ഇട്ടാല്‍ 'പെട്ടു'! ഈ ആക്‌സസറി ഒരിക്കലും കാറില്‍ ഉപയോഗിക്കരുതേ...

ഒരാള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അത് ഏറ്റവും ഭംഗിയിലും വൃത്തിയിലും കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ വണ്ടി വാങ്ങി കഴിഞ്ഞാല്‍ ചില ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ ഉപയോഗിച്ച് അത് കസ്റ്റമൈസ് ചെയ്യുന്ന ശീലം ഉടമകള്‍ക്കുണ്ട്. സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് റാപ്പുകള്‍ മുതല്‍ അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റുകള്‍ വരെയുള്ള ആക്‌സസറികള്‍ വാഹനത്തെ കസ്റ്റമൈസ് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്നു. സാധാരണയായി കാറുകളില്‍ ഉപയോഗിക്കുന്ന ഇത്തരത്തില്‍ ഒരു ആക്‌സസറി അതിന്റെ പ്രായോഗികത കാരണം വ്യാപക പ്രശസ്തി നേടിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം വാഹനത്തിന് ദോഷകരമാണ്. അത് ഏതാണെന്നാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.

അധികം വളച്ച് കെട്ടില്ലാതെ നേരെ കാര്യത്തിലേക്ക് കടക്കാം. ഫുള്‍ മാറ്റ്, പിവിസി മാറ്റ് അല്ലെങ്കില്‍ ഫുള്‍ ഫ്ലോര്‍ മാറ്റ് എന്നും അറിയപ്പെടുന്ന വിനൈല്‍ മാറ്റിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഒറ്റനോട്ടത്തില്‍ വിനൈല്‍ മാറ്റുകള്‍ ഒരു കാറിന് മുതല്‍ക്കൂട്ടാണെന്ന് നിങ്ങള്‍ക്കും തോന്നിയിരിക്കാം. അവ ഫാക്ടറി കാര്‍പെറ്റിനെ അഴുക്ക്, ഭക്ഷണം അവശിഷ്ടങ്ങള്‍, വെള്ളം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു.

floor mat

കൂടാതെ ഇവ തുടച്ച് വൃത്തിയാക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ പല കാര്‍ ഉടമകളും ഇത് നിര്‍ബന്ധമായും കാറില്‍ ഉണ്ടായിരിക്കേണ്ട സംഗതിയായി കരുതുന്നു. എന്നാല്‍ ഈ ജനപ്രിയ ആക്‌സസറി യഥാര്‍ത്ഥത്തില്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം വരുത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യുക?. അതെ ഇത് വായിക്കുമ്പോള്‍ പലരും അത്ഭുതപ്പെട്ടേക്കാം. പക്ഷേ മിക്ക ഓട്ടോമോട്ടീവ് വിദഗ്ധരും വിനൈല്‍ മാറ്റുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല.

കാര്‍ നിര്‍മാതാക്കള്‍ ഔദ്യോഗിക ആക്‌സസറികളായി പോലും ഇവ വാഗ്ദാനം ചെയ്യാതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. വിനൈല്‍ മാറ്റുകളുടെ പ്രശ്നം മനസ്സിലാക്കാന്‍ കാറില്‍ ഫാക്ടറി ഫിറ്റഡ് കാര്‍പെറ്റ് എന്തിനാണ് നല്‍കുന്നതെന്ന് ആദ്യം അറിഞ്ഞിരിക്കണം. കാറിന്റെ ഭംഗിക്ക് വേണ്ടിയല്ല, മറിച്ച് ഇവയ് വലിയ ധര്‍മങ്ങളുണ്ട്. അതില്‍ പ്രധാനമാണ് തീയില്‍ നിന്നുള്ള പ്രതിരോധം. ഓട്ടോമോട്ടീവ് കാര്‍പെറ്റുകള്‍ അപകടമോ വൈദ്യുതി ഷോര്‍ട്ട് ഷോര്‍ട്ടോ ഉണ്ടായാല്‍ തീ പടരുന്നത് കുറയ്ക്കുന്ന പ്രത്യേക ഫെ്ലയിം റെസിസ്റ്റന്‍സ് വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

മാത്രമല്ല റോഡ്, എഞ്ചിന്‍, കാറ്റ് എന്നിവയുടെ ശബ്ദം ഗണ്യമായി കുറയ്ക്കാനും സുഖകരവും ശാന്തവുമായ ക്യാബിന്‍ അന്തരീക്ഷം സൃഷ്ടിക്കാനും ഇവ സഹായിക്കുന്നു. കാറിന്റെ കാര്‍പെറ്റുകള്‍ ഈര്‍പ്പം ബാഷ്പീകരിക്കാന്‍ അനുവദിക്കുന്നു. ഇത് താഴെയുള്ള മെറ്റല്‍ ഫേ്ലാര്‍ നശിക്കുകയോ തുരുമ്പെടുക്കുകയോ ചെയ്യുന്നത് തടയാന്‍ സഹായിക്കുന്നു. വിനൈല്‍ മാറ്റുകളാണെങ്കിലോ ഈര്‍പ്പം എളുപ്പത്തില്‍ പുറത്തേക്ക് പോകുന്നത് തടയുന്നു.

പെഡലുകള്‍ക്ക് താഴെ മുതല്‍ പിന്‍ സീറ്റുകള്‍ക്ക് താഴെ വരെ മുഴുവന്‍ ഫേ്ലാറും മൂടുന്ന വലിയ കസ്റ്റം കട്ട് പ്ലാസ്റ്റിക് ഷീറ്റുകളാണ് ഈ മാറ്റുകള്‍. ഇവ കാര്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുമ്പോള്‍ മാറ്റിനും കാര്‍പെറ്റിനും ഇടയില്‍ വെള്ളവും ഈര്‍പ്പവും കെട്ടിനില്‍ക്കാന്‍ കാരണമാകും. കാലക്രമേണ പ്രത്യേകിച്ച് ആറ് മാസത്തോളം മഴ പെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് നല്ല പണിയാകും.

ഈ ഈര്‍പ്പം കാരണം വിനൈല്‍ മാറ്റിന് കീഴില്‍ തുരുമ്പെുക്കാന്‍ തുടങ്ങും. ചെറിയ തുരുമ്പായി ആരംഭിക്കുന്ന ഇത് ക്രമേണ ഫേ്ലാര്‍ പാനലിലേക്ക് പടരുകയും ഒടുവില്‍ വാഹനത്തിന്റെ ഘടനാപരമായ സമഗ്രതയെ അപകടപ്പെടുത്തുകയും ചെയ്യും. കാറിന്റെ ഫേ്ലാറിലൈ തുരുമ്പ് ലുക്കിന് മാത്രമല്ല കാറിനെ മൊത്തത്തില്‍ അപകടത്തിലാക്കുന്ന സംഗതിയാണ്. ഷാസിയുടെ അവിഭാജ്യ ഘടകമായ ഫേ്‌ലാര്‍ പാനല്‍ തുരുമ്പെടുക്കുന്നത് കാറിന്റെ സ്ട്രക്ചറല്‍ ഫ്രെയിമിനെ ദുര്‍ബലപ്പെടുത്തും.

ഇത് അപകടമുണ്ടായാല്‍ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കും. മാത്രമല്ല അത്ര സുഖകരമല്ലാത്ത ശബ്ദകോലാഹലങ്ങള്‍ക്കും വൈബ്രേഷനുകള്‍ക്കും ഇത് കാരണമാകും. സീറ്റിനോ സസ്പെന്‍ഷനോ ഉള്ള മൗണ്ടിംഗ് പോയിന്റുകളെ തുരുമ്പ് ബാധിച്ചാല്‍ അത് ഹാന്‍ഡ്ലിംഗ് പ്രശ്നമാകും. മാത്രമല്ല നിങ്ങള്‍ കാര്‍ വില്‍ക്കാന്‍ വെച്ചാല്‍ തുരുമ്പ് ശ്രദ്ധയില്‍ പെട്ടാല്‍ ചിലര്‍ പിന്നോട്ടടിക്കും. മാത്രമല്ല ഇത് കാറിന്റെ മൊത്തത്തിലുള്ള പുനര്‍വില്‍പ്പന മൂല്യം കുറയ്ക്കും.

തീരപ്രദേശങ്ങളിലുള്ളവരാണ് കാറുകളില്‍ വിനൈല്‍ മാറ്റ് ഉപയോഗിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഫേ്ാറില്‍ ദ്വാരങ്ങള്‍ ഉണ്ടാകാനും സ്ട്രക്ചറല്‍ പാനലുകള്‍ മുഴുവനായി തകരാനും ഇത് കാരണമായേക്കാം. നിങ്ങള്‍ ഒരു കാര്‍ ഉടമയോ അല്ലെങ്കില്‍ ഉടന്‍ ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന വ്യക്തിയോ ആണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുക.

വിനൈല്‍ അല്ലെങ്കില്‍ ഫുള്‍ ഫ്ലോര്‍ മാറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് നിങ്ങള്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരാണെങ്കില്‍. എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റുന്ന മാറ്റുകളാണ് വേണ്ടതെങ്കില്‍ ടിപിഇ അല്ലെങ്കില്‍ സമാനമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 3D അല്ലെങ്കില്‍ 5D ഫ്ലോര്‍ മാറ്റുകള്‍ തിരഞ്ഞെടുക്കുക. മഴക്കാലത്ത് മാറ്റുകള്‍ പതിവായി വൃത്തിയാക്കാന്‍ ശ്രമിക്കുക.

യൂസ്ഡ് കാര്‍ വാങ്ങുകയാണെങ്കില്‍ തുരുമ്പെടുത്തിട്ടുണ്ടോ എന്നറിയാന്‍ ഫ്ലോര്‍ മാറ്റുകള്‍ക്കടിയില്‍ പരിശോധിക്കുക. അധിക സംരക്ഷണത്തിനായി, നിങ്ങള്‍ക്ക് ആന്റി-റസ്റ്റ് കോട്ടിംഗ് അല്ലെങ്കില്‍ അണ്ടര്‍ബോഡി ട്രീറ്റ്‌മെന്റുകള്‍ പ്രയോഗിക്കാം. എന്നിരുന്നാലും ഇത് വിനൈല്‍ മാറ്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാക്കുന്നില്ല. വിനൈല്‍ മാറ്റുകള്‍ സൗകര്യപ്രദവും വിലകുറഞ്ഞതുമായ ഒരു ആക്സസറിയായി തോന്നിയേക്കാം.

പക്ഷേ അവയുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം വലുതാണ്. വളരെ വൈകിയായിരിക്കും പലരും ഇത് തിരിച്ചറിയുക. കാറിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നിലെ ശാസ്ത്രം മനസ്സിലാക്കുകയും അതിന് അനുസൃതമായ ആക്‌സസറികള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുകയും ചെയ്താല്‍ ഇത്തരം അബദ്ധങ്ങള്‍ കുറക്കുകയും കാര്‍ ദീര്‍ഘകാലം സംരക്ഷിക്കുകയും ചെയ്യാം. ഈ അറിവ് ഉപകാരപ്രദമായി തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Sunday, June 1, 2025, 13:00 [IST]
English summary
Do you know vinyl mat causing more harm than good to your car reasons explained in malayalam
കൂടുതല്‍... #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X