കാറിൽ എണ്ണയടിച്ച് കുത്തുപാള എടുത്തോ? വണ്ടിയുടെ മൈലേജ് കണ്ടുപിടിക്കാനുള്ള ഈസി ട്രിക്ക് ഇതാ

ഒരു കാർ വാങ്ങുക എന്നത് എളുപ്പമുള്ള കാര്യം തന്നെയാണ്. ഇന്നത്തെ കാലത്ത് നിരവധി ലോണുകളും, ബാങ്കിങ്ങ് സഹായങ്ങളും ലഭിക്കും, അതൊക്കെ തിരിച്ചടക്കുന്ന കാര്യം മാത്രം നോക്കിയാൽ മതി. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ കാർ വാങ്ങുന്നതിലല്ല കാര്യം അത് പരിപാലിച്ചു പോകുന്നതിലാണ് മിടുക്ക്. പ്രത്യേകിച്ച് മൈലേജിൻ്റെ കാര്യത്തിലാണ് പലരും മുട്ടുമടക്കുന്നത്. എന്നാൽ വാഹനത്തിന് നല്ല മൈലേജ് കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ ആദ്യം അതിന് നിങ്ങളുടെ വാഹനത്തിൻ്റെ കൃത്യമായ ഇന്ധനക്ഷമത കണ്ടുപിടിക്കണം. അതിന് ശേഷമാണ് മൈലേജ് കൂട്ടാനുള്ള പൊടിക്കൈകൾ പ്രയോഗിക്കേണ്ടത്.

വണ്ടിക്കെന്ത് മൈലേജ് കിട്ടുമെന്ന് ആരെങ്കിലും ചോദിച്ചാൽ പലരും ഊഹ കണക്കുകളാണ് പറയാറുള്ളത്. എന്നാൽ ഇനി അങ്ങനെ പറയണ്ട, നിങ്ങളുടെ വാഹനത്തിൻ്റെ കൃത്യമായ ഇന്ധനക്ഷമത കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. കാറിന് മാത്രമല്ല കേട്ടോ ബൈക്കുകൾക്കും നിങ്ങൾക്ക് ഈ വിധത്തിൽ മൈലേജ് കണ്ടുപിടിക്കാൻ സാധിക്കും. മൈലേജ് കണ്ടുപിടിക്കാൻ അൽപ്പം കാശ് മുടക്കണം കേട്ടോ. ആദ്യം തന്നെ നിങ്ങളുടെ വാഹനത്തിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുക.

how to check fuel efficiency of vehicle

കാറിന്റെ ഫ്യുവൽ ടാങ്ക് നിറച്ചുകഴിഞ്ഞാൽ നിങ്ങൾ സാധാരണ പോലെ കാർ ഓടിക്കുക. സ്പീഡ് പരിധികൾ നിലനിർത്താനും മിതമായ വേഗത നിലനിർത്താനും ശ്രദ്ധിച്ചാൽ മൈലേജ് കൂടുതൽ കൈവരിക്കാനാവും. യാത്ര ചെയ്ത ദൂരം കണക്കാക്കാൻ അവസാന മീറ്റർ റീഡിംഗിൽ നിന്ന് നിലവിലെ റീഡിംഗിനെ കുറയ്ക്കുക. യാത്രയിൽ കാറിന് ലഭിച്ച ഇന്ധനക്ഷമത എത്രയെന്ന് അറിയാൻ ഇന്ധനത്തിന്റെ അളവ് കൊണ്ട് സഞ്ചരിച്ച ദൂരം ഹരിക്കുകയാണ് വേണ്ടത്.

ഇതിനൊപ്പം തന്നെ ഓയിൽ മാറ്റങ്ങൾ, ടയർ റൊട്ടേഷൻ, എയർ ഫിൽട്ടർ മാറ്റിസ്ഥാപിക്കൽ എന്നിവ ഉൾപ്പെടെ നിങ്ങളുടെ കാർ കൃത്യമായി മെയിന്റനൻസ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും മൈലേജ് കൂടുതൽ ലഭിക്കാൻ കാരണമാവും. ശരിയായ അറ്റകുറ്റപ്പണി മികച്ച ഇന്ധനക്ഷമതയ്ക്കും മൊത്തത്തിലുള്ള പെർഫോമൻസ് മികച്ചതാക്കാനും സഹായിക്കുന്ന കാര്യമാണ്. ഇതെല്ലാം പലർക്കും അറിയാവുന്ന കാര്യമാണെങ്കിലും ഇവ കാര്യമായി എടുക്കാതെ പണി വരുമ്പോൾ മാത്രം വർക്ക്ക്ഷോപ്പിലേക്ക് ഓടാണ് നമ്മുടെ പതിവ്.

how to check fuel efficiency of vehicle

ഇനി നിങ്ങളുടെ കാറിൻ്റെ മൈലേജ് കൂട്ടാനുള്ള ചില ടിപ്പുകൾ കൂടെ പങ്കുവയ്ക്കുകയാണ്. അത് എന്താണെന്ന് വച്ചാൽ നിങ്ങള്‍ ഒരു കാര്‍ ഉടമയാണെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്ന് കാര്‍ തണലില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്. അതുമല്ലെങ്കില്‍ സണ്‍ഷെയ്ഡ് ഉപയോഗിക്കുക. ഇത് കാറിന്റെ ഇന്റീരിയര്‍ കൂടുതല്‍ ചൂടാകുന്നത് തടയുകയും അതുവഴി തണുപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് കാര്‍ സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ എസിയുടെ ജോലിഭാരം കുറയ്ക്കുന്നു. കാറിന്റെ അകത്തളം ചൂടല്ലെങ്കില്‍ എസിക്ക് അത്ര കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരില്ല. അങ്ങനെ വരുമ്പോള്‍ ഇന്ധന ഉപഭോഗം കുറയുന്നു.

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം എല്ലാ സമയത്തും എസി ഫുള്‍ പവറില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനാണ്. കുറച്ച് മിനിറ്റ് ആവറേജ് പവറില്‍ ക്രമീകരിച്ച് കാര്‍ തണുത്തുകഴിഞ്ഞാല്‍ ഫാന്‍ വേഗത കുറയ്ക്കുക. ഈ രീതി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കാറിന്റെ മൈലേജ് വര്‍ധിപ്പിക്കുകയും നിങ്ങളുടെ പോക്കറ്റിന് ആശ്വാസമേകുകയും ചെയ്യും.

നിങ്ങള്‍ വാഹനം ഓടിക്കുന്ന റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എസിയുടെ പ്രവര്‍ത്തനം ക്രമീകരിക്കാം. സിറ്റി ട്രാഫിക്കില്‍ നിങ്ങള്‍ പതുക്കെ വാഹനം ഓടിക്കുകയാണെങ്കില്‍ എസി ഓഫാക്കി വിന്‍ഡോകള്‍ തുറന്നിടുന്നത് പരിഗണിക്കുക. എന്നിരുന്നാലും, ഹൈവേകളില്‍ അമിതമായ എയറോഡൈനാമിക് ഡ്രാഗ് ഒഴിവാക്കാന്‍ വിന്‍ഡോകള്‍ അടച്ച് എസി ഉപയോഗിക്കുക. അല്ലാത്തപക്ഷം ഇന്ധന ഉപഭോഗം വര്‍ധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 25, 2025, 21:04 [IST]
English summary
How to check the fuel efficiency of your car tips to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X