പിഴ! നിങ്ങളുടെ വലിയ പിഴ!!

Posted By:

മിക്കവാറും എല്ലാവര്‍ക്കും കിട്ടാറുള്ള പണിയാണിത്. അമിതവേഗതയ്ക്ക്, ബുക്കും പേപ്പറുമില്ലാത്തതിന്, ഏറ്റവും കുറഞ്ഞത് മദ്യപിച്ച് വണ്ടിയോടിച്ചതിനെങ്കിലും പിഴയടച്ചിട്ടില്ലാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും. ഇതെല്ലാം ചെയ്തു കൂട്ടുമെങ്കിലും നിയമപരമായി തങ്ങളടയ്ക്കേണ്ട പിഴ എത്രയെന്ന കാര്യത്തില്‍ വലിയ വിഭാഗമാളുകള്‍ക്കും പിടിപാടില്ല. നമ്മുടെ വിവരക്കേടിനെ പലപ്പോഴും പൊലീസുകാര്‍ മുതലെടുക്കുകയും ചെയ്യാറുണ്ട്.

ചെറിയ ട്രാഫിക് ലംഘനങ്ങള്‍ക്ക് പൊലീസുകാര്‍ തോന്നിയ വകുപ്പ് കെട്ടിവെച്ച് കൂടുതല്‍ പിഴ ഈടാക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല. കോടതിയില്‍ പോയി കെട്ടുന്നതും മറ്റും ഒഴിവാക്കാനായി പൊലീസുകാര്‍ തരുന്ന പണി കൈയോടെ സ്വീകരിച്ച് മിണ്ടാതെ പാട്ടിന് പോകുന്നവരാണ് മിക്കവരും. താഴെ കാണുന്നവയില്‍ നിങ്ങള്‍ സ്ഥിരമായി ചെയ്യാറുള്ള ട്രാഫിക് ലംഘനം ഏതെന്ന് കണ്ടുപിടിച്ച്, അതിന് അടയ്ക്കേണ്ട പിഴ എത്രയെന്ന് ഓര്‍ത്തുവെക്കുക. പൊലീസുകാരെ അങ്ങനെ വിട്ടാലോ!

പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • ഡ്രൈവിംഗ് ലൈസന്‍സില്ലാത്തതിന് - 300/-
 • സ്വന്തം വാഹനം ലൈസന്‍സില്ലാത്തവനെക്കൊണ്ട് ഓടിച്ചാല്‍ - 300/-
 • രേഖകളില്ലാതെ ഡ്രൈവ് ചെയ്താല്‍ - 100/-
 • മോട്ടോര്‍സൈക്കിളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചാല്‍ - 100/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • ട്രാഫിക്കിന് തടസ്സമുണ്ടാക്കല്‍ - 100/-
 • പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തിടത്ത് പാര്‍ക്ക് ചെയ്താല്‍ - 100/-
 • തെറ്റായ വശത്തുകൂടി വണ്ടിയോടിച്ചാല്‍ - 100/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • ലേന്‍ കട്ട് ചെയ്ത് കടക്കാന്‍ അനുവാദമില്ലാത്ത പ്രദേശത്തേക്ക് കടന്നാല്‍ - 100/-
 • മ്യൂസിക്കല്‍ ഹോണ്‍ ഉപയോഗിച്ച് റഷ് ഡ്രൈവ് ചെയ്താല്‍ - 500/-
 • ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ - 100/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • ഒറ്റക്കൈ ഉപയോഗിച്ച് റഷ് ഡ്രൈവ് ചെയ്യുന്നത്. ഇത് മിക്കവാറും ടൂ വീലറുകള്‍ക്കുള്ള പണിയാണ്. - 500/-
 • പൊലീസേമാന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ - 200/-
 • പൊലീസേമാന്‍മാരെ തെറ്റായ വിവരം നല്‍കി കബളിപ്പിച്ചാല്‍ - 200/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • മീറ്റര്‍ ചാര്‍ജില്‍ കൂടുതല്‍ വേണമെന്ന് ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടാല്‍ - 50/-
 • ലേണേഴ്സ് ലൈസന്‍സില്‍ 'L' ബോര്‍ഡ് വെക്കാതെ വണ്ടിയോട്ടിയാല്‍ - 100/-
 • ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ - 100/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • തോന്നിയപോലെ റിവേഴ്സെടുത്താല്‍ - 100/-
 • സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരുന്നാല്‍ - 100/-
 • സൈലന്‍സ് സോണില്‍ ഹോണ്‍ ഉപയോഗിച്ചാല്‍ - 100/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • സണ്‍ഫിലിം ഒട്ടിച്ചാല്‍ - 100/-
 • തെറ്റായ നമ്പര്‍ പ്ലേറ്റ് - 100/- ഓട്ടോറിക്ഷയ്ക്ക് 50/-
 • അമിതവേഗത - 200/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • ഡ്രൈവ് ചെയ്യാന്‍ മാനസികവും ശാരീരികവുമായി ദൗര്‍ബല്യമുള്ളപ്പോള്‍ വാഹനമോടിക്കുന്നത് - 100/-
 • അനുവാദമില്ലാതെ റേസിംഗ് നടത്തുന്നത് - 300/-
 • വെള്ളമടിച്ച് വണ്ടിയോടിച്ചാല്‍ - 2000/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • പാര്‍ക്കിംഗ് ലൈറ്റില്ലാത്ത വാഹനം - 100/-, ഓട്ടോറിക്ഷയ്ക്ക് 50/-
 • വണ്‍ വേയില്‍ നിയമം തെറ്റിച്ചാല്‍ - 100/-, ഓട്ടോറിക്ഷയ്ക്ക് 50/-
 • യൂ ടേണ്‍ ചെയ്യാന്‍ പാടില്ലാത്തിടത്ത് ചെയ്താല്‍ - 100/-, ഓട്ടോറിക്ഷയ്ക്ക് - 50/-
പിഴ! നിങ്ങളുടെ പിഴ!!

പിഴ! നിങ്ങളുടെ പിഴ!!

 • പൊലീസേമാന്‍റെ സിഗ്നല്‍ അനുസരിക്കാതിരുന്നാല്‍ - 100/-, ഓട്ടോറിക്ഷയ്ക്ക് - 50/-
 • ലേന്‍ കട്ടിംഗ് - 100/-, ഓട്ടോറിക്ഷ - 100/-
English summary
Know The Correct Traffic Fine Amounts Almost everyone of us have been fined at least once for violating traffic rules such as not wearing helmet or crossing a red-light and have been fined for it.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark