കാറിന്റെ അടിയില്‍ ഇങ്ങനെ വെള്ളം ചോരുന്നുണ്ടോ? ഉടനെ ഇക്കാര്യം ചെയ്തില്ലെങ്കില്‍ പൈസ പൊട്ടും

ചൂടുകാലത്ത് കാറിലെ എസി ഒരു അനുഗ്രഹമാണ്. ഇന്ന് എയര്‍ കണ്ടീഷനിംഗുമായാണ് ഒട്ടുമിക്ക കാറുകളും പുറത്തിറങ്ങുന്നതെന്ന് പറയാം. ഡ്രൈവര്‍മാരുടെ സൗകര്യം പരിഗണിച്ച് വലിയ ലോറികളിലും ട്രക്കുകളിലും വരെ ഇന്ന് എസിയായി. റൂമിലോ കടയിലോ സ്ഥാപിച്ച എസിയില്‍ നിന്ന് വെള്ളം ചോര്‍ന്ന് പോകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതുപോലെ കാറിന്റെ അകത്ത് ഏപ്പോഴെങ്കിലും വെള്ളം ചോരുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അത് കാറിന്റെ കണ്‍ഡെന്‍സേറ്റ് ഡ്രെയിന്‍ പൈപ്പ് ബ്ലോക്കായത് മൂലമാകും. ഈ പൈപ്പില്‍ തടസങ്ങള്‍ ഉണ്ടെങ്കില്‍ വെള്ളം പുറത്തേക്ക് പോകാതെ വെളളം ചോരാന്‍ ഇടയാക്കും.

ഡ്രെയിന്‍ ഹോസ് ഞെക്കുകയോ വളയ്ക്കുകയോ ചെയ്ത് ഇത് പരിഹരിക്കാം. ഹോസ് വൃത്തിയാക്കാന്‍ സ്‌ക്രൂഡ്രൈവറും സഹായിക്കും. നിങ്ങളുടെ കാറിന്റെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തില്‍ റഫ്രിജറന്റ് കുറവാണെങ്കില്‍ അതും ചോര്‍ച്ചയിലേക്ക് നയിച്ചേക്കാം. റഫ്രിജറന്റ് അപര്യാപ്തമാണെങ്കില്‍ അത് എസി സിസ്റ്റത്തില്‍ പ്രഷര്‍ കുറയുന്നതിന് കാരണമാകുകയും ഇവാപറേറ്റര്‍ കോയിലുകള്‍ മരവിക്കുന്നതിനും കാരണമാകുന്നു. നിങ്ങളുടെ കാറിന്റെ എസി തണുത്ത വായുവിന് പകരം ചൂടുള്ള വായുവാണ് നല്‍കുന്നതെങ്കില്‍ റഫ്രിജറന്റ് നില കുറവാണെന്ന് മനസ്സിലാക്കണം.

vehicles ac leaks water

ഈ പ്രശ്‌നം പരിഹരിക്കാന്‍ എത്രയും പെട്ടത് അത് റീഫില്‍ ചെയ്യണം. നിങ്ങളുടെ കാറിന്റെ എയര്‍കണ്ടീഷണറില്‍ നിന്ന് വെള്ളം ചോരുന്നതിനുള്ള ഒരു കാരണം കണ്‍ഡെന്‍സേറ്റ് ഡ്രെയിന്‍ പൈപ്പിന് കാലക്രമേണയുണ്ടാകുന്ന തുരുമ്പും തേയ്മാനവുമാണ്. ഇത് കാരണം കാറിന്റെ അകത്ത് വെള്ളം ചോരും. ഇത് ഒഴിവാക്കാന്‍ ഈ പൈപ്പിന്റെ കേടുപാടുകള്‍ക്കായി പരിശോധിക്കുകയും ആവശ്യമെങ്കില്‍ അവ മാറ്റുകയും ചെയ്യുക എന്നതാണ്.

കണ്ടന്‍സേറ്റ് ഡ്രെയിന്‍ പൈപ്പും വെന്റിലേഷന്‍ സംവിധാനവും തമ്മിലുള്ള തെറ്റായ വയറിംഗ് കണക്ഷനുകളും ചോര്‍ച്ചയിലേക്ക് നയിച്ചേക്കാം. ഈ ഘടകങ്ങള്‍ ശരിയായി കണക്റ്റ് ചെയ്തിട്ടില്ലെങ്കില്‍ വെള്ളം പ്രതീക്ഷിച്ച പോലെ പുറത്തേക്ക് പോകില്ല. പകരം കാറിന്റെ ഫേ്‌ലാറിലേക്ക് ചോര്‍ന്നേക്കാം. വെന്റിലേഷന്‍ സിസ്റ്റത്തിലേക്ക് ഒരു കണ്‍ഡെന്‍സേറ്റ് ഡ്രൈയിന്‍ പൈപ്പ് ശരിയായി ബന്ധിപ്പിച്ചാല്‍ ഈ പ്രശ്‌നമുണ്ടാകില്ല.

refrigerant level

എസി ഫില്‍ട്ടറുകള്‍ ചോരാനുള്ള മറ്റൊരു കാരണം എയര്‍ ഫില്‍ട്ടറുകള്‍ അടയുന്നതാണ്. പൊടിയും ഈര്‍പ്പവും അടിഞ്ഞുകൂടി എയര്‍ഫില്‍ട്ടറുകള്‍ അടയുന്നു. കണ്‍ഡെന്‍സേറ്റ് ഡ്രെയിന്‍ പൈപ്പില്‍ നിന്ന് അധിക വെള്ളം ഒഴുകാന്‍ ഇത് കാരണമാകുന്നു. എയര്‍ ഫില്‍ട്ടറുകളില്‍ പൊടിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത് തടയാന്‍ വേണ്ടി പതിവായി വിദഗ്ധരായ മെക്കാനിക്കുക്കളെ ഉപയോഗിച്ച് വൃത്തിയാക്കണം.

എയര്‍ ഫില്‍ട്ടറുകള്‍ എത്ര തവണ വൃത്തിയാക്കണം എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം കാറിന്റെ ഓണേഴ്‌സ് മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ ശുപാര്‍ശകള്‍ പാലിക്കുന്നത് വഴി എയര്‍ഫില്‍ട്ടറുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഒത്തിരി പണവും സമയവും ലാഭിക്കാന്‍ ഇതുവഴി സാധിക്കും. ചോര്‍ച്ചയും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നിങ്ങളുടെ കാറിന്റെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ ശരിയായ മെയിന്റനൻസ് അത്യാവശ്യമാണ്.

car air condition

ഇതിനായി വണ്ടി റെഗുലര്‍ ചെക്കപ്പുകള്‍ക്ക് വിധേയമാക്കണം. കാറിനുള്ളില്‍ മാത്രമല്ല പുറത്തും വെള്ളം ചോരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് കാറിന്റെ മുന്‍ഭാഗത്ത് ഡാഷ്‌ബോര്‍ഡ് ഏരിയയ്ക്ക് താഴെയായി വെള്ളം ചോരാന്‍ സാധ്യതയുണ്ട്. ചില എംപിവി കാറുകളുടെ പിന്‍ഭാഗത്തും എസി വാട്ടര്‍ ലീക്കേജ് ഉണ്ട്. ഈ കാറുകള്‍ക്കെല്ലാം പിന്‍സീറ്റിനായി പ്രത്യേക എസി ഹാന്‍ഡ്‌ലിംഗ് യൂണിറ്റ് ഉണ്ട്. മൂന്നാം വരി സീറ്റില്‍ എല്ലായ്‌പ്പോഴും ആളുകള്‍ കയറാത്തിനാല്‍ അവിടെ ശ്രദ്ധ എത്തിയേക്കില്ല.

അതുകൊണ്ട് കാറിന്റെ പിന്നിലും ഒരു ശ്രദ്ധ വേണം. എസിയില്‍ നിന്നുള്ള വെള്ളം ചോരുന്നത് പലരും അത്ര ഗൗരവത്തില്‍ എടുക്കാറില്ല. എന്തൊക്കെ ആയാലും കാറിനുള്ളില്‍ വെള്ളം ചോരുന്നത് ഭാവിയില്‍ പ്രശ്‌നമാകുമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എസി കൃത്യമായി പരിപാലിച്ചാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാം. കൃത്യമായ ഇടവേളകളില്‍ എസി പരിശോധിക്കണം. നിങ്ങളുടെ കാറിന്റെ യാത്രസുഖത്തിനും പോക്കറ്റിനും അത് അത്യാശ്യമാണ്.

More from DriveSpark

Article Published On: Saturday, November 9, 2024, 13:00 [IST]
English summary
Did your cars ac leaks water these might be the reasons
കൂടുതല്‍... #auto tips #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X