കുറഞ്ഞത് 50,000 ശമ്പളമില്ലെങ്കില്‍ പുതിയ കാറിനെ കുറിച്ച് ചിന്തിക്കണ്ട! എന്തുകൊണ്ടെന്ന് പറഞ്ഞുതരാം...

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. എന്നിരുന്നാലും. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വീടുകളിലും കാറില്ല. അടച്ചുറപ്പുള്ള ഒരു വീട് വെക്കുക ഒരു കാര്‍ സ്വന്തമാക്കുക എന്നതാകും ഇന്ത്യയിലെ ഓരോ സാധാരണക്കാരന്റെയും സ്വപ്‌നങ്ങള്‍. ഇന്ന് ഒരു കാര്‍ വാങ്ങാനായി വിപണിയിലേക്ക് ഇറങ്ങയാല്‍ 4 മുതല്‍ 5 ലക്ഷം രൂപ ബജറ്റില്‍ പുതിയ കാറുകള്‍ വളരെ കുറവാണ്.

മാത്രമല്ല ഓരോ ദിവസവും വണ്ടിയുടെ വില കുത്തനെ കൂടുകയും ചെയ്യുന്നു. ഇത്രയും ഭീമമായ തുക ഒറ്റയടിക്ക് മുടക്കി കാര്‍ വാങ്ങാന്‍ സാധിക്കാത്തത് കൊണ്ട് പലരും മാസതവണയായി അടച്ച് തീര്‍ക്കുന്ന തരത്തില്‍ വായ്പയെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. നിശ്ചിത മാസ വരുമാനത്തില്‍ കുടുംബം പുലര്‍ത്തിപ്പോരുന്നവരാണ് നമ്മുടെ രാജ്യത്ത് കൂടുതലും. അത്തരമൊരു സാഹചര്യത്തില്‍ സ്വന്തം വരുമാനത്തെ അടിസ്ഥാനമാക്കി ഒരു കാര്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

buying new car expert suggestion

ഇന്ത്യയിലെ മിക്ക ആളുകളുടെയും പ്രതിമാസ വരുമാനം 50,000 രൂപയില്‍ താഴെയാണ്. അത്തരക്കാര്‍ക്ക് ഏത് തരത്തിലുള്ള കാര്‍ വാങ്ങാം, ബജറ്റ് കാര്‍ വാങ്ങണോ അതോ ലോണിട്ട് കാര്‍ വാങ്ങണോ എന്നിങ്ങനെ ഒട്ടനവധി സംശയങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് ഒരു 40000 രൂപ മുതല്‍ 50000 രൂപ വരെ മാസ ശമ്പളം ഉണ്ടെങ്കില്‍ ഏത്ര രൂപ വിലയുള്ള കാര്‍ വാങ്ങാമെന്നും ശമ്പളം അതിനേക്കാള്‍ കുറവാണെങ്കില്‍ ഏത് കാര്‍ വാങ്ങാമെന്നുമുള്ള വിദഗ്ധരുടെ അഭിപ്രായം പറഞ്ഞുതാരം.

നിങ്ങളുടെ ശമ്പളം 50,000 രൂപയില്‍ താഴെ ആണെങ്കില്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായിരിക്കും നല്ലത്. പുതിയ കാര്‍ വാങ്ങുമ്പോള്‍ അതിന്റെ ഇഎംഐക്കൊപ്പം മെയിന്റനന്‍സ് ചെലവുകളും വരും. കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഇതെല്ലാം താങ്ങിയെന്ന് വരില്ല. മാത്രമല്ല പുതിയ കാറുകള്‍ക്ക് നമ്മള്‍ കൂടുതല്‍ നികുതി അടക്കേണ്ടതായി വരും. എക്‌സ്‌ഷോറൂം വിലയേക്കാള്‍ ആയിരങ്ങള്‍ മുടക്കിയാല്‍ മാത്രമാണ് വണ്ടി നിരത്തിലെത്തിക്കാന്‍ സാധിക്കുക.

buying new car expert suggestion

50,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ഇത് അടക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരെ മറിച്ച് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ആണ് വാങ്ങുന്നതെങ്കില്‍ വിി പേശിക്കഴിഞ്ഞാല്‍ നല്ലൊരു തുക കുറച്ച് വാങ്ങാന്‍ കഴിയും. അതിനാല്‍ 50,000 രൂപയില്‍ താഴെ വരുമാനമുള്ള ആളുകള്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എടുക്കുന്നതായിരിക്കും ഉത്തമം. നേരെമറിച്ച് 50,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അവരുടെ ശമ്പളത്തിനനുസരിച്ച് കാര്‍ തിരഞ്ഞെടുക്കാം.

അവര്‍ക്ക് 5 മുതല്‍ 6 ലക്ഷം രൂപ വരെയുള്ള കാറുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധ അഭിപ്രായം. പുതുതായി ഒരു കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും സുപ്രധാനമായ സംഗതിയാണ് ബജറ്റ് നിര്‍ണയം. അതായത് എത്ര രൂപ വിലയിലുള്ള കാര്‍ വാങ്ങണം എന്നത്. ലോണിട്ട് കാര്‍ വാങ്ങുമ്പോള്‍ പാലിക്കാവുന്ന ഒരു ഫോര്‍മുലയുണ്ട്. 20-4-10 ഫോര്‍മുല പാലിച്ച് നിങ്ങള്‍ ഒരു പുതിയ കാര്‍ വാങ്ങുകയാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലാതെ നിങ്ങള്‍ക്ക് ഇഎംഐ അടയ്ക്കാമെന്നാണ് പറയപ്പെടുന്നത്.

buying new car expert suggestion

20-4-10 ഈ ഫോര്‍മുല എന്താണെന്ന് വിശദീകരിക്കാം. കാര്‍ വാങ്ങുമ്പോഴുള്ള ആദ്യ തവണയാണ് ഇവിടെ ആദ്യത്തെ 20 കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് കാറിന്റെ വിലയുടെ 20 ശതമാനത്തില്‍ കുറയാതെ ഡൗണ്‍പെയ്മന്റായി നല്‍കുക. അടുത്ത 4 അര്‍ത്ഥമാക്കുന്നത് ഈ കാറിനുള്ള ലോണ്‍ നിങ്ങള്‍ 4 വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം എന്നാണ്. അവസാനത്തെ 10 കൊണ്ട് ഉദ്ദേശിക്കുന്നത് ഇഎംഐ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടരുതെന്നാണ്.

ഇങ്ങനെ ചെയ്താല്‍ വലിയ ഭാരമില്ലാതെ അടവ് അടച്ച് തീര്‍ക്കമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണം നോക്കുമ്പോള്‍ 50,000 രൂപ ശമ്പളം കൈപ്പറ്റുന്ന ഒരാള്‍ കാര്‍ ഇഎംഐയായി പ്രതിമാസം 5000 രൂപയില്‍ കൂടുതല്‍ നിശ്ചയിക്കരുത്. എന്നാല്‍ 5 ലക്ഷം രൂപ വിലയുള്ള കാറിന് 1 ലക്ഷം രൂപ ഡൗണ്‍പെയ്‌മെന്റ് നല്‍കി 5000 രൂപ ഇഎംഐ ഇട്ടാല്‍ നാലുകൊല്ലം കൊണ്ട് തിരിച്ചടവ് തീരില്ല.

കാറിന് എത്ര ഡൗണ്‍ പേയ്മെന്റ് നല്‍കണമെന്ന് നിങ്ങള്‍ കണക്കാക്കുകയും മുന്‍കൂട്ടി നല്‍കുകയും വേണം. അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് മൂന്ന് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയാല്‍ 4 വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ അടച്ച് ഈ കാര്‍ സ്വന്തമാക്കാനാകും. അതിനാല്‍ ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് കണക്കുകൂട്ടുക.

കുറഞ്ഞ പ്രതിമാസ ശമ്പളമുള്ളവര്‍ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടികള്‍ നോക്കുന്നതാണ് നല്ലതെന്ന് മുകളില്‍ നമ്മള്‍ പറഞ്ഞു. ചിലപ്പോള്‍ നിങ്ങളുടെ ബജറ്റില്‍ ചില പ്രീമിയം കാറുകള്‍ ലഭിച്ചേക്കാം. എന്നാല്‍ ബ്രാന്‍ഡ് മൂല്യം കൂടുന്നതിന് അനുസരിച്ച് അവയുടെ പരിപാലനച്ചെലവും കൂടും. അതുകൊണ്ട് കുറഞ്ഞ മെയിന്റനന്‍സ് ഉള്ള ബജറ്റില്‍ ഒതുങ്ങുന്ന വാഹനം തെരഞ്ഞെടുക്കുന്നതാണ് എന്തുകൊണ്ടും പോക്കറ്റിന് നല്ലത്.

More from DriveSpark

Article Published On: Sunday, December 24, 2023, 16:00 [IST]
English summary
Expert suggestions on car budget decision and emi selection according to monthly salary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X