വണ്ടിയോടിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശീലമാക്കു; കാറുകളില്‍ ഇനി സുഖ യാത്ര, സുരക്ഷിത യാത്ര...

കാര്‍ ഓടിക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും നമ്മള്‍ എല്ലാവരും. എന്നാല്‍ പലരും പല രീതിയിലായിരിക്കും ഓരോരുത്തരും വാഹനം ഓടിക്കുന്നത്. വണ്ടിയോടിക്കുമ്പോള്‍ സുരക്ഷിത യാത്ര ഉറപ്പാക്കാനായിരിക്കും ഏവരുടെയും താല്‍പര്യം. വണ്ടിയോടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശീലമാക്കിയാല്‍ നമുക്കിത് സാധ്യമാകും. നിങ്ങളെ ഒരു സേഫര്‍ ഡ്രൈവര്‍ ആക്കുന്ന ഏതാനും ചില ശീലങ്ങള്‍ ചുവടെ വിരിക്കാം.

വേഗ പരിധിക്കുള്ളില്‍ വാഹനമോടിക്കുക: ഓരോ റോഡിലും വാഹനമോടിക്കുന്നതിന് പ്രത്യേക വേഗതകള്‍ അധികാരികള്‍ നിര്‍വചിച്ചിരിക്കും. വാഹനം ഓടിക്കുമ്പോള്‍ ഈ പരിധിക്കുള്ളില്‍ ഡ്രൈവ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ഒരിക്കലും നന്നല്ല. വാഹനം നിയന്ത്രിത വേഗതയിലാണെങ്കില്‍ അപകടകരമായ സാഹചര്യങ്ങളില്‍ പോലും ആഘാതം കുറയ്ക്കാം. വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

habits that make you a safer driver

ജാഗ്രത പാലിക്കുക: വാഹനമോടിക്കുമ്പോള്‍ ചുറ്റുഭാഗത്തും ഒരു കണ്ണുണ്ടായിരിക്കേണ്ടത് പരമപ്രധാനമാണ്. എപ്പോഴും മുന്നിലുള്ള റോഡിലേക്ക് നോക്കുകയും ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുകയും വേണം. വളയം പിടിക്കുമ്പോള്‍ നിങ്ങളുടെ കാര്‍ ഏത് രീതിയിലാണ് പ്രതികരിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിക്കുകയാണെങ്കില്‍ അത് ഉടന്‍ തിരിച്ചറിയാന്‍ സദാ ജാഗരൂകരായിരുന്നാല്‍ സാധിക്കും.

ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ പരിശോധിക്കുക: വാഹനം ഓടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട സംഗതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. നിങ്ങള്‍ അല്‍പ്പം വലിപ്പമുള്ള വാഹനം ഓടിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും. ഡ്രൈവറുടെ കാഴ്ചയുടെ മണ്ഡലത്തിന് പുറത്തുള്ള റോഡിന്റെ ഒരു ഭാഗമാണ് ബ്ലൈന്‍ഡ്സ്പോട്ട്. വാഹനത്തിന്റെ ഭാഗത്ത് മറഞ്ഞിരിക്കുന്നതിനാല്‍ വിന്‍ഡ്ഷീല്‍ഡിലൂടെ മുന്നിലേക്ക് നോക്കിയോ മിററുകള്‍ ഉപയോഗിച്ചോ ദൃശ്യമാകാത്ത മേഖലയാണിത്. സ്ഥലത്തെ കുറിച്ചുള്ള അവബോധമുണ്ടായിരിക്കുകയും നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത വശത്ത്കൂടി ചെറിയ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നും ശ്രദ്ധ വേണം.

habits that make you a safer driver

ഇന്‍ഡിക്കേറ്റര്‍ കൃത്യമായി ഉപയോഗിക്കുക: നിങ്ങളുടെ വാഹനം എങ്ങോട്ട് തിരിയുന്നുവെന്ന് മറ്റ് ഡ്രൈവര്‍മാരെ അറിയിക്കാന്‍ കൃത്യമായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക. ഇന്ന് നമ്മുടെ നാട്ടിലെല്ലാം നാലുവരിപ്പാതയും ആറുവരിപ്പാതയുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. എക്‌സ്പ്രസ്‌വേകളില്‍ ലെയ്ന്‍ മാറുമ്പോഴും ഇന്‍ഡിക്കേറ്ററിടേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല നിങ്ങള്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം.

മതിയായ അകലം പാലിക്കുക: ഇന്ന് ഹൈവേകളില്‍ സഡന്‍ ബ്രേക്കിടുന്നതിന്റെ ഫലമായി വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നാടി ഇടിക്കുന്ന സംഭവങ്ങള്‍ കണ്ടുവരാറുണ്ട്. ഇത് ഒഴിവാക്കാനായി മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് ആരോഗ്യകരമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കാം. മുന്നറിയിപ്പുകളില്ലാതെ മുന്നിലുള്ള വാഹനം ബ്രേക്ക് ചവിട്ടിയാല്‍ പ്രതികരിക്കാനുള്ള സമയം കിട്ടാന്‍ ഇത് സഹായിക്കും. ഇതിന് 5 സെക്കന്‍ഡ്‌സ് റൂള്‍ പിന്തുടരാവുന്നതാണ്.

habits that make you a safer driver

മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് വഴി നല്‍കുക: സുരക്ഷിതമായി വാഹനം ഓടിക്കാന്‍ താല്‍പപ്പെടുന്ന ആളുകള്‍ ശീലമാക്കേണ്ട ഒരു സ്വഭാവമാണ് ക്ഷമ. ക്ഷമയും മര്യാദയും ഉണ്ടെങ്കില്‍ നമ്മള്‍ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് വഴിമാറിക്കൊടുക്കും. ആളുകളെ കടന്നുപോകാന്‍ അനുവദിക്കുന്നത് ഒരു മോശം കാര്യമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ. ഡിഫെന്‍സീവ് ഡ്രൈവിംഗ് എപ്പോഴും ഗുണം ചെയ്യും.

ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക: അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം. വാഹനമോടിക്കുമ്പോള്‍ മിക്ക ആളുകളും ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. ഇത് അത്യന്തം അപകടമാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ. ഡ്രൈവ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കണ്ണ് റോഡില്‍ വേണം. ഫോണില്‍ നോക്കുന്ന ഒരു സെക്കന്‍ഡ് സമയം മതി കാര്യങ്ങള്‍ തകിടം മറിയാന്‍. അതുകൊണ്ട് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ തെറ്റിക്കുന്ന ഫോണ്‍ അടക്കമുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക.

habits that make you a safer driver

വാഹന പരിപാലനം: സുരക്ഷിതമായ ഡ്രൈവിംഗ് സാധ്യമാക്കുന്നതില്‍ വാഹനത്തിന്റെ പരിപാലനത്തിനും പങ്കുണ്ട്. നിങ്ങളുടെ കാര്‍ നല്ല കണ്ടീഷനായി അറ്റകുറ്റപ്പണികളെല്ലാം തീര്‍ത്ത് പരിപാലിച്ച് കൊണ്ടുനടക്കുന്നത് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വണ്ടി എവിടെ ചവിട്ടിയാല്‍ എവിടെ നില്‍ക്കുമെന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും. യാത്രകള്‍ക്കിടയില്‍ തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനാല്‍ മനസ്സമാധാനത്തോടെ യാത്ര ചെയ്യാന്‍ സാധിക്കും.

ഹെഡ്ലൈറ്റുകള്‍ ഓണാക്കുക: നിങ്ങള്‍ മഴയത്തോ മൂടല്‍മഞ്ഞുള്ള സമയത്തോ കാര്‍ ഓടിക്കുമ്പോള്‍ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുക. ഹെഡ്ലൈറ്റുകള്‍ ഓണാക്കുന്നത് നിങ്ങള്‍ക്ക് നന്നായി കാണാന്‍ സാധിക്കുമെന്നത് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും നിങ്ങളെ എളുപ്പത്തില്‍ കാണാനും അനുവദിക്കും. ഇത് അപകടസാധ്യത കുറയ്ക്കാന്‍ ഏറെ സാധിക്കും. മുടല്‍മഞ്ഞില്‍ മുന്നിലും എതിര്‍വശത്തും വരുന്ന വാഹനങ്ങള്‍ ദൃശ്യമാകാതെ കൂട്ടിയിടിയുണ്ടായ സംഭവങ്ങള്‍ നമ്മള്‍ കണ്ടതാണ്.

More from DriveSpark

Article Published On: Sunday, December 3, 2023, 7:30 [IST]
English summary
How to become a safer driver here are some habits to follow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X