കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്ക! കേട്ടിട്ടു വിശ്വാസം വരുന്നില്ലേ? ഇക്കാലത്ത് കാര്‍ കഴുകുക വലിയ ചെലവുള്ള പരിപാടിയായി മാറിക്കഴിഞ്ഞു. കാര്‍ വാഷ് കേന്ദ്രങ്ങളില്‍ ചെന്നാല്‍ കാര്‍ കഴുകിയെടുക്കാന്‍ പണം ഒരിത്തിരി ചെലവാകും. എന്നാല്‍ ഒന്നു മനസുവെച്ചാല്‍ വീട്ടുപയോഗ സാധനങ്ങള്‍ കൊണ്ടുതന്നെ ചെലവില്ലാതെ കാര്‍ കഴുകി മിനുക്കാന്‍ സാധിക്കും.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

കാര്‍ കഴുകാന്‍ ഉപരിക്കുന്ന വീട്ടുപയോഗ സാധനങ്ങള്‍ —

കോള/സോഡ

കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞ ശീതള പാനീയങ്ങള്‍ (കൊക്കോ കോള, പെപ്‌സി, സോഡ പോലുള്ളവ) ഉപയോഗിച്ചു കാറിന്റെ പുറംമോഡിയിലെ പാടുകളും കറകളും എളുപ്പം കളയാം. വാഹനത്തിന്റെ ലോഹപ്രതലങ്ങളില്‍ കാണപ്പെടുന്ന തുരുമ്പിനെ തുരത്താന്‍ ഇത്തരം നുരയ്ക്കുന്ന ശീതളപാനീയങ്ങള്‍ സഹായിക്കും.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

തുരുമ്പുള്ള ഭാഗങ്ങളില്‍ കോള ഒഴിച്ചാല്‍ തുരുമ്പ് ഇളകി പോരും. ശേഷം വൃത്തിയുള്ള തുണിയുപയോഗിച്ചു തുടച്ചാല്‍ മതി. കാറിന്റെ ഗ്ലാസുകള്‍ കഴുകാനും കോള പാനീയങ്ങള്‍ ഉപയോഗിക്കാം. കോള ഒഴിച്ചതിന് ശേഷം നനഞ്ഞ തുണിയോ, പത്രക്കടലാസോ കൊണ്ടു ഗ്ലാസ് തുടയ്ക്കണമെന്ന് മാത്രം.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

ഹെയര്‍ കണ്ടീഷണര്‍

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ മുടിയില്‍ ഉപയോഗിക്കുന്ന ഹെയര്‍ കണ്ടീഷണറുകള്‍ തന്നെ ധാരാളം. കാര്‍ കഴുകിയതിന് ശേഷം മാത്രമെ പുറംമോഡിയില്‍ ഹെയര്‍ കണ്ടീഷണറുകള്‍ പ്രയോഗിക്കാവു.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

വെള്ളത്തില്‍ കലക്കിയ ഹെയര്‍ കണ്ടീഷണര്‍ കാറിന് മുകളിലൂടെ ഒഴിക്കുക. ശേഷം നനഞ്ഞ തുണി ഉപയോഗിച്ചു കാര്‍ തുടച്ചു വൃത്തിയാക്കാം. കാര്‍ വാക്‌സിന് തുല്യമായ തിളക്കം ഹെയര്‍ കണ്ടീഷണര്‍ കാറിന് പ്രദാനം ചെയ്യും.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

അമോണിയം ലായനി

ബുഷ്, വൈപര്‍ ബ്ലേഡ്, ടയര്‍ പോലുള്ള റബ്ബര്‍ ഘടകങ്ങള്‍ അമോണിയം ഉപയോഗിച്ചു വൃത്തിയാക്കാം. ഇതിനു വേണ്ടി നാലു കപ്പ് വെള്ളത്തില്‍ ഒരു കപ്പ് അമോണിയം പൊടി കലക്കിയ ലായനി ആദ്യം തയ്യാറാക്കുക. ശേഷം ലായനിയില്‍ മുക്കിയ തുണി ഉപയോഗിച്ചു മേല്‍പ്പറഞ്ഞ റബ്ബര്‍ ഘടകങ്ങള്‍ തുടച്ചു വൃത്തിയാക്കാം. മുന്നിലെയും പിന്നിലെയും വിന്‍ഡ്ഷീല്‍ഡ് തുടയ്ക്കാനും ഇതേ ലായനി ഉപയോഗിക്കാം.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

ഗ്ലാസ് ക്ലീനര്‍

വീട്ടില്‍ ഉപയോഗിക്കുന്ന ഗ്ലാസ് ക്ലീനര്‍ മതി കാറിന്റെ വിന്‍ഡ്ഷീല്‍ഡിനും ഗ്ലാസുകള്‍ക്കും. കാറിന് വേണ്ടി പ്രത്യേക ഗ്ലാസ് ക്ലീനറുകള്‍ ഇന്നു വിപണിയിലുണ്ടെങ്കിലും അവയ്ക്ക് വില കൂടുതലാണ്. വീട്ടില്‍ ഉപയോഗിക്കുന്ന സാധാരണ ഗ്ലാസ് ക്ലീനറുകള്‍ തന്നെ കാറിന് ധാരാളം. ഹെഡ്‌ലാമ്പുകളും, ടെയില്‍ലാമ്പുകളും തുടച്ചു വൃത്തിയാക്കാനും ഇതേ ഗ്ലാസ് ക്ലീനറുകള്‍ ഉപയോഗിക്കാം.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

വോഡ്ക

വെള്ളം മാത്രമൊഴിച്ച് വിന്‍ഡ്ഷീല്‍ഡ് കഴുകാന്‍ ശ്രമിച്ചാല്‍ നിരാശയായിരിക്കും ഫലം. ഈ അവസരത്തില്‍ കറകളും പാടുകളും വിന്‍ഡ്ഷീല്‍ഡില്‍ നിന്നും പൂര്‍ണമായും വിട്ടുപോകില്ല. ഇവിടെയാണ് വോഡ്ക ഉപയോഗിക്കേണ്ടത്.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

വിന്‍ഡ്ഷീല്‍ഡ് വാഷര്‍ ടാങ്കിനുള്ളില്‍ നാലു കപ്പ് വെള്ളവും മൂന്നു കപ്പ് വോഡ്കയും കലക്കി ഒഴിക്കുക. ശേഷം വാഷര്‍ പ്രവര്‍ത്തിപ്പിച്ച് വിന്‍ഡ്ഷീല്‍ഡ് പൂര്‍ണമായും വൃത്തിയാക്കാം.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

ടൂത്ത്‌പേസ്റ്റ്

കാലം ചെല്ലുന്തോറും ഹെഡ്‌ലാമ്പ് ഗ്ലാസുകള്‍ മങ്ങും. ഇതു പതിവാണ്. എന്നാല്‍ വിഷമിക്കേണ്ട, ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു ഹെഡ്‌ലാമ്പ് ഗ്ലാസുകളുടെ തിളക്കം തിരികെ കൊണ്ടുവരാം. ഇതിനു വേണ്ടി ഹെഡ്‌ലാമ്പില്‍ ടൂത്ത്‌പേസ്റ്റ് പുരട്ടിയാല്‍ മാത്രം മതി.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

ടൂത്ത്‌പേസ്റ്റ് പുരട്ടി ഏതാനും മിനിട്ടുകള്‍ കഴിഞ്ഞ് നനഞ്ഞ തുണി ഉപയോഗിച്ചു ഹെഡ്‌ലാമ്പുകള്‍ തുടച്ചു വൃത്തിയാക്കി തിളക്കം വീണ്ടെടുക്കാം. കാര്‍ സീറ്റുകളിലെ കറയും സമാന രീതിയില്‍ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചു നീക്കാം. ഫാബ്രിക്ക് കൊണ്ടു സീറ്റു നിര്‍മ്മിതമെങ്കില്‍ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കരുത്.

കാറിന്റെ തിളക്കം നിലനിര്‍ത്താന്‍ വോഡ്കയും ടൂത്ത്‌പേസ്റ്റും!

അപ്പക്കാരം/ബേക്കിംഗ് സോഡ

കാറിന്റെ അകത്തളം വൃത്തിയാക്കാന്‍ അപ്പക്കാരം ഉപയോഗിക്കാം. കാറിനുള്ളിലെ ദുര്‍ഗന്ധമകറ്റാന്‍ അപ്പാക്കാരം ഉപകരിക്കും. സീറ്റുകളിലും, ഫ്‌ളോര്‍ മാറ്റിലും അപ്പാക്കാരം വിതറി ഏതാനും മണിക്കൂര്‍ കാത്തു നില്‍ക്കുക. ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ചു കാറിന്റെ അകത്തളം വൃത്തിയാക്കാം.

More from DriveSpark

Article Published On: Friday, May 11, 2018, 18:15 [IST]
English summary
You Can Use These Household Items To Clean Your Car. Read in Malayalam.
കൂടുതല്‍... #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X