Bike Tips: ബൈക്ക് വാങ്ങാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ലേ? പരിഹാരം പറഞ്ഞു തരാം വരൂ...
യുവതയുടെ ഹരമാണ് മോട്ടോര്‍സൈക്കിളുകള്‍. 18 വയസ്സ് തികഞ്ഞ് ലൈസന്‍സ് എടുത്താല്‍ അടുത്ത സ്‌റ്റെപ്പ് ബൈക്ക് വാങ്ങുകയെന്നതാണ്. എന്നാല്‍ പല ആളുകള്‍ക്കും ഇതത്ര ഈസി ടാസ്‌കല്ല. കാരണം മാതാപിതാക്കളെ സമ്മതിപ്പിക്കണം എന്നത് തന്നെ കാര്യം. ചില കുടുംബങ്ങളില്‍ ഇരുചക്ര വാഹനം ഓടിക്കാന്‍ നല്‍കാതെ കുട്ടികള്‍ക്ക് ഫോര്‍വീലറുകള്‍ മാത്രം നല്‍കുന്ന സാഹചര്യം ഉണ്ട്.
സുരക്ഷ, അനുഭവസമ്പത്തിന്റെ കുറവ് എന്നിവയെല്ലാം പരിഗണിച്ചാണ് പലപ്പോഴും മാതാപിതാക്കള്‍ അങ്ങനെ ചിന്തിക്കാന്‍ കാരണം. നിങ്ങള്‍ ഒരു ബൈക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളെ സമ്മതിപ്പിക്കാനുള്ള ചില ടിപ്പുകളാണ് ഇനി പറയാന്‍ പോകുന്നത്. ബൈക്ക് വാങ്ങിത്തരണം അല്ലെങ്കില്‍ ഞാന്‍ എന്റെ സ്വന്തം ക്യാഷിന് ബൈക്ക് വാങ്ങാന്‍ പോകുകയാണെന്ന് മാതാപിതാക്കളോട് പറയുന്നതിന് മുമ്പ് അതിനെ കുറിച്ച് കൃത്യമായ ഗവേഷണം നടത്തുക ആവശ്യമാണ്.

വ്യത്യസ്ത തരം ബൈക്കുകള്‍, അവയുടെ സവിശേഷതകള്‍, അനുബന്ധ ചെലവുകള്‍ എന്നിവയെക്കുറിച്ച് നന്നായി അറിഞ്ഞിരുന്നിട്ട് വേണം മാതാപിതാക്കളുടെ അടുത്തേക്ക് ചെല്ലാന്‍. ബൈക്കുമെടുത്ത് നിരത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ആവശ്യമായ പരിശീലനവും നാട്ടിലെ ഗതാഗത നിയമങ്ങളെ കുറിച്ച് പരിജ്ഞാനവും വേണം. ഇതെല്ലാം എന്റെ കുട്ടിക്ക് ഉണ്ടെന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് കുറച്ച് വിശ്വാസം വരും.
മാതാപിതാക്കള്‍ മക്കളെ മോട്ടോര്‍സൈക്കിളില്‍ വിടാന്‍ ഏറ്റവും വിമുഖത കാണിക്കാനുള്ള കാരണം സേഫ്റ്റിയാണ്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് മോട്ടോര്‍ സൈക്കിളില്‍ അപകട സാധ്യത കൂടുതലാണ്. എങ്കിലും പല മോഡേണ്‍ മോട്ടോര്‍സൈക്കിളുകളും അത്യാധുനിക സുരക്ഷ സവിശേഷതകളുമായിട്ടാണ് എത്തുന്നത്. പല എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കുകളും (ABS) ട്രാക്ഷന്‍ കണ്‍ട്രോളും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഫീച്ചറുകള്‍ എങ്ങനെ സേഫ്റ്റി ഉയര്‍ത്തുന്നുവെന്ന കാര്യം മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കിയാല്‍ നിങ്ങള്‍ പകുതി വിജയിച്ചു. സുരക്ഷ മാത്രമല്ല കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോക്കറ്റിന് ആശ്വാസം ബൈക്കുകളാണെന്നും അവരെ ഓര്‍മിപ്പിക്കുക. ചില മാതാപിതാക്കള്‍ക്ക് ബൈക്ക് വാങ്ങുന്നതിന് എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ അതിന് വേണ്ടി എത്ര പണം മുടക്കുന്നു എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്ക കാണും.
മോട്ടോര്‍സൈക്കിള്‍ വാങ്ങുമ്പോള്‍ നമ്മള്‍ നല്ലൊരു തുക നിക്ഷേപിക്കുകയാണ്. വില, ഇന്‍ഷുറന്‍സ്, പരിപാലനച്ചെലവ്, മറ്റ് സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചെലവുകള്‍ എന്നിങ്ങനെ വലിയൊരു സംഖ്യ ചെലവാകുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ബജറ്റ് സംബന്ധിച്ച് ആശങ്കയുണ്ടാകാം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കായി കൃത്യമായ ഒരു ബജറ്റ് തയാറാക്കുക. ബൈക്ക് വാങ്ങാനുള്ള സാമ്പത്തികമായ കാര്യങ്ങള്‍ താന്‍ ഏറ്റെടുക്കാമെന്നോ അല്ലെങ്കില്‍ ഒരു ഭാഗം താന്‍ നോക്കിക്കോളാം എന്നോ പറഞ്ഞാല്‍ മാതപിതാക്കള്‍ക്ക് സന്തോഷമാകും.
അതുമല്ലെങ്കില്‍ നിങ്ങളുടെ ബജറ്റില്‍ ഒരു പുതിയ ബെക്ക് വാങ്ങാന്‍ സാധിക്കില്ല എന്നാണെങ്കില്‍ യൂസ്ഡ് ബൈക്ക് നോക്കാം. അല്ലെങ്കില്‍ പണം ഒത്തുവരുന്നത് വരെ കാത്തിരിക്കാം. ഇന്ന് ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ നിര്‍മാതാക്കാള്‍ മികച്ച എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍ പുറത്തിറക്കുന്നതിനാല്‍ ഓപ്ഷനുകള്‍ക്ക് കുറവുണ്ടാകില്ല. ഒരു മോട്ടോര്‍സൈക്കിള്‍ വാങ്ങിയാല്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ തനിക്ക് കൂടുതല്‍ തിളങ്ങാന്‍ സാധിക്കുമെന്ന കാര്യം മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
നിങ്ങള്‍ പഠിക്കുന്നവരാണെങ്കില്‍ യാത്രാസമയം കുറയ്ക്കാന്‍ ബൈക്ക് കൊണ്ട് സാധിക്കുന്നതിനാല്‍ പഠിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമല്ലോ. അതുപോലെ തന്നെ ജോലി ഉള്ളവര്‍ക്ക് അത് കൂടുതല്‍ ആയാസകരമാക്കാന്‍ ഒരു ഇരുചക്ര വാഹനം കൊണ്ട് സാധിക്കും. ഹെല്‍മെറ്റ് ധരിക്കുമെന്നും മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനം ഓടിക്കാതെ ഉത്തരവാദിത്തമുള്ള പൗരനായിരിക്കുമെന്നും മാതാപിതാക്കളോട് പറയാം. നിങ്ങള്‍ക്ക് ഉത്തരവാദിത്തവും ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള കഴിവ് ആയെന്ന് മാതാപിതാക്കള്‍ക്ക് ബോധ്യമാകണം.

അതുപോലെ തന്നെ ചെറിയ ബൈക്കുകളില്‍ നിന്ന് തുടങ്ങുന്നതാണ് ഉചിതമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഒരു ചെറിയ മോട്ടോര്‍സൈക്കിളില്‍ നിന്ന് യാത്ര ആരംഭിക്കുന്നത് സുരക്ഷിതം മാത്രമല്ല, വലിയ ബൈക്കുകള്‍ വാങ്ങുന്നതിന് മുമ്പ നിങ്ങള്‍ക്ക് മികച്ച ആത്മവിശ്വാസവും അനുഭവസമ്പത്തും ധൈര്യവും നേടാന്‍ സഹായിക്കും. ചെറിയ ബൈക്ക് വാങ്ങി എക്‌സ്പീരിയന്‍സ് ആയ ശേഷം വലിയ ബൈക്ക് വാങ്ങിക്കോളാം എന്ന് പറയുമ്പോള്‍ മാതാപിതാക്കള്‍ക്ക് വിശ്വാസം വര്‍ധിക്കും.
ദൈനംദിന ആവശ്യങ്ങള്‍ക്കും നിങ്ങള്‍ക്ക് കൈതെളിയാനും പറ്റിയ ഒത്തിരി ബൈക്കുകള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. ഇനി ഇവയെല്ലാം മാതാപിതാക്കളോട് ആശയവിനിമയം നടത്തുന്നതിലുമുണ്ട് കാര്യം. പല മക്കളും മാതാപിതാക്കളോട് ഒരു ആവശ്യവുമില്ലാതെ തര്‍ക്കിക്കാറുണ്ട്. ഇവിടെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക. അവരുടെ ആശങ്കകള്‍ക്ക് ചെവികൊടുത്ത ശേഷം മുകളില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ അവരെ സമാധാനത്തില്‍ പറഞ്ഞ് മനസ്സിലാക്കുക. ഈ ഒരു രീതി കൈകൊണ്ടാല്‍ ഒരു ബൈക്ക് എന്ന നിങ്ങളുടെ സ്വപ്‌നം വലിയ ബുദ്ധിമുട്ടുകളില്ലാതെ നേടിയെടുക്കാം.


Click it and Unblock the Notifications








