ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'സ്ത്രീക്ക്' പകരം 'പുരുഷന്‍' രേഖപ്പെടുത്തിയാല്‍ എന്തുചെയ്യും?

ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേസ്. പ്രതിദിനം ആയിരക്കണക്കിന് ട്രെയിനുകളാണ് ഇന്ത്യയില്‍ ഓടുന്നത്. ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇതില്‍ യാത്ര ചെയ്യുന്നത്. ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് നിര്‍ബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. പണ്ട്കാലത്ത് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളെയായിരുന്നു ബുക്ക് ചെയ്യാന്‍ ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് നമുക്ക് ഒരു മൊബൈല്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ ടിക്കറ്റെടുക്കാം.

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയാണ് ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത്. എന്നാല്‍ ഒന്നിലധികം ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനിടെ യാത്രക്കാരുടെ ലിംഗഭേദം (Gender) മാറി രേഖപ്പെടുത്തിപ്പോയതായി ചിലര്‍ പരാതിപ്പെടാറുണ്ട്. ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തെറ്റായ ലിംഗഭേദംം തെരഞ്ഞെടുത്ത് പോകുന്നത് ആളുകളെ കുഴക്കാറുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കുമറിയില്ല. അതിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

how to change gender in an irctc ticket

ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുമ്പോള്‍ ചിലയാളുകള്‍ക്ക് പൊതുവേ സംഭവിക്കുന്ന ഒരു പിഴവ് സമയം മാറിപ്പോകുന്നതാണ്. അതല്ലാതെ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലിംഗഭേദം തെറ്റായി രേഖപ്പെടുത്തുന്നവരും നിരവധിയാണ്. ടിക്കറ്റിംഗ് അധികാരികള്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അവസാന നിമിഷം ടിക്കറ്റെടുക്കാനുള്ള തത്രപ്പാടിനിടയില്‍ 'തത്കാല്‍' ബുക്ക് ചെയ്യുന്നവരിലാണ് ഈ പിഴവ് ഏറെ കണ്ടുവരുന്നത്. തിടുക്കത്തില്‍ ലിംഗഭേദം തിരഞ്ഞെടുക്കുന്നതിനിടെ ഓപ്ഷന്‍ മാറിപ്പോകുന്നു.

ഇത്തരം സാഹചര്യത്തില്‍ ജെന്‍ഡര്‍ തിരുത്താന്‍ കഴിയുമോ എന്നതാകും പലരുടെയും സംശയം. അതിന് ഉത്തരം പറയുന്നതിന് മുമ്പ് ട്രെയിന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ലിംഗഭേദത്തിന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കണം. സംഭവം സിമ്പിളാണെന്ന് തോന്നാമെങ്കിലും ഇത്തരം സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത പ്രശ്‌നം വരെ അഭിമുഖീകരിക്കേണ്ടതായി വരാം. എന്നാല്‍ ഇത് മനുഷ്യസഹജമായ ഒരു തെറ്റാണെന്ന് മനസ്സിലാക്കുന്നവരാണ് ഭൂരിഭാഗം ടിടിഇമാരും.

train

യാത്രക്കാര്‍ കൈയ്യില്‍ കരുതുന്ന തിരിച്ചറിയല്‍ രേഖയിലെ പേരും ബാക്കി വിവരങ്ങളും ഒത്തുനോക്കി മിക്കവാറും ടിടിഇമാര്‍ യാത്ര തുടരാന്‍ അനുവദിക്കാറുണ്ട്. ചില ട്രെയിനുകളില്‍ ടിക്കറ്റിലെ പേരും ഐഡി കാര്‍ഡും നോക്കി ലിംഗഭേദം ഉറപ്പാക്കും. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ ടിടിഇമാര്‍ക്ക് പേര് നോക്കി ലിംഗഭേദം മനസ്സിലാക്കാന്‍ ഒരുപക്ഷേ സാധിച്ചെന്ന് വരില്ല. അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ 'പെട്ടുപോകും'.

ടിക്കറ്റില്‍ ലിംഗഭേദം തെറ്റായി രേഖപ്പെടുത്തിയാല്‍ യാത്ര തുടരാന്‍ അനുവദിക്കണമോ വേണ്ടയോ എന്ന അവകാശം ടിടിഇയില്‍ നിക്ഷിപ്തമാണ്. അതുകൊണ്ട് തന്നെ മുന്‍കൂറായി ബുക്ക് ചെയ്ത ടിക്കറ്റില്‍ ലിംഗഭേദം തെറ്റായി രേഖപ്പെടുത്തിയാല്‍ യാത്ര തുടങ്ങി അത് മുടങ്ങാന്‍ നില്‍ക്കാതെ അതിന് മുമ്പേ തിരുത്തുന്നതാണ് നല്ലത്. ഓണ്‍ലൈനായി ഇതിന് ഓപ്ഷന്‍ ഇല്ലെങ്കിലും ഇതിന് സിമ്പിള്‍ പരിഹാരമുണ്ട്.

ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ലിംഗഭേദം മാറിയിട്ടുണ്ടെങ്കില്‍ ആദ്യം ടിക്കറ്റ് പ്രിന്റൗട്ട് എടുക്കുകയാണ് വേണ്ടത്. ലിംഗഭേദം തിരുത്തേണ്ടയാള്‍ ശരിയായ ജെന്‍ഡര്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പോകണം. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നീ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായിരിക്കും ഉത്തമം.

റിസര്‍വേഷന്‍ കൗണ്ടറില്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ പിശകുണ്ടെന്ന് അവകാശപ്പെട്ടാല്‍ ഐഡി കാര്‍ഡ് പരിശോധിച്ച് ലിംഗമാറ്റം അവര്‍ ടിക്കറ്റില്‍ രേഖപ്പെടുത്തി തരുന്നതായിരിക്കും. ഈ ഒരു പ്രവര്‍ത്തി സേവനമായി കണക്കാക്കുന്ന ഇന്ത്യന്‍ റെയില്‍വേസ് ഇതിനായി ഒരു രൂപ പോലും വാങ്ങുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ജെന്‍ഡര്‍ മാറി രേഖപ്പെടുത്തിയാല്‍ തിരുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

എന്നാല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഈ പ്രവര്‍ത്തി ചെയ്യുന്നത് നന്നാകും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത പാലിക്കുകയാണ് വേണ്ടത്. പണമടക്കുന്നതിന് മുമ്പ് രേഖപ്പെടുത്തിയ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഒരുവട്ടം കൂടി വായിച്ച് ഉറപ്പ് വരുത്തുക.

ഇനി നിങ്ങള്‍ തെറ്റായി ബുക്ക് ചെയ്താലും നിരാശപ്പെടാതെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ പോയി ബുക്കിംഗ് കൗണ്ടറില്‍ പിഴവ് തിരുത്തുക. കാരണം ടിക്കറ്റില്‍ ലിംഗഭേദം മാറിയാല്‍ ഇത് യഥാര്‍ത്ഥ യാത്രക്കാരനല്ലെന്ന് വിധിച്ച് പിഴ ചുമത്താന്‍ ടിക്കറ്റ് എക്‌സാമിനര്‍ക്ക് അധികാരമുണ്ട്. അതുകൊണ്ട് അത്തരം ദുഷ്‌കരമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായി ബുക്ക് ചെയ്യുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്താം.

More from DriveSpark

Article Published On: Sunday, January 14, 2024, 14:00 [IST]
English summary
How to change gender on booked train ticket in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X