ഹോളി കളറിൽ കുളിച്ച കാർ കണ്ട് പേടിക്കേണ്ട; പെയിന്റ് കേടാകാതെ വൃത്തിയാക്കാൻ ഇതാ 6 എളുപ്പവഴികൾ

ഹോളി (Holi 2026) ആഘോഷം കഴിഞ്ഞ് നിങ്ങളുടെ കാര്‍ 'മള്‍ട്ടി കളര്‍ ക്യാന്‍വാസ്' പോലെ ഇരിക്കുകയാണോ?. ആഘോഷത്തിന്റെ ആവേശം അടങ്ങുമ്പോള്‍ പല കാര്‍ ഉടമകളെയും ആശങ്കയിലാക്കുന്നത് വാഹനത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കടുംചായങ്ങളാണ്. ഗുലാല്‍ പൊടികളും സിന്തറ്റിക് നിറങ്ങളും കാറിന്റെ പെയിന്റിലും ഗ്ലാസിലും ഇന്റീരിയറിലും അനാവശ്യമായ പാടുകള്‍ വീഴ്ത്തുന്നത് സാധാരണമാണ്. എന്നാല്‍ ശരിയായ സമയത്ത് വൃത്തിയാക്കിയാല്‍ നിങ്ങളുടെ പ്രിയപ്പെട്ട വാഹനം പഴയ രൂപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നാണ് ഇനി പറയാന്‍ പോകുന്നത്.

തുടക്കം വെള്ളത്തില്‍ നിന്ന്

ശുചീകരണ പ്രക്രിയ ആരംഭിക്കുമ്പോള്‍ തന്നെ തുണി ഉപയോഗിച്ച് കാറിന്റെ എക്‌സ്റ്റീരിയറില്‍ പറ്റിയ കളര്‍ പൊടികള്‍ നേരിട്ട് തുടയ്ക്കാന്‍ ശ്രമിക്കരുത്. ഉണങ്ങിയ കളര്‍ പൊടി നേരിട്ട് തുടയ്ക്കുന്നത് പെയിന്റിലെ സംരക്ഷണ പാളിയായ 'ക്ലിയര്‍ കോട്ടില്‍' ചെറിയ പോറലുകള്‍ വീഴാന്‍ കാരണമാകും. അതിനാല്‍, ഒരു ഹോസ് ഉപയോഗിച്ച് നല്ല ശക്തിയില്‍ വെള്ളം ചീറ്റി വശങ്ങളില്‍ പറ്റിയിരിക്കുന്ന പൊടിയും നിറങ്ങളും പരമാവധി ഒഴുക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്.

holi car care guide

ശരിയായ ക്ലീനിംഗ് ഏജന്റുകള്‍ തിരഞ്ഞെടുക്കുക

വാഹനം കഴുകാന്‍ ഗൃഹോപകരണങ്ങള്‍ വൃത്തിയാക്കുന്ന വീര്യം കൂടിയ ഡിറ്റര്‍ജന്റുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. മികച്ച ഫലം നല്‍കിയാലും, അവ കാറിലെ പ്രൊട്ടക്റ്റീവ് വാക്‌സ് ലെയര്‍ നശിക്കാനും പെയിന്റ് ഫിനിഷ് മോശമാകാനും കാരണമാകും. പകരം, പ്രത്യേക കാര്‍ ഷാംപൂവോ വീര്യം കുറഞ്ഞ ഷാംപൂ ലായനിയോ തിരഞ്ഞെടുക്കുക. കാര്‍ വൃത്തിയാക്കുമ്പോള്‍ തുടയ്ക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം.

മൃദുവായ മൈക്രോ ഫൈബര്‍ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് നേര്‍രേഖയില്‍ മാത്രം തുടയ്ക്കുക. വട്ടത്തില്‍ തുടയ്ക്കുന്നത് കാറില്‍ സ്വിള്‍ മാര്‍ക്കുകള്‍ (Swirl Marks) ഉണ്ടാകാന്‍ കാരണമാകും. ഡാര്‍ക്ക് ഷെയ്ഡുകളില്‍ വരുന്ന കാറുകളില്‍ ഈ മാര്‍ക്കുകള്‍ എളുപ്പത്തില്‍ ദൃശ്യമാകും. ഒറ്റയടിക്ക് കാര്‍ മൊത്തം വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ഓരോ പാനലായി തിരിച്ച് ക്ലീനിംഗ് ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം.

washing your car

കഠിനമായ കറകള്‍ എങ്ങിനെ നീക്കാം?

ചില കഠിനമായ സിന്തറ്റിക് നിറങ്ങള്‍ പെയിന്റില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നേര്‍പ്പിച്ച വിനാഗിരി ലായനി ഫലപ്രദമായ ഒരു പരിഹാരമാണ്. വിനാഗിരി ലായനി മൃദുവായ തുണിയിലാക്കി പാടുകളില്‍ പതുക്കെ തുടയ്ക്കുക. ഹാര്‍ഡ് ബ്രഷുകളോ പാഡുകളോ ഉപയോഗിക്കരുത്. ഈ ട്രിക്ക് പരീക്ഷിച്ചിട്ടും കറ മാഞ്ഞില്ലെങ്കില്‍ പ്രൊഫഷണല്‍ കാര്‍ ഡീറ്റെയിലിംഗ് സെന്ററിന്റെ സഹായം തേടുന്നതാണ് ഉചിതം.

ഇന്റീരിയര്‍ പരിപാലനം

കളര്‍ കാറിന്റെ അകത്തേക്കും പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്റീരിയര്‍ ക്ലീനിംഗിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. സീറ്റുകളിലും കാര്‍പെറ്റിലും ഉണങ്ങിയ കളര്‍ പൊടികളുണ്ടെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് അവ ശ്രദ്ധയോടെ നീക്കം ചെയ്യുക. നനഞ്ഞ കളറുകള്‍ വീര്യം കുറഞ്ഞ സോപ്പ് ലായനി ഉപയോഗിച്ച് പതുക്കെ ഒപ്പിയെടുക്കണം. അമര്‍ത്തി തുടച്ചാല്‍ നിറം ഫാബ്രിക്കിലേക്ക് ആഴ്ന്നിറങ്ങാന്‍ കാരണമാകുമെന്ന് ശ്രദ്ധിക്കുക. ഫ്‌ലോര്‍ മാറ്റുകള്‍ പുറത്തെടുത്ത് പ്രത്യേകം കഴുകി ഉണക്കാവുന്നതാണ്. ഡാഡ്‌ബോര്‍ഡും ഡോറുകളും മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.

ഗ്ലാസ് ക്ലീനിംഗ്

കാറിന്റെ വിന്‍ഡോകളിലും മിററുകളിലും നിറങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ഡ്രൈവര്‍ക്ക് കാഴ്ചതടസ്സം സൃഷ്ടിക്കും. ഗ്ലാസ് ക്ലീനറോ വിനാഗിരി കലര്‍ത്തിയ വെള്ളമോ ഉപയോഗിച്ച് വിന്‍ഡ്ഷീല്‍ഡും സൈഡ് മിററുകളും വൃത്തിയാക്കുക. ഭാവി യാത്രകള്‍ സുരക്ഷിതമാക്കാന്‍ ആഘോഷം കഴിഞ്ഞ് വാഹനം നിരത്തിലിറക്കുന്നതിന് മുമ്പ് ഗ്ലാസുകള്‍ ക്ലിയറാണെന്നും വ്യക്തമായ കാഴ്ച ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഗ്ലാസുകളില്‍ മങ്ങലില്ലെന്ന് ഉറപ്പാക്കാന്‍ ഉണങ്ങിയ തുണി ഉപയോഗിച്ച് ഒരിക്കല്‍ കൂടി തുടയ്ച്ച് നോക്കാവുന്നതാണ്.

ടയറും വീലും മുഖ്യം

സാധാരണയായി ഏറ്റവും കൂടുതല്‍ ചെളിയും നിറങ്ങളും പിടിക്കുന്നത് ടയറുകളിലും വീല്‍ ആര്‍ച്ചുകളിലുമാണ്. വീലുകളുടെ വശങ്ങളില്‍ കളര്‍ പറ്റിപ്പിടിച്ചിരിക്കുന്നത് വാഹനത്തിന്റെ രൂപഭംഗിയെ സാരമായി ബാധിക്കും. ഇവിടെ പറ്റിപ്പിടിച്ചിരിക്കുന്ന നിറം വെള്ളം ഉപയോഗിച്ച് നന്നായി കഴുകണം. ആവശ്യമെങ്കില്‍ ചെറിയ ബ്രഷ് ഉപയോഗിച്ച് പതുക്കെ ഉരച്ച് വൃത്തിയാക്കാം. ഉണങ്ങിയ ശേഷം ഗുണമേന്മയുള്ള ടയര്‍ ഡ്രസിംഗ് ലായനികള്‍ ഉപയോഗിച്ച് ടയറുകളുടെ തിളക്കം കൂട്ടാം.

washing your car

ശുചീകരണം വൈകിക്കരുത്

ഹോളിക്ക് ശേഷം കാര്‍ പഴയ കണ്ടീഷനിലേക്ക് തിരികൊണ്ടുവരണമെന്നുണ്ടെങ്കില്‍ ശുചീകരണം വൈകിക്കരുത്. നിറങ്ങള്‍ പെയിന്റില്‍ ഉണങ്ങിപ്പിടിക്കാന്‍ അനുവദിക്കാതെ ആഘോഷം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. രാസവസ്തുക്കളുടെ അമിത ഉപയോഗം ഒഴിവാക്കി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ വാഹനത്തിന്റെ പെയിന്റിന് കേടുപാടുകള്‍ സംഭവിക്കില്ല. ശരിയായ രീതിയില്‍ കഴുകി വൃത്തിയാക്കിയാല്‍ നിങ്ങളുടെ വാഹനം പഴയതുപോലെ സുന്ദരമായി നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തീര്‍ച്ച. ഇതിന് വലിയ ചെലവ് വരുന്നില്ലെന്ന് കൂടി ഓര്‍ക്കുക.

More from DriveSpark

Article Published On: Thursday, March 5, 2026, 14:15 [IST]
English summary
How to clean up car in right way after holi celebrations 2026 malayalam
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X