര്‍ശിക്കേണ്ടി വരും. വണ്ടി ഓടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു സിഗ്നലില്‍ എത്തിയെന്ന് കരുതുക. ഈ സാഹചര്യത്തില്‍ ക്ലച്ചില്‍ അനാവശ്യ സമ്മര്‍ദം ഒഴിവാക്കാന്‍ ന്യൂട്രല്‍ ഗിയറിലേക്ക് മാറ്റുക.

clutch plate

കാര്‍ ഓടിക്കമ്പോള്‍ പലരും ചെയ്യുന്ന മറ്റൊരു സംഗതിയാണ് ആക്സിലറേറ്റര്‍ പെഡലും ക്ലച്ച് പെഡലും ഒരേ സമയം അമര്‍ത്തുന്നത്. ക്ലച്ചില്‍ ചവിട്ടി ആക്സിലേറ്റര്‍ ഇരമ്പിപ്പിക്കുന്നത് ചിലരുടെ ഹോബിയാണ്. എന്നാല്‍ ഇത് ക്ലച്ച് പെഡലിന് അത്ര നല്ലതല്ലെന്ന് പറയട്ടെ. ഈ ഒരു ശീലം ക്ലച്ച് പ്ലേറ്റിന് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുകയും അറ്റകുറ്റപ്പണി ചെലവില്‍ വലിയൊരു സംഖ്യ പൊട്ടുകയും ചെയ്യും.

നിങ്ങളുടെ ഡ്രൈവിംഗ് ശീലത്തില്‍ ഇത്തരം തെറ്റുകള്‍ വരുത്തുന്നുണ്ടെങ്കില്‍ അവ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ക്ലച്ച് പ്ലേറ്റിന്റെ ആയുസ് വര്‍ധിപ്പിക്കാനും അതുവഴി മെക്കാനിക്കിന് കൊടുക്കുന്ന പൈസ പോക്കറ്റിലിടാനും പറ്റും. കാറിന്റെ ക്ലച്ച് പ്ലേറ്റ് കൃത്യമായ ഇടവേളകളില്‍ മാറ്റണമെന്നാണ് ചിലര്‍ ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യേണ്ടി വരുന്നത് നമ്മുടെ ഡ്രൈവിംഗ് ശീലങ്ങള്‍ കാരണമാണ്.

ഡ്രൈവിംഗില്‍ വരുത്തുന്ന സാധാരണ പിഴവുകള്‍ പരിഹരിക്കുകയും ക്ലച്ച് പ്ലേറ്റ് കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നതിലൂടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ കഴിയും. വാഹനമോടിക്കുമ്പോള്‍ നമ്മള്‍ വരുത്തുന്ന ചെറിയ പിഴവുകളാണ് ഈ ക്ലച്ച് പ്ലേറ്റ് പെട്ടെന്ന് കേടാനുള്ള പ്രധാന കാരണമെന്ന കാര്യത്തെ കുറിച്ച് പലരും അജ്ഞരാണ്. ഡ്രൈവിംഗ് പഠിപ്പിക്കുന്നവരും ഇത്തരം കാര്യങ്ങള്‍ ആളുകളോട് പറഞ്ഞ് കൊടുക്കുന്നില്ല.

അതുകൊണ്ട് തന്നെ തങ്ങള്‍ തെറ്റായ രീതിയിലാണ് വാഹനം കൈകാര്യം ചെയ്യുന്നതെന്ന് പോലും ആളുകള്‍ മനസ്സിലാക്കുന്നില്ല. നിങ്ങള്‍ ഇനി വണ്ടി ഓടിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ സാധാരണ തെറ്റുകള്‍ വരുത്താതെ ഇരുന്നാല്‍ ക്ലച്ച് പ്ലേറ്റ് ദീര്‍ഘകാലം കേടുകൂടാതെയിരിക്കും. എന്നാല്‍ നിങ്ങള്‍ ഒരു ഇവിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ കാര്യങ്ങള്‍ പരിഗണിക്കേണ്ടതില്ല. കാരണം ഇവിയില്‍ നിങ്ങള്‍ക്ക് ഒരു ക്ലച്ച് പെഡല്‍ കാണാനാകില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 10, 2024, 13:00 [IST]
English summary
Common driving habits that damaging new cars clutch plate
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X