സ്വന്തം പ്രായം പോലെ തന്നെ കാർ ബാറ്ററിയുടെ പ്രായത്തിലും വേണം ഒരു ശ്രദ്ധ!
ബാറ്ററി തകരാറാകയും വാഹനം നിശ്ചലമാകുകയും ചെയ്യുന്നത് വരെ ഒരു കാർ ബാറ്ററിയുടെ ആയുസ്സ് കാർ ഉടമയുടെ പരിഗണനയിൽ അത്ര കാര്യമായി ഉൾപ്പെടാത്ത ഒന്നാവും.

മിക്കപ്പോഴും, ഇത് ഏറ്റവും അനുചിതമായ സമയത്താണ് സംഭവിക്കുന്നത്, അതിനാൽ തന്നെ പലപ്പോഴും ഈ സാഹചര്യങ്ങളിൽ റോഡ്സൈഡ് അസിസ്റ്റൻസ്, അല്ലെങ്കിൽ ഒരു മെക്കാനിക്കിന്റെ സേവനമോ ആവശ്യമായി വന്നേക്കാം.

ഇനി ഒരിക്കൽ വഴിയിൽ കിടന്നതിന് ശേഷം ബാറ്ററി മാറ്റിസ്ഥാപിക്കുമ്പോൾ/ റീപ്ലെയ്സ് ചെയ്യുമ്പോൾ, മിക്ക കാർ ബാറ്ററികളും മൂന്ന് മുതൽ അഞ്ച് വർഷം വരെ ഉപയോഗപ്രദമാണെന്ന് ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കാറിന്റെ ബാറ്ററിയുടെ കാലപ്പഴക്കം സംബന്ധിച്ച് ബോധവാനായിരിക്കാൻ ഈ ലേഖനത്തിലെ പോയിന്റുകൾ മനസിൽ വയ്ക്കുക.

ബാറ്ററിയുടെ പ്രായം/ പഴക്കം
ഒരു കാർ ബാറ്ററിയുടെ പ്രായം/ പഴക്കം നിർണ്ണയിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഒരു പുതിയ കാർ വാങ്ങിയ ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് ഏറ്റവും എളുപ്പമാണ്. പുതിയ കാർ വാങ്ങിയ ഡേറ്റ് അനുസരിച്ച് ബാറ്ററിയുടെ പ്രായം/ പഴക്കം കണക്കാക്കാം.
ഇനി ബാറ്ററിയുടെ പ്രായം/ പഴക്കം നിർണയിക്കുന്നതിനുള്ള മറ്റൊരു ലളിതമായ മാർഗ്ഗം, തകരാറായി പോയ ബാറ്ററിക്ക് പകരമായി പുതിയത് വാങ്ങുക എന്നതാണ്. ഈ സാഹചര്യത്തിൽ, വാങ്ങിയ തീയതിയുടെ ഒറിജിനൽ രസീത് നിങ്ങൾക്ക് റഫർ ചെയ്യാം.

രസീത് കയ്യിൽ ഇല്ലെങ്കിൽ, ഒരു ഡീലർഷിപ്പ് അല്ലെങ്കിൽ ഓട്ടോ പാർട്‌സ് സ്റ്റോറിൽ വിൽപ്പനയുടെ ഒരു ബിൽ റെക്കോർഡ് ചെയ്‌തേക്കാം, അതും നമുക്ക് റെഫർ ചെയ്യാൻ കഴിയും. ഇതെല്ലാം വളരെ സിമ്പിളും നിങ്ങളിൽ ഭൂരിഭാഗം പേർക്കും അറിയാവുന്നതുമാവാം.

എന്നിരുന്നാലും, പലരും ഇപ്പോൾ ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നു, ഈ സമയത്ത് മുൻ ഉടമ ഡോക്യുമെന്റേഷൻ നൽകിയില്ലെങ്കിൽ/ അദ്ദേഹത്തിന്റെ പക്കൽ ഈ രേഖകൾ ഇല്ലെങ്കിൽ ബാറ്ററിയുടെ ഹിസ്റ്ററിയോ പഴക്കമോ നിർണ്ണയിക്കാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ, ബാറ്ററി എപ്പോഴാണ് മാനുഫാക്ച്ചർ ചെയ്തത്, സപ്ലൈയർക്ക് അയച്ചത് എന്നെല്ലാം കണ്ടെത്തുന്നതിന് കൂടുതൽ മെതോഡിക്കൽ സമീപനമുണ്ട്.

ആദ്യത്തെ സ്റ്റെപ്പ്, ഹുഡിനടിയിൽ ബാറ്ററി കണ്ടെത്തുകയും തിരിച്ചറിയാവുന്ന കൺവെൻഷനിൽ അച്ചടിച്ച തീയതി വിവരങ്ങളുള്ള ഒരു സ്റ്റിക്കർ തിരയുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്, "3/15" എന്നത് ബാറ്ററി 2015 മാർച്ചിൽ നിർമ്മിച്ചതാണെന്ന് അർത്ഥമാക്കുന്നു.
ഡേറ്റ് സ്റ്റിക്കർ ഇല്ലെങ്കിൽ, മനസ്സിലാക്കാവുന്ന ആൽഫാന്യൂമെറിക് കോഡുള്ള ഒരു സ്ട്രിപ്പ്, എൻഗ്രേവിംഗ് അല്ലെങ്കിൽ ഹീറ്റ് സ്റ്റാമ്പ് ബാറ്ററിയിൽ ഉണ്ടാകും. സാധാരണയായി ബാറ്ററി കവറിലും ചിലപ്പോൾ ബാറ്ററിയിലും ഇവ കാണപ്പെടുന്നു.

ഈ കോഡിൽ ദൈർഘ്യമേറിയ നിരവധി ക്യാരക്ടറുകൾ ഉണ്ടാകാം, ഇതിന്റെ ക്രമത്തിലെ ആദ്യ രണ്ട് ക്യാരക്ടറുകൾ ഡേറ്റ് വിവരങ്ങൾ നൽകുന്നു. ബാറ്ററി നിർമ്മിച്ച വർഷത്തിലെ അവസാന അക്കവുമായി പൊരുത്തപ്പെടുന്ന പൂജ്യം മുതൽ ഒമ്പത് വരെയുള്ള ഒരു സംഖ്യയായിരിക്കും ആദ്യ പ്രതീകം.

ഉദാഹരണത്തിന്, 5 എന്നത് 2015 എന്നാണ് അർത്ഥമാക്കുന്നത്. ബാറ്ററി നിർമ്മിച്ച മാസത്തെ സൂചിപ്പിക്കുന്ന ഒരു അക്ഷരമാണ് രണ്ടാമത്തെ പ്രതീകം. A മുതൽ L വരെയുള്ള അക്ഷരങ്ങൾ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുമായി നേരിട്ട് യോജിക്കുന്നു.

ഉദാഹരണത്തിന്, 'C' എന്ന അക്ഷരം മാർച്ച് എന്നാണ് അർത്ഥമാക്കുന്നത്. ഇത് ഒരുമിച്ച് ചേർത്താൽ, "5C" എന്നത് 2015 മാർച്ച് മാസത്തെ നിർമ്മാണ തീയതിയെ സൂചിപ്പിക്കുന്നു. ഈ പ്രതീകങ്ങൾ പരസ്പരം മാറ്റാവുന്നതാണ്, അതിനാൽ "5C" ഉം "C5" ഉം അർത്ഥമാക്കുന്നത് ഒരേ കാര്യമാണ്.

ബാറ്ററിയിൽ കോഡ് ഇല്ലെങ്കിൽ, രൂപഭാവത്തെ അടിസ്ഥാനമാക്കി നിങ്ങൾ അതിന്റെ പ്രായം/ പഴക്കം കണക്കാക്കേണ്ടതുണ്ട്. ടെർമിനലുകളിലും പരിസരങ്ങളിലുമുള്ള തുരുമ്പിന്റെ അളവ് പ്രായത്തിന്റെ / പഴക്കത്തിന്റെ സൂചകമാണ്. അത് എത്ര കൂടുതലാണോ, ബാറ്ററി അത്ര പഴയതാണ്.

ബാറ്ററി ഫെയ്‌ലിയർ
നിങ്ങൾ വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോൾ സാധാരണ എഞ്ചിൻ ക്രാങ്ക് ഫേസിനേക്കാൾ മന്ദഗതിയിലാണ് എന്നത് ബാറ്ററി മാറ്റിസ്ഥാപിക്കേണ്ടതിന്റെ ഏറ്റവും സാധാരണമായ അടയാളമാണ്. എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ പാടുപെടുന്നത് പോലെ തോന്നും.

നിങ്ങൾക്ക് ഇത് ശ്രദ്ധയിൽപ്പെട്ടാൽ, കാർ ഓഫായിരിക്കുമ്പോൾ ഹെഡ്ലൈറ്റ് ഓണാക്കി ബാറ്ററിയുടെ ശക്തി പരിശോധിക്കാനും കഴിയും. മങ്ങിയ ഹെഡ്‌ലൈറ്റുകൾ ബാറ്ററിയുടെ ലൈഫ് അവസാനത്തിലേക്ക് അടുക്കുന്നു എന്നതിന്റെ സൂചകമാണ്.

എന്നിരുന്നാലും, തണുത്ത താപനില കാരണം ബാറ്ററി ഫെയിൽ ആവുന്ന സമയങ്ങളുണ്ട് അതും അല്ലെങ്കിൽ നിങ്ങൾ ദീർഘകാലം കാർ ഓടിച്ചില്ലെങ്കിലും ബാറ്ററി ഡൗൺ ആകാം. ഇവ ഒരു ഡൈയിംഗ് ബാറ്ററിയുടെ സൂചകങ്ങളല്ല. ഒരു ജമ്പ് സ്റ്റാർട്ട് ബാറ്ററിയെ പുനരുജ്ജീവിപ്പിക്കുകയും ഇത്തരം സന്ദർഭങ്ങളിൽ അതിന്റെ സാധാരണ സ്ട്രെംഗ്ത്ത് ലെവലിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യും.
എന്നാൽ ബാറ്ററി പഴയതും ദുർബലവുമാണെങ്കിൽ, ജമ്പ് സ്റ്റാർട്ട് ഒരു പരിഹാരമല്ല. ഇത് തൽക്കാലം കാർ സ്റ്റാർട്ട് ചെയ്‌തേക്കാം, എന്നാൽ ബാറ്ററി ഉടൻ വീണ്ടും ഡൗൺ ആകാൻ സാധ്യതയുണ്ട്.

ബാറ്ററി ടെസ്റ്റ്
ബാറ്ററി കാലഹരണപ്പെട്ടതാണോ അല്ലെങ്കിൽ ആസന്നമായ ഫെയ്‌ലിയറിന്റെ തെളിവുകൾ കാണിക്കുന്നുണ്ടെങ്കിലോ, മൂന്ന് വർഷത്തെ മാർക്കിന് ശേഷം ഓരോ ആറ് മാസത്തിലും ബാറ്ററി പരിശോധിക്കുന്നത് / ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഒരു ഓട്ടോ പാർട്സ് റീട്ടെയിലർ അല്ലെങ്കിൽ AAA പോലുള്ള ഒരു ഓട്ടോ സർവീസ് ക്ലബ് വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനമാണ് ബാറ്ററി ടെസ്റ്റ്.

നിങ്ങളുടെ ബാറ്ററി ഇപ്പോഴും ശക്തമായി പ്രവർത്തിക്കുന്നുണ്ടോ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കേണ്ടതുണ്ടോ എന്ന് ഒരു ക്വിക്ക് & സിമ്പിൾ റീഡിംഗ് നിങ്ങളെ അറിയിക്കും. തുരുമ്പടിച്ചതോ കേടായതോ ആയ കണക്ഷൻ പോയിന്റുകളും ബാറ്ററിയുടെ ഭാരവും കാരണം, ഒരു സെൽഫ്-ഇൻസ്റ്റാളേഷന് പകരം, പഴയ ബാറ്ററി ശരിയായ രീതിയിൽ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കുന്നതിന് ഒരു പ്രൊഫഷണൽ ഇൻസ്റ്റാളേഷൻ പരിഗണിക്കുക.


Click it and Unblock the Notifications








