കാറിന് ലോണിടേണ്ടത് എങ്ങനെയെന്ന് അറിയാമോ? ഇക്കാര്യം നിങ്ങള്‍ക്കാരും പറഞ്ഞു തന്നിട്ടുണ്ടാകില്ല

ഒരു കാര്‍ വാങ്ങുക എന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്. അതിപ്പോള്‍ ഒരു പുതിയ കാര്‍ ആണെങ്കിലും യൂസ്ഡ് കാര്‍ ആണെങ്കിലും. ഒരു കാര്‍ എന്നത് ജീവിതത്തില്‍ താന്‍ നേടിയ വലിയ നേട്ടങ്ങളില്‍ ഒന്നായി പരിഗണിക്കുന്നവര്‍ ഉണ്ട്. ഓണം ഇങ്ങെത്തിയതിനാല്‍ കമ്പനികളെല്ലാം മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഓണക്കാലത്ത് ഒരു കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഇപ്പോള്‍ അല്ല പിന്നീട് കാര്‍ വാങ്ങാനിരിക്കുന്നവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണ്. ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്ന ആളുകള്‍ പലപ്പോഴും ലോണ്‍, ഇഎംഐ പ്രക്രിയയെ കുറിച്ച് ആശയക്കുഴപ്പത്തിലാവുന്നത് കാണാറുണ്ട്. അതായത്, ശരിയായ ഡൗണ്‍ പേയ്മെന്റ് തുകയും നിങ്ങളുടെ കാര്‍ ലോണ്‍ മാസതവണയുടെ കാലാവധിയും എങ്ങനെ കണക്കാക്കാം എന്ന് തീരുമാനിക്കുന്നത് എങ്ങിനെയെന്ന് നിങ്ങള്‍ക്ക് ചുവടെ വായിക്കാം.

car loan emi

ഡൗണ്‍ പേയ്‌മെന്റ്: ലോണിട്ട് ഒരു കാര്‍ വാങ്ങുമ്പോള്‍ സുപ്രധാനമായ കാര്യമാണ് ഡൗണ്‍ പേയ്‌മെന്റ്. ഒരു പുതിയ കാര്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് നിങ്ങള്‍ അടിസ്ഥാനപരമായി നല്‍കുന്ന ടോക്കണ്‍ തുകയാണിത്. ഏതൊരു കാറിന്റെയും ഓണ്‍-റോഡ് വിലയുടെ 10% വരെ ഡൗണ്‍പെയ്‌മെന്റ് നിശ്ചയിക്കാറുണ്ട്. എങ്കിലും കാറിന്റെ ഓണ്‍-റോഡ് വിലയുടെ 30 മുതല്‍ 40 ശതമാനമെങ്കിലും ആദ്യതവണയായി അടക്കുന്നതാണ് നല്ലതെന്നാണ് ഞങ്ങള്‍ പറയുക.

ഡൗണ്‍ പെയ്‌മെന്റ് കുറഞ്ഞാല്‍ നാം കൂടുതല്‍ തുക ലോണ്‍ എടുക്കേണ്ടതായി വരും. അത് കാരണം തന്നെ വണ്ടി സ്വന്തമാകുമ്പേഴേക്കും വലിയൊരു തുക പലിശ ഇനത്തില്‍ പെടിക്കേണ്ടി വരും. ഉദാഹരണത്തിന് നിങ്ങള്‍ 10 ലക്ഷം രൂപ ഓണ്‍റോഡ് വിലയുള്ള ഒരു കാറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 4 ലക്ഷം രൂപയെങ്കിലും ആദ്യതവണയായി അടയ്ക്കാന്‍ ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ ശേഷിക്കുന്ന 6 ലക്ഷം രൂപ ഇഎംഐ ആയി അടക്കാന്‍ സാധിക്കും.

car loan emi

ഇഎംഐ (ഇക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്): കാര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന ഡൗണ്‍ പേയ്‌മെന്‍് തുക കിഴിച്ച് ഓണ്‍-റോഡ് വിലയില്‍ ബാക്കിയുള്ള തുകയായിരിക്കും നിങ്ങളുടെ ലോണ്‍. ഇത് ഓരോ മാസവും ഇഎംഐ ആയി അടയ്ക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 20 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉദാഹരണമായി നിങ്ങള്‍ 50,000 രൂപ മാസ വരുമാനമുള്ള ആളാണെങ്കില്‍ പരമാവധി 10,000 രൂപ നിങ്ങള്‍ കാര്‍ ഇഎംഐക്കായി മാറ്റിവെക്കേണ്ടി വരും.

ലോണ്‍ കാലാവധി: പുതിയ കാറിനായി നിങ്ങള്‍ ബാങ്കില്‍ നിന്ന് പണം കടം വാങ്ങുന്ന കാലയളവാണ് കാലാവധി. കുറഞ്ഞ കാലത്തേക്ക് ലോണ്‍ എടുക്കുമ്പോള്‍ ആ പ്രത്യേക കാലയളവില്‍ ഉയര്‍ന്ന തുക മാസതവണയായി അടക്കേണ്ടി വരും. കൂടുതല്‍ കാലത്തേക്ക് ലോണ്‍ നീട്ടിയാല്‍ ഇഎംഐ കുറയും. എന്നാല്‍ ഇവ രണ്ടും പലിശയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുറഞ്ഞ കാലാവധിയുള്ള ലോണ്‍ എടുക്കുമ്പോള്‍ പലിശ ലാഭിക്കാന്‍ പറ്റും.

car loan emi

ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ലോണ്‍ കാലാവധി അഞ്ച് വര്‍ഷത്തില്‍ കൂടുതലാകാതിരിക്കുന്നതാണ് നല്ലതെന്നേ ഞങ്ങള്‍ പറയൂ. മൂന്നോ അഞ്ചോ വര്‍ഷത്തെ കാലാവധിയിലുള്ള ലോണ്‍ ആയിരിക്കും ഉത്തമം. ഉദാഹരണം പറഞ്ഞ് വിശദീകരിക്കാം. നിങ്ങള്‍ 10 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ കാര്‍ വാങ്ങാനായി 4 ലക്ഷം രൂപ ഡൗണ്‍ പേയ്‌മെന്റ് അടച്ചു. അങ്ങനെ വരുമ്പോള്‍ ബാക്കിയുള്ള 6 ലക്ഷം രൂപയാണ് നമ്മള്‍ വായ്പയെടുക്കുന്നത്.

ബാങ്ക് പലിശ നിരക്ക് 10 ശതമാനമാണെന്ന് വെക്കുക. നിങ്ങള്‍ മൂന്ന് വര്‍ഷേെത്തക്കാണ് ലോണ്‍ ഇട്ടതെങ്കില്‍ 19,360 രൂപയാണ് മാസതവണയായി അടക്കേണ്ടി വരിക. മൂന്ന് വര്‍ഷം കൊണ്ട് 96,971 രൂപയാണ് പലിശ ഇനത്തില്‍ അടയ്‌ക്കേണ്ടി വരിക. നിങ്ങള്‍ അതേ കാറിന് 4 ലക്ഷം രൂപ നല്‍കി അഞ്ച് വര്‍ഷത്തെ ലോണ്‍ കാലാവധിയാണ് തെരഞ്ഞെടുത്തതെന്ന് വിചാരിക്കുക. നിങ്ങളുടെ ഓരോ മാസവും തിരിച്ചടക്കേണ്ട തുക 12,748 രൂപ മാത്രമേ വരുള്ളൂ.

വില ₹10 ലക്ഷം
പലിശ നിരക്ക് 10% 10% 10% 10%
ഡൗണ്‍ പേയ്‌മെന്റ് ₹4 ലക്ഷം ₹4 ലക്ഷം ₹2 ലക്ഷം ₹2 ലക്ഷം
കാലാവധി 3 വർഷം 5 വർഷം 3 വർഷം 5 വർഷം
ഇഎംഐ ₹19,360 ₹12,748 ₹25,814 ₹16,998
മൊത്തം പലിശ ₹96,971 ₹1,64,893 ₹1,29,294 ₹2,19,858

എന്നാല്‍ കാറിനായി 1,64,893 രൂപയോളം പലിശ അടക്കേണ്ടി വരും. നിങ്ങള്‍ വായ്പയായി എടുക്കുന്ന ആറ് ലക്ഷം കൂടാതെയാണിതെന്ന് ഓര്‍മ വേണം. അതേസമയം ഇതേ 10 ലക്ഷം രൂപ വിലയുള്ള കാര്‍ 2 ലക്ഷം രൂപ മാത്രം ഡൗണ്‍പെയ്‌മെന്റ് നല്‍കി മൂന്ന് വര്‍ഷത്തേക്ക് ലോണ്‍ എടുത്തുവെന്ന് കരുതുക. അപ്പോള്‍ ഇഎംഐ 25,814 രൂപയും മൊത്തം പലിശ 1,29,294 രൂപയുമായിരിക്കും.

2 ലക്ഷം രൂപ ഡൗണ്‍ പേയ്മെന്റ് നല്‍കി അഞ്ച് വര്‍ഷത്തെ കാലാവധിയിയില്‍ വായ്പയെടുത്താല്‍ മാസതവണ കുറയും 16,998 രൂപയായിരിക്കും പ്രതിമാസ തിരിച്ചടവ്. പക്ഷേ പലിശ അറിഞ്ഞാല്‍ ഞെട്ടും. കാര്‍ സ്വന്തമാകുമ്പോഴേക്കും 2,19,858 രൂപയാണ് പലിശയായി അടക്കേണ്ടി വരിക. അതായത് പലിശ മാത്രം ഏകദേശം 22 ശതമാനം. അപ്പോള്‍ നമ്മള്‍ പറഞ്ഞ് വരുന്നത് ഇത്രയേ ഉള്ളൂ.

കാറിനായി ലോണ്‍ എടുക്കുമ്പോള്‍ ഓണ്‍റോഡ് വിലയുടെ 30 മുതല്‍ 40 ശതമാനം വരെ ആദ്യ തവണയായി അടയ്ക്കാന്‍ ശ്രദ്ധിക്കുക. ഇതിനൊപ്പം ഇഎംഐ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 20 ശതമാനത്തില്‍ കൂടരുത്. കാറിന് വായ്പയെടുക്കുമ്പോള്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ തിരിച്ചടവ് കാലാവധി നിശ്ചയിക്കരുത്. ലോണ്‍ കാലാവധി മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ആകുന്നതാണ് ഉത്തമം. ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്രദമായെന്ന് കരുതുന്നുവെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Sunday, August 27, 2023, 11:00 [IST]
English summary
How to calculate right down payment tenure and emi amount for your car loan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X