സേഫ്റ്റി ഡബിളാക്കാം; ഡ്രൈവിംഗ് സ്‌റ്റൈല്‍ ചെറുതായി ഒന്ന് മാറ്റിപ്പിടിക്കാം

നമ്മില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായിരിക്കും ഡ്രൈവിംഗ്. ചിലര്‍ക്ക് ഡ്രൈവിംഗ് പാഷന്‍ കൂടി ആയിരിക്കും. എന്നാല്‍ ഇന്നും ഡ്രൈവിംഗ് നിസാരമായി പരിഗണിക്കുന്ന ഒത്തിരി പേരെ നമുക്ക് ചുറ്റും കാണാം. എന്നാല്‍ 'ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണുനീര്‍' എന്ന വാക്യം ഡ്രൈവിംഗ് ഒരു അപകടം പിടിച്ച പരിപാടിയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.

ഒരു ചെറിയ അപകടം വരെ നിങ്ങളുടെ ജീവിതത്തെയാകെ തകിടം മറിച്ചേക്കും. അക്കാരണം കൊണ്ട് തന്നെ ഡ്രൈവിംഗ് എന്ന പ്രവര്‍ത്തിയെ ഒരിക്കലും നിസാരവല്‍ക്കരിക്കരുത്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മൂലം സ്വന്തം ജീവന്‍ മാത്രമല്ല ചുറ്റുമുള്ള മറ്റനവധി ജീവനുകള്‍ കൂടിയാണ് അപകടത്തിലാകുന്നത്. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ നാം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൂടുതല്‍ സുരക്ഷിതരായിരിക്കാന്‍ ഡ്രൈവിംഗ് ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. അതിന് സഹായിക്കുന്ന ചില ടിപ്പുകള്‍ തുടര്‍ന്ന് വായിക്കാം.

car driving

സുരക്ഷിതമായ ഡ്രൈവിംഗിനായി ആദ്യം ചെയ്യേണ്ടത് ട്രാഫിക് നിയമങ്ങള്‍ പാലിക്കുക എന്നതാണ്. വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.

സീറ്റ്‌ബെല്‍റ്റിനെ കുറിച്ച് പറയാതെ എങ്ങനെയാണ് സേഫ്റ്റിയെ കുറിച്ച് എഴുതിപ്പോകുന്നത്. ഡ്രൈവിംഗ് സമയത്ത് യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയെന്നത്. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

rear seatbelt

ഇനി കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.

ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.

apple carplay

ഒപ്പം കാറില്‍ പോകുമ്പോള്‍ സംഗീതം ആസ്വദിക്കുകയോ എഫ്എം പ്ലേ ചെയ്യുകയോ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രമിക്കുക. ശ്രദ്ധ റോഡില്‍ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യണം. ആക്രമണാത്മക ഡ്രൈവിംഗ് ഒഴിവാക്കുക എന്നതാണ് അവസാനമായി പറയാനുള്ളത്. അമിതവേഗത, ടെയില്‍ഗേറ്റിംഗ് തുടങ്ങിയ ആക്രമണാത്മക ഡ്രൈവിംഗില്‍ പെടുന്ന ചിലതാണ്.

ഇത്തരത്തില്‍ വാഹനം ഓടിക്കുന്നതും വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണമാണ്. ആക്രമണാത്മക ഡ്രൈവിംഗിന് പകരം പ്രതിരോത്മക ഡ്രൈവിംഗ് ശീലമാക്കുക. വളയം പിടിക്കുമ്പോള്‍ ക്ഷമാശീലം പാലിക്കുകയും മറ്റ് ഡ്രൈവര്‍മാരോട് അനാവശ്യമായി തന്‍പ്രമാണിത്തം കാണിക്കാതിരിക്കുക. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് ഏതാനും സമയം നേരത്തെ എത്തുന്നത് സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നതിനേക്കാള്‍ വലുതല്ലെല്ലോ?.

More from DriveSpark

Article Published On: Wednesday, May 24, 2023, 16:33 [IST]
English summary
Driving style changes you can make to increase car safety
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X