ഇതിലും നല്ലത് വിൽക്കുന്നതല്ലേന്ന് ചിന്തിച്ചുപോകും! റീസെയില്‍ വാല്യു കുറയ്ക്കുന്ന 5 'പണികള്‍'

ഒരു കാര്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും തകരാര്‍ വന്നാല്‍ അവ അറ്റകുറ്റപ്പണി നടത്തി ശരിയാക്കുന്ന രീതിയാണ് ഇതുവരെ നാം കണ്ടുവന്നിരുന്നത്. എന്നാല്‍ ആ രീതിക്ക് മാറ്റം കുറിച്ച് ഇപ്പോള്‍ എന്തും മാറ്റിസ്ഥാപിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സമയം കുറയ്ക്കാനും പണം ലാഭിക്കാനും സാധിക്കുന്നതിനാല്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ രീതി ഇപ്പോള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നു. ഐസി എഞ്ചിന്‍ കാറുകളിലെ ചില കേടുപാടുകള്‍ (Car Repair) പരിഹരിക്കാന്‍ സാധിക്കുമെങ്കിലും, ഇലക്ട്രിക് (Electric Car), ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് (Hybrid Vehicles) ഇത് കൂടുതല്‍ ചിലവേറിയതാണ്.

ഇത് കാറുകളുടെ റീസെയില്‍ വാല്യുവിനെ ദോഷകരമായി ബാധിക്കുന്നു. കാറുകള്‍ക്ക് ചില 'പണികള്‍' കുടുങ്ങിയാല്‍ അത് റിപ്പയര്‍ ചെയ്യുന്നതിലും നല്ലത് വിറ്റ് ഒഴിവാക്കുന്നതല്ലേ എന്ന് ചിന്തിച്ച് പോകും. കാറുകളുടെ പുനര്‍വില്‍പ്പന മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില അറ്റുകുറ്റപ്പണികള്‍ നെക്സസ് മീഡിയ പട്ടികപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അഞ്ചെണ്ണം നമുക്ക് പരിശോധിക്കാം.

car repair

ഇവി അല്ലെങ്കില്‍ ഹൈബ്രിഡ് കാറുകളുടെ ബാറ്ററി: ലോകമെമ്പാടും നിലവില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ വാഹനങ്ങള്‍ റണ്ണിംഗ് കോസ്റ്റ് ഗണ്യമായി കുറയ്ക്കുമെങ്കിലും അവയുടെ പ്രധാന ഭാഗങ്ങള്‍ തകരാറിലായാല്‍ നല്ലൊരു സംഖ്യ പോക്കറ്റില്‍ നിന്ന് ഇറക്കേണ്ടി വരും. ഇവിയുടെ അല്ലെങ്കില്‍ ഹൈബ്രിഡുകളുടെ ഏറ്റവും ചെലവേറിയ ഘടകങ്ങളില്‍ ഒന്ന് ബാറ്ററിയാണ്.

നിലവില്‍ ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനത്തിന്റെ ബാറ്ററി പായ്ക്ക് നന്നാക്കുക എന്നത് വളരെ ചിലവേറിയ കാര്യമാണ്. ഏകദേശം 12,500 ഡോളര്‍ (ഏകദേശം 10.7 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഇതിന് സാധാരണയായി ചിലവ് വരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന കാറുകളുടെ ബാറ്ററി അറ്റകുറ്റപ്പണി നടത്തിയതാണെങ്കില്‍ ഇത് കാറിന്റെ റീസെയില്‍ വാല്യുവില്‍ 45 ശതമാനം വരെ കുറവ് വരുത്തുമെന്ന് പറയുന്നു.

hyundai alcazar engine

എഞ്ചിന്‍, സിലിണ്ടര്‍ പ്രശ്നങ്ങള്‍: നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വാഹനയുടമകളുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് 'എഞ്ചിന്‍ പണി'. എഞ്ചിനുമായി ബന്ധപ്പെട്ട കേടുപാടുകള്‍ക്ക് ഏകദേശം 7,000 ഡോളര്‍ (ഏകദേശം 6 ലക്ഷം) വരെ ചെലവ് വരും. ഇത് 40 ശതമാനം വരെ റീസെയില്‍ വാല്യു കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് വളരെ ചിലവേറിയ ഒരു അറ്റകുറ്റപ്പണിയാണ് എന്നതിനാല്‍ വാഹനം വില്‍ക്കണോ അതോ ശരിയാക്കി ഉപയോഗിക്കണമോ എന്ന് ഉടമക്ക് ആലോചിച്ച് തീരുമാനിക്കാം.

ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍: പട്ടികയില്‍ മൂന്നാം സ്ഥാനം ഗിയര്‍ബോക്സുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളാണ്. മോഡേണ്‍ കാറുകളില്‍ സിവിടി, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, ഡിസിടി എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ വരുന്നുണ്ട്. ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നന്നാക്കാന്‍ ഏകദേശം 5,000 ഡോളര്‍ അതായത് 4.28 ലക്ഷം രൂപ വരെ ചെലവ് വരും. ഇത് കാറിന്റെ റീസെയില്‍ വാല്യു 35 ശതമാനം വരെ കുറയാന്‍ കാരണമാകുന്നുവെന്ന് നെക്സസ് മീഡിയ പറയുന്നു.

ഇവി ഇന്‍വെര്‍ട്ടറുകള്‍: ഇലക്ട്രിക് വാഹനങ്ങളിലെയും ഹൈബ്രിഡ് വാഹനങ്ങളിലെയും ഒരു പ്രധാന ഭാഗമാണ് ഇന്‍വെര്‍ട്ടറുകള്‍. രണ്ട് തരാം വാഹനങ്ങളും വലിയ രീതിയില്‍ ആശ്രയിക്കുന്ന ഈ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ഏകദേശം 3,500 ഡോളര്‍ (ഏകദേശം 3 ലക്ഷം) വരെ ചെലവ് വരും. ഈ തകരാര്‍ കാരണം കാറിന്റെ മൂല്യം 20 ശതമാനം വരെ ഇടിയാനും സാധ്യതയുണ്ട്. ഇതൊരു സാധാരണ പ്രശ്നമല്ലെങ്കിലും ഇത് സംഭവിക്കാനുള്ള സാധ്യതകളുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എയര്‍ സസ്പെന്‍ഷന്‍: മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നതിന് വേണ്ടി വാഹന നിര്‍മ്മാതാക്കള്‍ എയര്‍ സസ്പെന്‍ഷനുകള്‍ ഉപയോഗിക്കാറുണ്ട്. റോഡില്‍ നിന്നുള്ള ആഘാതം കൂടുതലായി ഏല്‍ക്കുന്നത് സസ്പെന്‍ഷനുകള്‍ക്കാണ്. അതിനാല്‍ ഇതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഏകദേശം 2,750 ഡോളര്‍ (ഏകദേശം 2.35 ലക്ഷം) വരെ ചെലവ് വരും. ഇത് 15 ശതമാനം വരെ റീസെയില്‍ വാല്യു കുറയാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും ഈ കേടുപാട് പരിഹരിക്കുന്നത് കാറിന് നല്ലതാണ്.

മുകളില്‍ പട്ടികപ്പെടുത്തിയതല്ലാതെ മറ്റ് ചില ചെലവേറിയ അറ്റകുറ്റപ്പണികളെ കുറിച്ചും നെക്സസ് മീഡിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അവ എയര്‍ബാഗ്, ഹെഡ് ഗാസ്‌കറ്റ്, ടര്‍ബോചാര്‍ജര്‍ എന്നിവയാണ്. ഇവ നന്നാക്കാനുള്ള ചെലവ് 2500 ഡോളര്‍ മുതല്‍ 2250 ഡോളര്‍ വരെ വരുമെന്നാണ് നെക്സസ് മീഡിയ പറയുന്നത്. ഇത് വായിച്ചതില്‍ നിന്ന് തന്നെ റിപ്പോര്‍ട്ട് അമേരിക്കന്‍ വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. പണച്ചെലവിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ കാണുമെങ്കിലും തകരാറുകളുടെ ഗൗരവം കണക്കായിരിക്കും.

Source: Nexusmedia

More from DriveSpark

Article Published On: Sunday, July 13, 2025, 12:00 [IST]
English summary
Five most expensive repairs that can leave a major dent on car resale value
കൂടുതല്‍... #auto tips #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X