എങ്ങനെ ഒരു മികച്ച ഡ്രൈവര്‍ ആകാം? ഈ ട്രിക്കുകള്‍ പിന്തുടരൂ...
ഇന്നത്തെ കാലത്ത് ഡ്രൈവിംഗ് എന്നത് പലരുടെയും ഹോബിയാണ്. എന്ത് മോശം മൂഡില്‍ ഇരുന്നാലും ഒരു ഡ്രൈവിന് പോയി വന്നാല്‍ ഫ്രഷ് ആകുന്നവരാണ് നമ്മള്‍. ഒരാളുടെ ഡ്രൈവിംഗ് വൈദഗ്ധ്യം ഡ്രൈവറുടെ മാത്രമല്ല സഹയാത്രക്കാര്‍ക്കും റോഡിലുള്ള മറ്റ് ഡ്രൈവര്‍മാരുടെ കൂടി കാര്യങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാകും.
വണ്ടി ശരിയായി നിയന്ത്രിക്കാന്‍ ഡ്രൈവര്‍ തന്റെ വാഹനത്തെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. താന്‍ ആണ് വാഹനം നിയന്ത്രിക്കുന്നതെന്ന ഉത്തമ ബോധ്യം ഡ്രൈവര്‍ക്ക് ഉണ്ടായിരിക്കണം. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നത് ഇതിന്റെ പ്രധാന ഭാഗമാണ്. ഡ്രൈവിംഗ് പഠിക്കുമ്പോള്‍, നിങ്ങളുടെ കാര്‍ എങ്ങനെ നിയന്ത്രിക്കാമെന്ന് നിങ്ങളുടെ ആശാന്‍ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്‍സ്ട്രക്ടര്‍ നിങ്ങളെ പഠിപ്പിക്കാത്ത ചില കാര്യങ്ങളുണ്ട്. റിയര്‍ വ്യൂ മിററുകളുടെ സ്ഥാനം അല്ലെങ്കില്‍ ഹൈ ബീമുകളുടെ ഉപയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

നിങ്ങള്‍ക്ക് ഒരു മികച്ച ഡ്രൈവറാകാന്‍ ഇവ പിന്തുടരേണ്ടതാണ്. പുതിയ വര്‍ഷത്തിലേക്ക് കടന്ന ഈ വേളയില്‍ ഒരു മികച്ച ഡ്രൈവര്‍ ആകാന്‍ ഒരാള്‍ ശീലിക്കേണ്ട ചില ടിപ്പുകളാണ് നമ്മള്‍ ഇന്ന് പങ്കുവെക്കാന്‍ പോകുന്നത്.
സീറ്റ് ബെല്‍റ്റ് ധരിക്കുക
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു.
അമിതവേഗത ഒഴിവാക്കുക
ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും.
തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക
വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.

സ്റ്റിയറിംഗ് വീൽ മുന്‍കൂട്ടി തിരിക്കരുത്
ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് സ്റ്റിയറിംഗ് വീൽ മുന്‍കൂട്ടി തിരിക്കുന്നത് തികച്ചും അപകടകരമാണ്. സ്റ്റിയറിംഗ് വീൽ പ്രാരംഭ സ്ഥാനത്ത് ആയിരിക്കണം. പിന്നില്‍ നിന്ന് ഒരു കാര്‍ നിങ്ങളുടെ വാഹനത്തില്‍ ഇടിച്ചാല്‍, നിങ്ങളുടെ കാര്‍ എതിര്‍ദിശയിലേക്ക് എറിയപ്പെടും. അത് മാരകമായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം.
ലോ, ഹൈ ബീമുകള്‍ ശരിയായി ഉപയോഗിക്കുക
നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.
വിന്‍ഡ്ഷീല്‍ഡ്, വിന്‍ഡോ, മിറര്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക
കാര്യക്ഷമമായ ഡ്രൈവിംഗിന്റെ പ്രധാന ഘടകമാണ് നല്ല ദൃശ്യപരത. മികച്ച ദൃശ്യപരത ഉറപ്പാക്കാന്‍, വിന്‍ഡ്ഷീല്‍ഡും ഡോറുകളും മിററുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അത് വാഹനമോടിക്കുമ്പോള്‍ ചുറ്റും നന്നായി ശ്രദ്ധിക്കാന്‍ നിങ്ങളെ അനുവദിക്കും. ശൈത്യകാലത്ത്, വിന്‍ഡ്ഷീല്‍ഡിലും ഡോറുകളിലും മഞ്ഞുണ്ടാകും. അതിനാല്‍, അവയെ ഡിഫോഗ് ചെയ്യാന്‍ കാര്‍ ഹീറ്റര്‍ ഉപയോഗിക്കുക. കൂടാതെ, ക്യാബിനിനുള്ളില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെങ്കില്‍, വിന്‍ഡ്ഷീല്‍ഡ് ഫോഗ് ചെയ്യുക. ഈര്‍പ്പം കുറയ്ക്കുന്നതിനും ശുദ്ധവായു ഉള്ളിലേക്ക് കടക്കാന്‍ കുറച്ച് സമയം വിന്‍ഡോകള്‍ തുറന്നിടുക.
ബാറ്ററി ചൂടാക്കാന്‍ ഹൈ ബീം ഉപയോഗിക്കുക
ശൈത്യകാലത്ത്, ആദ്യ ശ്രമത്തില്‍ തന്നെ കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തേക്കില്ല. പ്രത്യേകിച്ച് താപനില വളരെ കുറവുള്ള സ്ഥലങ്ങളില്‍. നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി ചൂടാക്കാന്‍ ഹൈ ബീമുകള്‍ അല്‍പനേരം ഓണ്‍ ചെയ്യാവുന്നതാണ്. ഇത് വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ നിങ്ങളെ സഹായിക്കും. തണുത്തുറഞ്ഞ താപനിലയില്‍ ബാറ്ററി ചൂടാക്കാനുള്ള ഉപയോഗപ്രദമായ തന്ത്രങ്ങളില്‍ ഒന്നാണിത്.
മിററുകള്‍ ശരിയായി ക്രമീകരിക്കുക
പകലും രാത്രിയുമായി റിയര്‍വ്യൂ മിററുകള്‍ ഇരട്ട മോഡുകളോടെയാണ് വരുന്നതെന്ന് പരിചയസമ്പന്നരായ പല ഡ്രൈവര്‍മാര്‍ക്കും അറിയില്ല. പിന്നിലുള്ള ഒരു വാഹനത്തിന്റെ ഹെഡ്ലാമ്പില്‍ നിന്നുള്ള പ്രകാശമടിച്ച് നിങ്ങളുടെ കാഴ്ച മറയുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിയര്‍ വ്യൂ മിററുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ കണ്ണാടി കൃത്യമായി ക്രമീകരിക്കുക. കൂടാതെ, നിങ്ങളുടെ പിന്നിലുള്ള വാഹനങ്ങളുടെ മികച്ച കാഴ്ച ലഭിക്കുന്നതിന് വിംഗ് മിററുകള്‍ ശരിയായി ക്രമീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഉയരം കൂടിയ വാഹനങ്ങള്‍ ശ്രദ്ധിക്കുക
വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ക്ക് മുന്നില്‍ ഓടുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അവ ഉയരം കൂടിയവയാണെങ്കില്‍. ഉയരമുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ മികച്ച കാഴ്ച ലഭിക്കും. അവര്‍ ലെയ്ന്‍ മാറ്റുകയോ നിര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍, അവരുടെ പ്രവര്‍ത്തികള്‍ പിന്തുടരുക. കാരണം റോഡിലുള്ള തടസ്സങ്ങളും മറ്റും മനസ്സിലാക്കി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായകമാകും. ഒരു മികച്ച ഡ്രൈവറാകാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില ടിപ്പുകളാണ് നമ്മള്‍ പറഞ്ഞത്. ഇനി ഇവ ഒറ്റ നോട്ടത്തില്‍ ഒന്ന് നോക്കാം.
- അമിതവേഗത ഒഴിവാക്കുക
- മുന്‍കൂട്ടി ചക്രങ്ങള്‍ തിരിക്കരുത്
- ഹൈ, ലോ ബീമുകള്‍ ശരിയായി ഉപയോഗിക്കുക
- സ്റ്റിയറിംഗ് വീൽ മുന്‍കൂട്ടി തിരിക്കരുത്
- വിന്‍ഡ്ഷീല്‍ഡ്, വിന്‍ഡേ, മിറര്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക
- കണ്ണാടികള്‍ ശരിയായി ക്രമീകരിക്കുക
- ഉയരം കൂടിയ വാഹനങ്ങളെ ശ്രദ്ധിക്കുക
- ബാറ്ററി ചൂടാക്കാന്‍ ഹൈ ബീം ഉപയോഗിക്കുക
- എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുക


Click it and Unblock the Notifications








