ഇവി രാത്രി മുഴുവൻ ചാർജിലിട്ടാൽ ബാറ്ററി ആയുസ് കുറയുമോ? ഒകൃത്യമായ ഉത്തരം ദേ ഇവിടുണ്ട്

ഇലക്ട്രിക് വാഹനങ്ങള്‍ (EV) ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെയും പ്രധാന സംശയങ്ങളിലൊന്നാണ് രാത്രി മുഴുവന്‍ വണ്ടി ചാര്‍ജ് ചെയ്യാന്‍ ഇടുന്നത് ബാറ്ററിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്നത്. എന്നാല്‍ ഒട്ടും ആശങ്കപ്പെടാതെ രാത്രിയില്‍ ഇവികള്‍ സുരക്ഷിതമായി ചാര്‍ജ് ചെയ്യാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ദൈനംദിന ഉപയോഗത്തിന് വാഹനങ്ങള്‍ എപ്പോഴും സജ്ജമാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗവും ഇതുതന്നെയാണ്.

മോഡേണ്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ബാറ്ററിയ സുരക്ഷയും മികച്ച ആയുസും ഉറപ്പാക്കാനായി അഡ്വാന്‍സ്ഡ് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) കമ്പനികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ സംവിധാനം വാഹനത്തിന്റെ വോള്‍ട്ടേജ്, താപനില, ചാര്‍ജിംഗ് നില എന്നിവ നിരന്തരമായി നിരീക്ഷിക്കുന്നു. അതുകൊണ്ട് രാത്രി മുഴുവന്‍ പ്ലഗ് ഇന്‍ ചെയ്തിട്ടാലും ബാറ്ററി അമിതമായി ചൂടാകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ഇല്ല.

ev overnight charging

നമ്മുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ആകുന്നത് പോലെ തന്നെ ഇവി ബാറ്ററിയും 100 ശതമാനത്തില്‍ എത്തിക്കഴിഞ്ഞാല്‍ ബിഎംഎസ് സിസ്റ്റം വൈദ്യുതി പ്രവാഹം തനിയെ നിര്‍ത്തുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. രാവിലെ വരെ ചാര്‍ജിംഗ് കേബിള്‍ കണക്ട് ചെയ്തിട്ടാലും ഓവര്‍ചാര്‍ജിംഗ് ഉണ്ടാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ബാറ്ററി ഫുള്‍ ചാര്‍ജില്‍ ഒരു യാത്ര പുറപ്പെടുമ്പോള്‍ റൈഡര്‍ക്ക് കൈവരുന്ന ആത്മവിശ്വാസസം അതൊന്ന് വേറെയാണ്. ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ചെയ്യാന്‍ ഇതുവഴി സാധിക്കും.

ഇന്ന് വിപണിയിലുള്ള മിക്ക ഇലക്ട്രിക് കാറുകളും എല്‍എഫ്പി (LFP) ബാറ്ററികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയുടെ ഫ്‌ലാറ്റ് വോള്‍ട്ടേജ് കര്‍വ് കൃത്യമായി മനസിലാക്കാന്‍ ബിഎംഎസ് സിസ്റ്റത്തിന് അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും എല്‍എഫ്പി ബാറ്ററികള്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നത് കൃത്യമായ ഡ്രൈവിംഗ് റേഞ്ച് അറിയാനും സിസ്റ്റം പുനഃക്രമീകരിക്കാനും സഹായിക്കുമെന്ന് നിര്‍മ്മാതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

ev overnight charging

അതേസമയം എന്‍എംസി (NMC) കെമിസ്ട്രിയിലുള്ള ബാറ്ററികള്‍ ഉപയോഗിക്കുന്ന പ്രീമിയം വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ പതിവായി ഫുള്‍ ചാര്‍ജ് ചെയ്യേണ്ട യാതൊരു ആവശ്യമില്ല. ദീര്‍ഘദൂര യാത്രകള്‍ക്കായി കൂടുതല്‍ മൈലേജ് അടിയന്തിരമായി ആവശ്യമുള്ളപ്പോള്‍ മാത്രമോ അല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ളപ്പോഴോ മാത്രമേ എന്‍എംസി ബാറ്ററികള്‍ ഫുള്‍ ചാര്‍ജ് ചെയ്യാവൂ. അല്ലാത്തപക്ഷം ഇവയുടെ ആയുസ് വേഗത്തില്‍ കുറയും.

ബാറ്ററിയുടെ ദീര്‍ഘായുസ്സ് മുന്‍നിര്‍ത്തി ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക ഇലക്ട്രിക് കാറുകളിലും ചാര്‍ജിംഗ് പരിധി 80 അല്ലെങ്കില്‍ 90 ശതമാനമായി മുന്‍കൂട്ടി നിജപ്പെടുത്താനുള്ള ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലോ മൊബൈല്‍ ആപ്പിലോ നല്‍കിയിട്ടുണ്ട്. ഇതിലെ ഷെഡ്യൂള്‍ഡ് ചാര്‍ജിംഗ് ഫീച്ചര്‍ വഴി വൈദ്യുതി നിരക്ക് കുറവുള്ള രാത്രി സമയങ്ങളില്‍ മാത്രം വാഹനം ചാര്‍ജ് ചെയ്യാന്‍ ഉടമകള്‍ക്ക് വളരെ എളുപ്പത്തില്‍ സാധിക്കും.

ev overnight charging

രാത്രികാലങ്ങളില്‍ സാവധാനം ചാര്‍ജ് ചെയ്യുന്ന എസി (AC) ഹോം ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതാണ് ബാറ്ററി ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കാന്‍ എപ്പോഴും നല്ലത്. ഹൈവേകളിലെ ഡിസി (DC) ഫാസ്റ്റ് ചാര്‍ജറുകള്‍ ദീര്‍ഘദൂര യാത്രകളില്‍ വളരെ ഉപകാരപ്രദമാണെങ്കിലും, അവ പതിവായി ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്ന അമിതമായ ചൂട് ബാറ്ററിയുടെ കാര്യക്ഷമതയും ആയുസും പെട്ടന്ന് കുറയ്ക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ രാത്രി മുഴുവന്‍ ഇവി ചാര്‍ജ് ചെയ്യുന്നത് പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണ്. എങ്കിലും നിങ്ങളുടെ വാഹനത്തിലെ ബാറ്ററിയുടെ കൃത്യമായ കെമിസ്ട്രി ഏതാണെന്ന് തിരിച്ചറിഞ്ഞ് കമ്പനി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ചാര്‍ജ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍ അംഗീകൃത സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ വായനക്കാര്‍ക്ക് മനസിലാക്കാവുന്നതാണ്.

Article Published On: Saturday, July 11, 2026, 8:00 [IST]
English summary
Does overnight ev charging affect battery health tips malayalam
കൂടുതല്‍... #electric vehicles #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X