വേനലില്‍ കാര്‍ തണലത്ത് പാര്‍ക്ക് ചെയ്യണേ... ഇല്ലെങ്കില്‍ എഞ്ചിനും ബോഡിയും ടയറുമടക്കം പണിയാകും
ഫെബ്രുവരി മാസം കഴിഞ്ഞ് മാര്‍ച്ച് ഇങ്ങെത്തിയിരിക്കുന്നു. നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ തന്നെ വേനല്‍ ചൂട് എത്തിത്തുടങ്ങി. താപനില അനുദിനം വര്‍ധിച്ചുവരികയാണ്. വേനാലത്തെ ചൂട് വാഹനങ്ങള്‍ക്കും അത്ര നല്ലതല്ല. വേനല്‍ക്കാലത്ത് ശരിയായ മുന്‍കരുതലുകള്‍ സ്വീകരിച്ച് നമ്മള്‍ ശരീരത്തിന് സംരക്ഷണം ഒരുക്കുന്ന പോലെ തന്നെ സ്വന്തം വാഹനങ്ങള്‍ ശരിയായ രീതിയില്‍ പരിപാലിക്കുകയും ചെയ്യണം.
കാറിന് ശരിയായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ ഉടക്ക് തന്നെയാണ് അത് കാര്യമായ തടസങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുക. കാറുകള്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് അപകടകരമാണ്. കാര്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളില്‍ അല്ലെങ്കില്‍ പൊരി വെയിലില്‍ പാര്‍ക്ക് ചെയ്യുന്നത് കാറിന്റെ എക്‌സ്റ്റീരിയറിന് മാത്രമല്ല അതിന്റെ എഞ്ചിന് കൂടി ദോഷകരമാണെന്ന കാര്യം പലര്‍ക്കും അറിയാന്‍ വഴിയില്ല. കാര്‍ നേരിട്ട് വെയിലത്ത് പാര്‍ക്ക് ചെയ്താല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

പെയിന്റ്: നിങ്ങളുടെ കാര്‍ പുറത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഇടത്താണ് നിര്‍ത്തിയതെന്ന് വെക്കുക. സൂര്യപ്രകാശം നേരിട്ട് കാറില്‍ പതിക്കുന്നത് ആദ്യം ബാധിക്കുന്നത് നിങ്ങളുടെ കാറിന്റെ പെയിന്റിനെയാണ്. വെയിലിനെ തുടര്‍ന്ന് കാര്‍ അമിതമായി ചൂടായാല്‍, അത് വാഹനത്തില്‍ പൂശിയ പെയിന്റില്‍ രാസമാറ്റങ്ങള്‍ക്ക് കാരണമാകും. ഇതോടെ കാറിന്റെ എക്‌സ്റ്റീരിയറിലെ കോട്ടിംഗ് നഷ്ടപ്പെടുകയും ചെയ്യും. ഇതേകാരണം കൊണ്ട് തന്നെ വാഹനത്തിന്റെ റബ്ബര്‍ ഭാഗത്തും വെയില്‍ നേരിട്ട് പതിക്കാന്‍ ഇടയാക്കും.
എഞ്ചിന്‍: മുകളില്‍ പറഞ്ഞ പോലെ കാര്‍ നേരിട്ട് വെയിലത്ത് പാര്‍ക്ക് ചെയ്യുന്നത് എങ്ങനെ എഞ്ചിനെ ബാധിക്കുന്നുവെന്ന് നോക്കാം. നിങ്ങള്‍ കാര്‍ കുറച്ച് ദൂരം ഓടിച്ച ശേഷം നേരെ വന്ന് വെയിലത്ത് പാര്‍ക്ക് ചെയ്യുന്നു എന്ന് കരുതുക. കാര്‍ കുറച്ച് ദൂരം സഞ്ചരിച്ചതിനാല്‍ എഞ്ചിന്‍ ചൂടായിരിക്കും. വെയിലിലായതിനാല്‍ എഞ്ചിന്‍ തണുക്കാതെ ചൂടായിക്കൊണ്ടേയിരിക്കും.
എഞ്ചിന്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി ചൂടായാല്‍ അത് പിസ്റ്റണ്‍ റിംഗും ബെല്‍റ്റും കേടാകാന്‍ ഇടയാക്കും. നമ്മള്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ വണ്ടി ഓടി വന്ന ശേഷം വെയിലത്ത് പാര്‍ക്ക് ചെയ്താല്‍ വണ്ടി നടുറോഡില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. പിസ്റ്റണ്‍ റിംഗും ബെല്‍റ്റും കേടായതറിയാതെ നമ്മള്‍ കാര്‍ വീണ്ടും ഓടിച്ചാല്‍ അത് എട്ടിന്റെ പണിയാകും നല്‍കുക.
ഫ്യൂവല്‍ ലൈന്‍ ലീക്കേജ്: കാര്‍ വെയിലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ അത് ബാധിക്കുന്ന മറ്റൊരു ഭാഗമാണ് ഫ്യുവല്‍ ലൈന്‍. കാറിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിച്ച് വണ്ടി ചൂടാകുന്നത് കാറിന്റെ ഫ്യുവല്‍ ലൈന്‍ തകരാറിലാക്കും. നിങ്ങള്‍ ഉപയോഗിക്കുന്നത് ഒരു CNG കാര്‍ ആണെങ്കില്‍ ഇത് വളരെ അപകടകരമാണ്.
വെയിലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചൂട് കൂടുകുകയും റബ്ബര്‍ ഫിറ്റിംഗിലെ റബ്ബര്‍ വികസിച്ച് കാറിലെ ഗ്യസ് ചോരാന്‍ സാധ്യതയുണ്ട്. അത് വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്നതിനാല്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് CNG കിറ്റുള്ള കാര്‍ ആണെങ്കില്‍ വെയിലത്ത് പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക.
ടയര്‍: കാറിന്റെ മറ്റൊരു പ്രധാന ഭാഗമാണ് ടയര്‍. ദീര്‍ഘനേരം കാര്‍ വെയിലത്ത് നിര്‍ത്തിയിടുന്നത് വണ്ടിയുടെ ടയറിന് ദോഷകരമാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നതിനാല്‍ ടയര്‍ ശക്തമായി ചൂടാകുകയും അതിന്റെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു. ഇതോടെ കാറിന്റെ ടയര്‍ പെട്ടെന്ന് കേടാകുകയും അത് നിങ്ങള്‍ക്ക് അധികച്ചെലവ് വരുത്തി വെക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞവയെല്ലാം നിങ്ങള്‍ വണ്ടി നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്താല്‍ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളാണ്.
അതിനാല്‍ തന്നെ ഇനി കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ തണലുള്ള സ്ഥലങ്ങള്‍ നോക്കി വണ്ടി നിര്‍ത്തിയിടാന്‍ ശ്രമിക്കുക. സ്വന്തം ശരീരം പോലെ തന്നെ വാഹനങ്ങളെയും സംരക്ഷിച്ചാല്‍ ഏറെ കാലം ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ യാത്രകള്‍ തുടരാം. മറ്റ് ഋതുക്കള്‍ പോലെ തന്നെ വേനല്‍ക്കാലത്തും കാര്‍ പരിപാലനത്തില്‍ നല്ല ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ വര്‍ക്ക്‌ഷോപ്പുകളില്‍ കയറി ഇറങ്ങേണ്ടതായി വരും. അതിനാല്‍ മഴക്കാലത്തും ശൈത്യകാലത്തും ശ്രദ്ധിക്കുന്ന പോലെ തന്നെ വേനല്‍ക്കാലത്തും കാര്‍ പരിപാലനത്തില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


Click it and Unblock the Notifications








