കാര്‍ ബാറ്ററിക്കും ഹെല്‍ത്തുണ്ടേ... മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്

ഒരാള്‍ക്ക് ഒരു കാര്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന കാലമാണ് മഴക്കാലം. കോരിച്ചൊരിയുന്ന മഴയത്ത് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ എന്തുകൊണ്ടും ടൂ വീലറുകളേക്കാള്‍ സുരക്ഷിതം കാര്‍ തന്നെയാണ്. എന്നാല്‍ കാര്‍ ഉടമകളെ സംബന്ധിച്ചിടത്തോളം മറ്റേത് കാലവസ്ഥയേക്കാള്‍ അല്‍പ്പം വെല്ലുവിളി നിറഞ്ഞ സമയം കൂടിയാണ് മണ്‍സൂണ്‍.

കനത്ത മഴ ബാധിക്കാവുന്ന കാറിന്റെ ഒരു സുപ്രധാന ഭാഗമാണ് ബാറ്ററി. കാറിന്റെ പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നതിനും വഴിയില്‍ പെട്ട് പോകാതിരിക്കാനും മണ്‍സൂണ്‍ സമയത്ത് നിങ്ങളുടെ കാറിന്റെ ബാറ്ററിയുടെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അധിക ഈര്‍പ്പവും വെള്ളക്കെട്ടുകള്‍ നിറഞ്ഞ റോഡുകളും ബാറ്ററിക്ക് ഭീഷണിയാണ്. ഇത് മൂലം ബാറ്ററിയുടെ ശേഷി കുറയുന്നതിലേക്കും അത് പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കാം. മണ്‍സൂണ്‍ സമയത്ത് കാര്‍ ബാറ്ററിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കണ്ട ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാം.

car battery

ബാറ്ററി സുരക്ഷിതമാണെന്ന് ഉറപ്പാക്കുക: വളരെ എളുപ്പമാണെന്ന് തോന്നാമെങ്കിലും മണ്‍സൂണ്‍ കാലത്തെ ബാറ്ററി സംരക്ഷണത്തില്‍ ഏറ്റവും സുപ്രധാനമായ ഘട്ടമാണിത്. നമ്മള്‍ എപ്പോഴും ബാറ്ററികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലമാകുമ്പോള്‍ പ്രത്യേകിച്ച്. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ബാറ്ററി ചലിക്കാതിരിക്കാന്‍ എപ്പോഴും നട്ടുകളും ബോള്‍ട്ടുകളും മുറുക്കാന്‍ ശ്രദ്ധിക്കുക. ബാറ്ററിയുടെ ഏറ്റവും സെന്‍സിറ്റീവ് ഭാഗമാണ ബാറ്ററി ടെര്‍മിനല്‍. ബാറ്ററി തെറ്റായി ഘടിപ്പിക്കുന്നത് ടെര്‍മിനലുകളെ തകരാറിലാക്കും. മഴക്കാലത്ത് റോഡുകള്‍ വഴുവഴുപ്പാര്‍ന്നതും കുണ്ടും കുഴികളും നിറഞ്ഞതായിരിക്കുമ്പോള്‍ പ്രത്യേകിച്ച് ഇവ ശ്രദ്ധിക്കുക.

ബാറ്ററി വൃത്തിയാക്കുക: വര്‍ഷകാലത്ത് മഴയോടൊപ്പം എത്തുന്ന ഒന്നാണ് പൊടിക്കാറ്റ്. അതിനാല്‍ തന്നെ ഇത്തരം പൊടിയില്‍ നിന്ന് സംരക്ഷിക്കാനായി ബാറ്ററി ഇടക്കിടെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി ബാറ്ററി ക്ലീനിംഗ് ലായനികളും സ്‌പ്രേയും വിപണിയില്‍ കിട്ടും. ഇത് ബാറ്ററിയില്‍ പുരട്ടിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ടെര്‍മിനലുകളില്‍ തുരുമ്പെടുക്കുന്നത് തടയാന്‍ ബാറ്ററി ഡ്രൈ ആയി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

car battery

തുരുമ്പ് ശ്രദ്ധിക്കുക: മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് തുരുമ്പ്. മഴക്കാലത്ത് വാഹന ഉടമകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ഈര്‍പ്പം കൂടുന്നത് ബാറ്ററിയുടെ ആസിഡുകള്‍ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടാന്‍ ഇടയാക്കും. തുരുമ്പെടുക്കുന്നുണ്ടോ എന്ന് അറിയാന്‍ ബാറ്ററിയുടെ നെഗറ്റീവ് ടെര്‍മിനല്‍ പരിശോധിക്കുക. ടെര്‍മിനലില്‍ പച്ചകലര്‍ന്ന ലെയര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാറ്ററി ക്ലീന്‍ ചെയ്യാനായി എന്നര്‍ത്ഥം. ടെര്‍മിനലില്‍ ബാറ്ററി ക്ലീനര്‍ ഉപയോഗിച്ച് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇത്തരത്തില്‍ ചെയ്താല്‍ തുരുമ്പ് അകറ്റാം.

ഹുഡ് ഇടയ്ക്കിടെ പരിശോധിക്കുക: തുരുമ്പെടുക്കലിന് നമുക്ക് ഒറ്റയടിക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. ഭാവിയില്‍ തുരുമ്പെടുക്കുന്നത് തടയാനായി കാറിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. ഈര്‍പ്പവും താപനിലയും കൂടുമ്പോള്‍ ആണ് തുരുമ്പ് ഉണ്ടാകുന്നത്. അതിനാല്‍ ഈര്‍പ്പം നിറഞ്ഞ സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം. അത്തരം കാലാവസ്ഥയില്‍ നിന്ന് മാറി നിങ്ങളുടെ വാഹനം തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.

car battery

ബാറ്ററി സര്‍വീസിംഗ്: മറ്റെല്ലാ ഘടകങ്ങളും പോലെ തന്നെ ബാറ്ററിയുടെ സര്‍വീസിംഗും സുപ്രധാനമാണ്. നിങ്ങളുടെ കാറിന്റെ ബാറ്ററി സ്ഥിരമായി ഒരു അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നോ വിദഗ്ധ ടെക്‌നീഷ്യന്റെ സമീപത്ത് നിന്നോ സര്‍വീസ് ചെയ്യുക. സര്‍വീസിംഗ് കൃത്യവും സമയബന്ധിതവുമായി ചെയ്യുന്നതിലൂടെ നിങ്ങളുടെ കാറിന്റെ ബാറ്ററിയുടെ ഒപ്റ്റിമല്‍ പെര്‍ഫോമന്‍സും ഈടും ഉറപ്പാക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ബാറ്ററി സര്‍വീസിംഗിന്റെ കാര്യത്തില്‍ യാതൊരു ഉപേക്ഷയും കാണിക്കരുത്.

കേബിളുകള്‍ പരിശോധിക്കുക: ബാറ്ററി ടെര്‍മിനലുകള്‍ കേബിളുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ കേബിളുകള്‍ പലപ്പോഴും വേണ്ടത്ര ഇന്‍സുലേറ്റ് ചെയ്യപ്പെടാത്തതിനാല്‍ അവ കാലക്രമേണ െവളിയിലെത്താം. അങ്ങനെ വരുമ്പാള്‍ മഴക്കാലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത ഇത് വര്‍ധിക്കുന്നു. കാറിന്റെ ഇലക്ട്രിക്കല്‍ സിസ്റ്റം തകരാറിലാകാനും സാധ്യതയുണ്ട്. വെളിയിലെത്തുന്ന ഇത്തരം കേബിളുകള്‍ തുരുമ്പെടുക്കാന്‍ സാധ്യത കൂടുതലാണ്. ഇത് ബാറ്ററിക്ക് ഹാനികരമാണെന്ന് പറയേണ്ടതില്ലെല്ലോ.

കാറിന്റെ മറ്റേത് ഭാഗവും പോലെ തന്നെ മണ്‍സൂണ്‍ കാലത്ത് ബാറ്ററിയുടെ സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കണം. മുകളില്‍ പറഞ്ഞ ടിപ്പുകള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ബാറ്ററിയുടെ സംരക്ഷണം ഉറപ്പാക്കാനും മണ്‍സൂണ്‍ കാലത്തെ വെല്ലുവിളികളെ നേരിടാനും സാധിക്കും. അതുവഴി വഴിയില്‍ പെട്ടുപോകില്ലെന്ന ആശങ്കള്‍ ഇല്ലാതെ ആശ്വാസത്തില്‍ വണ്ടിയോടിച്ച് പോകാന്‍ സാധിക്കും. അതിനാല്‍ മഴക്കാലത്ത് കാറില്‍ നാം ശ്രദ്ധചെലുത്തുമ്പോള്‍ ബാറ്ററി സംരക്ഷണത്തിന് കൂടി അല്‍പ്പം ശ്രദ്ധ ചെലുത്താന്‍ ശ്രദ്ധിക്കുമല്ലോ.

More from DriveSpark

Article Published On: Monday, June 5, 2023, 12:12 [IST]
English summary
How to care car battery in the monsoon useful tips in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X