17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

Written By:

ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക കാറുകള്‍ക്കുമുള്ളത് രണ്ടും മൂന്നും വീല്‍ ഓപ്ഷനുകളാണ്. എന്നാല്‍ അനുയോജ്യമായ വീല്‍ സൈസ് ഏതാണ്? കാര്‍ വാങ്ങുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങളില്‍ ഒന്നാണ് ഇത്.

To Follow DriveSpark On Facebook, Click The Like Button
17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

കാഴ്ചഭംഗി ഏകുന്നതില്‍ വലിയ വീലുകള്‍ കേമന്മാരാണ്. എന്നാല്‍ റൈഡ്, ഹാന്‍ഡ്‌ലിംഗ്, നോയിസ് എന്നീ ഘടകങ്ങളില്‍ വീല്‍ സൈസ് ചെലുത്തുന്ന സ്വാധീനം അത്ര ചെറുതല്ല.

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

നിര്‍ഭാഗ്യവശാല്‍ വാങ്ങുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യം ഇന്ന് വിപണിയില്‍ ഇല്ലാത്തതിനാല്‍ ഏതാണ് മികച്ച വീല്‍ സൈസ് എന്നത് ഊഹാപോഹങ്ങളിലൂടെ തെരഞ്ഞെടുക്കുക മാത്രമാണ് വഴി.

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

എന്നാല്‍ ഇൗ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ് Tyre Review ന്റെ വീഡിയോ.

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയില്‍ 17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് വീലുകള്‍ പരീക്ഷിച്ചാണ് ചോദ്യത്തിനുള്ള ഉത്തരം ടയര്‍ റിവ്യു കണ്ടെത്താന്‍ ശ്രമിക്കുന്നത്.

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

ഗുഡ് ഇയര്‍ ഈഗിള്‍ F1 അസിമെട്രിക് 3 ടയറുകളാണ് പരീക്ഷണത്തിനായി ടയര്‍ റിവ്യു ഉപയോഗിച്ചത്. ഡ്രൈ-വെറ്റ് ഹാന്‍ഡ്‌ലിംഗ് ടെസ്റ്റുകളില്‍ മൂന്ന് വീല്‍ സൈസുകളും സമാന പ്രകടനമാണ് കാഴ്ചവെച്ചത്.

Recommended Video - Watch Now!
2017 Skoda Octavia RS Launched In India | In Malayalam - DriveSpark മലയാളം
17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

എന്നാല്‍ വീല്‍ സൈസിന് അനുസരിച്ച് വ്യത്യസ്ത റൈഡ്, ഹാന്‍ഡ്‌ലിംഗ് സ്വഭാവങ്ങളാണ് കാര്‍ പ്രകടിപ്പിച്ചതെന്നും ടയര്‍ റിവ്യു പറയുന്നു.

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

അപ്പോള്‍ ഏത് വീല്‍ സൈസ് തെരഞ്ഞെടുക്കണം? വരണ്ട സാഹചര്യത്തില്‍ 19 ഇഞ്ച് വീലുകള്‍ മികച്ച പ്രകടനമാണ് താരതമ്യേന കാഴ്ചവെച്ചതെന്ന് ടയര്‍ റിവ്യു വ്യക്തമാക്കി.

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

എന്നാല്‍ നനഞ്ഞ സാഹചര്യത്തില്‍ 17 ഇഞ്ച് വീലുകളാണ് എളുപ്പമാര്‍ന്ന ഹാന്‍ഡ്‌ലിംഗ് നല്‍കുന്നത്. സ്ഥിരത ഒരല്‍പം കുറവാണെങ്കിലും, ഏറ്റവും മികച്ച റൈഡ് ക്വാളിറ്റിയാണ് 17 ഇഞ്ച് വീലുകള്‍ ഏകുന്നതും.

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് — വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

നോയിസ് ടെസ്റ്റില്‍ 18 ഇഞ്ച് വീലാണ് ഏറ്റവും നിശബ്ദമായ റൈഡ് കാഴ്ചവെച്ചതെന്നും ടയര്‍ റിവ്യുവിന്റെ വിഡീയോ പറയുന്നു. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐക്ക് 18 ഇഞ്ച് വീലുകളാണ് മികച്ചതെന്ന അഭിപ്രായമാണ് ടയര്‍ റിവ്യു രേഖപ്പെടുത്തിയത്.

അതേസമയം, അതത് കാറുകളെ ആശ്രയിച്ച് വീല്‍ സൈസുകളുടെ പ്രകടനം വ്യത്യാസപ്പെടുമെന്നും വിഡിയോ കൂട്ടിച്ചേര്‍ക്കുന്നു.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
How Different Wheel Sizes Affect Performance. Read in Malayalam.
Story first published: Friday, September 1, 2017, 15:32 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark