ബാറ്ററി ഫുൾ ചാര്‍ജാക്കാറുണ്ടോ? അരുത് അബൂ..! 80% ചാർജിംഗ് റൂൾ' ശീലമാക്കൂ, മാറ്റം അനുഭവിച്ചറിയാം

ഇലക്ട്രിക് വാഹനം (Electric Vehicles) എപ്പോഴും 100% വരെ ചാര്‍ജ് ചെയ്യുന്ന ശീലമുളളവരാണോ നിങ്ങള്‍?. എങ്കില്‍ സൂക്ഷിക്കുക, അറിയാതെയാണെങ്കിലും നിങ്ങള്‍ സ്വന്തം ഇവിയുടെ ബാറ്ററി ആയുസ് കുറയ്ക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലും '80 ശതമാനം ചാര്‍ജിംഗ് നിയമം' (80% Charging rule) പാലിക്കുന്നത് ബാറ്ററി ഹെല്‍ത്ത് നിലനിര്‍ത്താനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാനും ഇവി ഉടമകളെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 80% ചാര്‍ജിംഗ് നിയമം പാലിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ചുവടെ വിശദമായി വായിക്കാം.

എന്താണ് 80% ചാര്‍ജിംഗ് നിയമം?

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ആയുസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചാര്‍ജിംഗ് രീതിയാണിത്. ബാറ്ററികള്‍ തുടര്‍ച്ചയായി100% ചാര്‍ജ് ചെയ്യുന്നത് അവയുടെ കപ്പാസിറ്റിയെ ദോഷകരമായി ബാധിക്കും. അതിനാല്‍ ദൈനാദിന യാത്രകള്‍ക്കായി 80 ശതമാനത്തില്‍ ചാര്‍ജിംഗ് നിര്‍ത്തുന്നതിലൂടെ ബാറ്ററിയുടെ ആരോഗ്യം ദീര്‍ഘകാലം നിലനിര്‍ത്താനും അമിതമായി ചൂടാകുന്നത് ഒഴിവാക്കാനും സാധിക്കുമെന്നാണ് ഈ നിയമം പറയുന്നന്നത്.

electric vehicle charging tips

വാഹനങ്ങളിലെ അത്യാധുനിക ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) ബാറ്ററിയുടെ പ്രവര്‍ത്തനം ഒപ്റ്റിമൈസ് ചെയ്യുന്നുണ്ടെങ്കിലും ചാര്‍ജിംഗ് രീതിയില്‍ മാറ്റം വരുത്തുന്നത് വലിയ ഗുണം ചെയ്യും. ലിഥിയം-അയണ്‍ ബാറ്ററികള്‍ തുടര്‍ച്ചയായി 100 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആന്തരിക പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത് ബാറ്ററിയുടെ ആയുസിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിച്ചേക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സമയലാഭവും കാര്യക്ഷമതയും

ചാര്‍ജിംഗ് സമയം ലാഭിക്കാമെന്നതാണ് ഈ നിയമം പിന്തുടരുന്നതുകൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടം. ഇലക്ട്രിക് വാഹനങ്ങളില്‍ ബാറ്ററി പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ആകുന്നതിനേക്കാള്‍ കൂടുതല്‍ സമയം 80 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് എത്താന്‍ എടുക്കാറുണ്ട്. ഈ അധിക സമയം ഒഴിവാക്കുന്നത് വഴി ചാര്‍ജിംഗ് സ്റ്റേഷനുകളിലെ കാത്തിരിപ്പ് കുറയ്ക്കാന്‍ ഇവി ഉടമയ്ക്ക് സാധിക്കും.

ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യം

ദൈനംദിന യാത്രകള്‍ക്ക് 80 ശതമാനം ചാര്‍ജ് തന്നെ മതിയാകും എന്നതാണ് വാസ്തവം. ബാക്കിയുള്ള 20 ശതമാനം ചാര്‍ജ് ചെയ്യുന്നതിനായി ചിലവഴിക്കുന്ന സമയം ലാഭിക്കുക വഴി യാത്രകള്‍ കൂടുതല്‍ സുഗമമാക്കും. കൂടാതെ, പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ തിരക്ക് കുറയ്ക്കാനും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനും ഇത് സഹായിക്കുന്നു. ചാര്‍ജിംഗ് സമയം കൃത്യമായി പ്ലാന്‍ ചെയ്യുന്നത് റേഞ്ച് ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

റീജനറേറ്റീവ് ബ്രേക്കിംഗും ഊര്‍ജ്ജസംരക്ഷണവും

റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ രീതി ഉപകരിക്കും. വാഹനം വേഗത കുറയ്ക്കുമ്പോഴോ ബ്രേക്ക് ചെയ്യുമ്പോഴോ ഊര്‍ജ്ജം വീണ്ടെടുക്കുന്ന രീതിയാണിത്. ഫുള്‍ ചാര്‍ജിലാണെങ്കില്‍, റീജനറേറ്റീവ് ബ്രേക്കിംഗിലൂടെ ലഭിക്കുന്ന അധിക ഊര്‍ജ്ജം ശേഖരിക്കാന്‍ ബാറ്ററിക്ക് സാധിക്കാതെ വരുന്നു. ഇത് സൗജന്യമായി ലഭിക്കേണ്ട ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്.

electric vehicle charging tips

ബാറ്ററിയില്‍ ഏകദേശം 20 ശതമാനം ഒഴിവാക്കി നിലനിര്‍ത്തുന്നത് വഴി ബ്രേക്കിംഗ് ഊര്‍ജ്ജം ഫലപ്രദമായി സംഭരിക്കാന്‍ സാധിക്കുമെന്ന് സാരം. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജ നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ 80 ശതമാനത്തില്‍ ചാര്‍ജിംഗ് നിര്‍ത്തുന്നത് സാങ്കേതികമായി വാഹനത്തിന് കൂടുതല്‍ ഗുണകരമാണ്. ബാറ്ററിയുടെ താപനില നിയന്ത്രിക്കാനും ഈ രീതി ഒരു പരിധിവരെ സഹായിക്കുന്നു.

എപ്പോള്‍ 100% ചാര്‍ജ് ചെയ്യണം?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ബാറ്ററി 100% ചാര്‍ജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്ലോ ചാര്‍ജര്‍ ഉപയോഗിച്ച് വീട്ടില്‍ വെച്ച് പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നത് ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിന് (BMS) ദൈനംദിന യാത്രകള്‍ക്കായി കണക്കാക്കിയ റേഞ്ച് റീകാലിബറേറ്റ് ചെയ്യാന്‍ സഹായിക്കും. ഇത് വാഹനത്തിന്റെ ഡിസ്പ്ലേയില്‍ കാണിക്കുന്ന റേഞ്ച് കണക്കുകള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ ഉപകരിക്കും. ബാറ്ററിയുടെ എല്ലാ സെല്ലുകളെയും ബാലന്‍സ് ചെയ്യാനും ഈ രീതി സഹായിക്കും.

electric vehicle charging tips

നല്ല ചാര്‍ജിംഗ് ശീലങ്ങള്‍

ചുരുക്കത്തില്‍ കൃത്യമായ ചാര്‍ജിംഗ് ശീലങ്ങള്‍ വഴി ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് പരിപാലന ചിലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ദീര്‍ഘദൂര യാത്രകളില്‍ മാത്രം ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ശരിയായ രീതിയിലുള്ള ചാര്‍ജിംഗ് ബാറ്ററി വാറണ്ടി കാലയളവിന് ശേഷവും മികച്ച പ്രകടനം ഉറപ്പാക്കും. മികച്ച ചാര്‍ജിംഗ് പ്ലാനിംഗ് ഇവി ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ പരിചക്കാര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Sunday, February 22, 2026, 13:14 [IST]
English summary
Electric vehicle battery life 80 percent charging rule benefits malayalam
കൂടുതല്‍... #electric vehicles #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X