ഭൂകമ്പം നടക്കുമ്പോള്‍ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങള്‍?

By Santheep

വന്‍ പ്രകൃതിക്ഷോഭങ്ങളൊന്നും ബാധിക്കാത്ത, താരതമ്യേന സുരക്ഷിതമായ ഒരിടമാണ് കേരളം. അകലങ്ങളില്‍ ഭൂകമ്പവും പ്രളയവുമെല്ലാം സംഭവിക്കുമ്പോള്‍ സ്വന്തക്കാരെ ഓര്‍ത്ത് വിഷമിക്കുക, ടീവിയില്‍ വരുന്ന ബ്രേക്കിങ് ന്യൂസ് കണ്ട് ഷോക്കടിക്കുക തുടങ്ങിയ ചുമതലകളാണ് നമ്മള്‍ കാലങ്ങളായി നിര്‍വഹിച്ചു പോരുന്നത്. എന്നാല്‍, ഈ സ്ഥിതിക്ക് അധികം താമസിക്കാതെ തന്നെ മറ്റമുണ്ടാകാം എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ തീവ്രവാദപരമായി സംഭവിക്കുന്ന ഒരു കാലമാണിത്.

ഭൂകമ്പം നമുക്കത്ര പരിചിതമായ സംഗതിയല്ലാത്തതിനാല്‍ അതിനെ എങ്ങനെ നേരിടണമെന്നും വലിയ പിടിപാട് കാണില്ല. ഇവിടെ കാറിലിരിക്കുമ്പോള്‍ ഭൂകമ്പം സംഭവിച്ചാല്‍ എന്തെ ചെയ്യണമെന്നതിനെക്കുറിച്ച് ഒരു വിചാരം നടത്തുന്നു. കൂടെ വിചാരം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് വരാം.

10. ഭൂകമ്പം തിരിച്ചറിയുക

10. ഭൂകമ്പം തിരിച്ചറിയുക

കാറിലിരിക്കുമ്പോള്‍ സംഭവിക്കുന്ന കുലുക്കം ഭൂകമ്പമാണ് എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. കാറിന് വല്ലതും സംഭവിച്ചതാണോ കുലുക്കത്തിന് കാരണം എന്ന് നമ്മള്‍ സന്ദേഹിച്ചു നിന്നേക്കാം. കെട്ടിടങ്ങളില്‍ നിന്ന് വസ്തുക്കള്‍ പുറത്തേക്ക് വീഴുന്നതും മറ്റുള്ളവര്‍ പരിഭ്രാന്തരാകുന്നതുമെല്ലാം അടയാളമായി മനസ്സില്‍ കരുതുക.

09. സൈഡിലേക്ക് മാറുക

09. സൈഡിലേക്ക് മാറുക

പെട്ടെന്ന് സംഭവിക്കുന്ന കുലുക്കം മറ്റ് ഡ്രൈവര്‍മാരെ പരിഭ്രാന്തരാക്കിയേക്കാം. നമ്മള്‍ പരിഭ്രാന്തിയിലല്ലെങ്കില്‍ വേഗം വണ്ടി സൈഡിലേക്ക് മാറ്റുക. അല്ലെങ്കില്‍ ഭൂകമ്പം കണ്ട് പേടിച്ചുണ്ടായ കൂട്ടിയിടിയിലായിരിക്കും നമ്മള്‍ തീരുന്നത്.

08. പാലത്തിനു മുകളിലും അടിയിലും

08. പാലത്തിനു മുകളിലും അടിയിലും

വണ്ടി 'സുരക്ഷിതമായി' പാലത്തിനടിയിലേക്ക് നീക്കിയിടാന്‍ പദ്ധതിയിടരുത്. പാലം പൊളിഞ്ഞുവീഴും. പാലത്തിനു മുകളിലും കയറ്റരുത്. റോഡിനടിയിലൂടെ അണ്ടര്‍പാസ്സുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. ഓടയ്ക്കു മുകളില്‍ വിരിച്ചിട്ട കോണ്‍ക്രീറ്റ് പാളികളിലേക്ക് വണ്ടി കയറ്റിയിടുന്നതും അബദ്ധമാണ്. ബില്‍ഡിങ്ങിനടുത്തും പാര്‍ക്ക് ചെയ്യരുത്.

07. പാര്‍ക്കിങ് ലോട്ട്

07. പാര്‍ക്കിങ് ലോട്ട്

കാറുമായി പാര്‍ക്കിങ് ലോട്ടിലാണെങ്കില്‍ വേഗം തിരിച്ചുകയറുക. കാര്‍ പാര്‍ക്കിങ് ലോട്ടിലിട്ട് കെട്ടിടത്തിനകത്ത് കയറിയെങ്കില്‍ വേഗം പുറത്തിറങ്ങുക. കാറെടുക്കാന്‍ മെനക്കെടാതിരിക്കുക. അവനവന്റെ തടിയാണ് വലുത് ഭായ്! ഒരു കാരണവശാലും ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക. വലിയ തോതിലുള്ള ഭൂകമ്പമൊന്നുമില്ല, ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുമുണ്ട്, എങ്കില്‍ കയറിക്കളയാം എന്ന് ചിന്തിക്കരുത്. വൈദ്യുതി എപ്പോഴും നിലയ്ക്കാം. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവനവന്റെ തടി കാക്കുന്നതില്‍ വിശ്വാസമുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ തയ്യാറായെന്നു വരില്ല.

06. റേഡിയോ കേള്‍ക്കുക

06. റേഡിയോ കേള്‍ക്കുക

കാര്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയാല്‍ എന്‍ജിന്‍ ഓഫ് ചെയ്യുക. ഹാന്‍ഡ്‌ബ്രേക്ക് ഇടുക. പിന്നീട് റേഡിയോ ഓണ്‍ ചെയ്യുക. പാട്ട് പിന്നീട് കേള്‍ക്കാം; ഭൂകമ്പം സംബന്ധിച്ച വാര്‍ത്തകള്‍ കേള്‍ക്കുക. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ബന്ധപ്പെടാവുന്നവരെയെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിക്കുക.

05. വീട്ടിലേക്ക്

05. വീട്ടിലേക്ക്

വളരെ ശ്രദ്ധാപൂര്‍വം വേണം വണ്ടിയോടിക്കാന്‍. മുകളില്‍ വലിയ പ്രശ്‌നം തോന്നിയില്ലെന്നു വരാം. അടിയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകും. നിങ്ങളുടെ വണ്ടി ഒന്നു കയറിക്കിട്ടാന്‍ കാത്തിരിക്കുകയാവും ഇടിഞ്ഞുവീഴാന്‍!

04. പോകുന്ന വഴിയില്‍

04. പോകുന്ന വഴിയില്‍

പാലങ്ങളുണ്ടോ എന്നോര്‍ത്തു നോക്കുക. പുഴകളുണ്ടോ എന്നും ഓര്‍ക്കുക. ഇവയെല്ലാം നേരത്തെ നിങ്ങള്‍ കണ്ട അതേ അവസ്ഥയിലായിരിക്കണം എന്നില്ല. കേരളത്തിലെ അവസ്ഥയില്‍ മരങ്ങള്‍ കടപുഴകി റോഡിലേക്കു വീണു കിടക്കുന്നുണ്ടാകും. ചില മരങ്ങള്‍ നമ്മുടെ കാര്‍ ചോട്ടിലെത്തിയാല്‍ വീഴാന്‍ തയ്യാറായി നില്‍പുണ്ടാകും. എല്ലാം ശ്രദ്ധിക്കുക.

03. സുനാമി

03. സുനാമി

കേരളം കുറച്ച് വലിപ്പമേറിയ കടപ്പുറമാണെന്നറിയമല്ലോ? ഭൂകമ്പസമയത്ത് വന്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെ സുനാമി എന്നു വിളിക്കുന്നു. ഇക്കാര്യം പ്രത്യേകം ശ്രദ്ധയില്‍ വെക്കുക. റേഡിയോ വഴി എന്തെങ്കിലും വിവരം കിട്ടുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.

02. പിന്നെയും പിന്നെയും...

02. പിന്നെയും പിന്നെയും...

ഒരുതവണ ഭൂകമ്പമുണ്ടായി അവസാനിച്ചാല്‍ പൂര്‍ണസമാധാനത്തോടെ വണ്ടിയോടിക്കുന്നത് അബദ്ധമാണ്. ചെറിയ ചെറിയ കുലുക്കങ്ങള്‍ വീണ്ടുമുണ്ടാകും. ഇവയാണ് കൂടുതല്‍ നാശനഷ്ടമുണ്ടാക്കുക. ഇളകി നിന്ന കെട്ടിടങ്ങളും പുഴകിനിന്ന മരങ്ങളും വീഴാന്‍ തുടങ്ങും. കൃത്യമായ കണക്കു കൂട്ടലുകളോടെ വേണം ഈ സമയത്ത് വണ്ടിയോടിക്കാന്‍. കെട്ടിടങ്ങള്‍ വഴിയിലുണ്ടെങ്കില്‍ അകറ്റി വണ്ടിയോടിക്കുക. മരങ്ങളെയും പേടിക്കുക.

01. കരണ്ടടിച്ച് ചാവാതിരിക്കുക

01. കരണ്ടടിച്ച് ചാവാതിരിക്കുക

ഇതൊരവസരമെന്നു കണ്ട് കെഎസ്ഇബി മിക്കവാറും വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരിക്കും. എങ്കിലും ഒന്നോര്‍ക്കുക, നമ്മുടെ നാടാണ്! വീണുകിടക്കുന്ന വൈദ്യുതി ലൈനുകളെ പ്രത്യേകം ശ്രദ്ധിക്കുക. ആധികാരികമായി വിവരം നല്‍കാന്‍ കഴിയുന്ന ആരെങ്കിലും അടുത്തുണ്ടെങ്കില്‍ മാത്രമേ വീണുകിടക്കുന്ന വൈദ്യുതിക്കമ്പികള്‍ക്കു മുകളിലൂടെ വണ്ടിയോടിക്കാവൂ.

More from DriveSpark

Article Published On: Tuesday, May 12, 2015, 18:22 [IST]
English summary
How to Survive an Earthquake in Your Car.
കൂടുതല്‍... #how to #auto facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X