ഈ ബേസിക് കാര്യങ്ങൾ അ‌റിഞ്ഞാൽ മതി, സ്വന്തമായി ടയർ മാറാൻ നിങ്ങൾക്കും ​ധൈര്യം കിട്ടും

കാറുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ വളരെ സമാധാനമായി യാത്ര ചെയ്യുമ്പോഴായിരിക്കും ടയർ പഞ്ചറാകുന്നത്. അടുത്തെങ്ങും ഒരു ടയർ റിപ്പയറിങ്ങ് കടയോ സർവീസ് സെൻ്ററോ കാണുന്നില്ല എങ്കിൽ വേറെ വഴിയില്ല, നിങ്ങൾ തന്നെ ടയർ മാറ്റി ഇടേണ്ടി വരും. എന്നാൽ വലിയ വാഹനപ്രേമികളും വണ്ടിപ്രാന്തൻമാരും എന്നവകാശപ്പെടുന്ന പലർക്കും സ്വന്തം വാഹനത്തിൻ്റെ സ്പെയർ വീൽ മാറ്റിയിടാൻ അറിയില്ല. എല്ലാവരേയും അടചാക്ഷേപിക്കുകയാണെന്ന് വിചാരിക്കരുതേ. ചിലർക്ക് വാഹനത്തിൻ്റെ സ്പെയർ വീൽ എവിടെയാണെന്ന് പോലും അറിയില്ല. ഇനി എന്തായാലും നിങ്ങളുടെ കാറിൻ്റെ ടയർ പഞ്ചറായാൽ ധൈര്യമായി മാറ്റിയിടാം. ഈ ലേഖനം നിങ്ങൾക്ക് വേണ്ടിയുളളതാണ് കേട്ടോ.

ഒരു കാറിൽ ഇതിന് വേണ്ടിയുള്ള എല്ലാ ഉപകരണങ്ങളും ഉണ്ട് എന്ന് അറിഞ്ഞിരിക്കുക. വാഹനത്തിൻ്റെ ബൂട്ടിൽ വശങ്ങളിലോ അല്ലെങ്കിൽ മാറ്റിന് താഴെയായിരിക്കും സ്പെയർ വീലിനൊപ്പം ഈ ഉപകരണങ്ങൾ സാധാരണയായി കാണുന്നത്. ഇതിനെല്ലാം മുൻപേ നിങ്ങളുടെ വാഹനം സുരക്ഷിതമായി റോഡിൻ്റെ വശത്തേക്ക് മാറ്റിയിടാൻ ശ്രദ്ധിക്കുക. വാഹനത്തിൻ്റെ ഹാൻഡ്ബ്രേക്ക് വലിക്കുകയും ആവശ്യമെങ്കിൽ ഹസാർഡ് ലൈറ്റും തെളിയിക്കുക. ഇതിന് ശേഷം വീൽ സ്പാനർ ഉപയോഗിച്ച് പഞ്ചർ ടയറിന്റെ നട്ടുകൾ അല്പം അഴിച്ചു വയ്ക്കുക.

how to change spare wheel of your car

പൂർണമായും ഊരാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിന് ശേഷം നിങ്ങൾ ആദ്യമായിട്ടാണ് വാഹനത്തിൻ്റെ ടയർ മാറുന്നതെങ്കിൽ ഓണർ മാനുവലിൽ നോക്കി വാഹനത്തിൻ്റെ ഏത് വശത്താണ് ജാക്ക് ഹാമർ ഉപയോഗിച്ച് വാഹനം ഉയർത്തേണ്ടത് എന്ന് നോക്കുക. അതിന് ശേഷം സുരക്ഷിതമായി വാഹനം ഉയർത്തുക. ടയർ നിലത്ത് നിന്ന് കുറച്ച് ഉയരുന്ന രീതിയിൽ മതി. അതിന് ശേഷം നട്ടുകൾ എല്ലാം തന്നെ ഊരി താഴെ സൂക്ഷിച്ചു വയ്ക്കുക. ഇനി ടയർ കാറിൻ്റെ ഹബ്ബിൽ നിന്ന് ഊരിയെടുക്കുക.

അതിന് ശേഷം സ്പെയർ വീൽ ഘടിപ്പിച്ചതിന് ശേഷം നട്ടുകളെല്ലാം തന്നെ കൈകൾ ഉപയോഗിച്ച് മുറുക്കുക. എന്നിട്ട് ജാക്ക് റിലീസ് ചെയ്ത് വാഹനം താഴ്ത്തിയതിന് ശേഷം നട്ടുകൾ എല്ലാം നന്നായി മുറുക്കാൻ മറക്കാതിരിക്കുക. സ്പെയർ വീൽ ഘടിപ്പിച്ച് സ്ഥിരമായി ഓടാൻ ശ്രമിക്കരുത്. അടുത്തുള്ള സർവീസ് സെൻ്ററിൽ എത്തി പഞ്ചറായ ടയർ പരിശോധിച്ച് ശരിയാക്കി വയ്ക്കാൻ മറക്കരുതേ.

how to change spare wheel of your car

കുറഞ്ഞ ട്രെഡ് ഡെപ്ത് ഉള്ള ടയറുകള്‍ക്ക് റോഡില്‍ ട്രാക്ഷന്‍ നല്‍കാന്‍ കഴിയില്ല. ഇത് വാഹനങ്ങള്‍ നനഞ്ഞ റോഡുകളില്‍ പ്രത്യേകിച്ച് തെന്നാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മോഡേണ്‍ ടയറുകളില്‍ ട്രെഡ് വെയര്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉണ്ട്. അവ ട്രെഡിന്റെ മധ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ റബ്ബര്‍ പ്രോട്രഷനുകളാണ്. ഈ ട്രെഡ് വെയര്‍ ഇന്‍ഡിക്കേറ്ററിന്റെ നിലവാരത്തിലേക്ക് ടയര്‍ പ്രതലം തേഞ്ഞിട്ടുണ്ടെങ്കില്‍. ഉടന്‍ തന്നെ ടയര്‍ മാറ്റിസ്ഥാപിക്കണം. അതിനായി ഒട്ടും അമാന്തം കാണിക്കരുതെന്ന് ഓര്‍മിപ്പിക്കുന്നു.

ടയറിന്റെ വശങ്ങളിലോ പ്രതലത്തിലോ വിള്ളലുകളോ കീറലുകളോ മറ്റോ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ടയറിന്റെ സൈഡ്വാള്‍ സ്ഥിരമായി പരിശോധിക്കുക. ഇവ ടയറുകള്‍ പഴകുന്നതിന്റെയോ കേടുപാടുകളുടെയോ ലക്ഷണങ്ങളാകാം. അത്തരമൊരു സാഹചര്യത്തില്‍ ടയര്‍ ദുര്‍ബലമാവുകയും പൊട്ടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. അത്തരം അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ ടയറില്‍ ഇത്തരം വിള്ളലോ പൊട്ടലോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കണം. ടയറിന്റെ വശങ്ങളിലും മറ്റും നിറംമാറ്റം ശ്രദ്ധയില്‍ പെട്ടാലും പെട്ടെന്ന് മാറ്റുന്നതാണ് നല്ലത്.

how to change spare wheel of your car

10 വര്‍ഷം കഴിഞ്ഞും ഒരു ടയര്‍ നല്ല നിലയിലാണെന്ന് നമുക്ക് തോന്നിയാലും അത് മാറ്റുന്നതാണ് നല്ലത്. ഒരു ടയറിന്റെ ആയുസ്സ് നിര്‍ണ്ണയിക്കാന്‍ ടയര്‍ എപ്പോള്‍ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിനായി നിങ്ങള്‍ ടയറിന്റെ DOT നമ്പര്‍ നോക്കേണ്ടതുണ്ട്. ഓരോ ടയറിലും കൊത്തിവച്ചിരിക്കുന്ന DOT നമ്പറുകളുടെ അവസാന 4 അക്കങ്ങള്‍ നോക്കിയാല്‍ ടയര്‍ നിര്‍മ്മിച്ച വര്‍ഷവും മാസവും മനസ്സിലാക്കാം. ഇനി ടയർ നിങ്ങളെ ചതിച്ചാലും പഞച്ർ ടയർ മാറാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 5, 2025, 18:19 [IST]
English summary
How to change spare wheel in your car keep this tips in mind details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X