വലിച്ചടയ്ക്കരുത്, എന്നാല്‍ പതുക്കെയാകാനും പാടില്ല! കാര്‍ ഡോര്‍ അടയ്‌ക്കേണ്ട ശരിയായ രീതി അറിയുമോ?

കാര്‍ ഓടിക്കാന്‍ അറിയില്ലെങ്കിലും നമ്മില്‍ ഭൂരിപക്ഷം പേരും കാറില്‍ കയറിയിട്ടുണ്ടാകും. കാറില്‍ കയറി കഴിഞ്ഞാല്‍ നമ്മള്‍ ആദ്യം ചെയ്യുന്ന സംഗതികളില്‍ ഒന്നാണ് ഡോര്‍ അടക്കുക എന്നത്. കാറില്‍ കയറിയ ഉടനെ ഡോര്‍ വലിച്ചടച്ചാല്‍ ഉടമയ്ക്ക് സ്വാഭാവികമായും ദേഷ്യം വന്നേക്കാം. സ്വന്തം കാറില്‍ മറ്റുള്ളവര്‍ ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒന്നുകില്‍ ഇത് പല്ലുകടിച്ചു പിടിച്ച് സഹിക്കും അല്ലെങ്കില്‍ അവരോട് പറയും. നമുക്കെല്ലാവര്‍ക്കും ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കും. വാഹനത്തിന്റെ ഡോറുകള്‍ എങ്ങനെ ശരിയായി അടയ്ക്കാം എന്ന് അറിഞ്ഞ് വെച്ചാല്‍ ഈ പ്രശ്‌നം ഇനിയുണ്ടാകില്ല. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഡോറുകളുടെ കാര്യത്തില്‍ മാത്രമല്ല ബോണറ്റുകളുടെ കാര്യത്തിലും ഈ പ്രശ്‌നം നിങ്ങള്‍ നേരിട്ടിട്ടുണ്ടാകാം. ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കാറിന്റെ ഡോറോ ബോണറ്റോ പെട്ടെന്ന് തുറക്കുകയും അടയ്ക്കുകയും ചെയ്താല്‍ അവര്‍ നിങ്ങളെ ഓടിച്ചിട്ട് അടിക്കാന്‍ സാധ്യതയുണ്ട്. കാറിന്റെ ഡോര്‍ പെട്ടെന്ന് വലിച്ച് അടയ്ക്കുന്നത് കേടുപാടുകള്‍ വരുത്തുമെന്ന് അവര്‍ പറയും. എന്ന് കരുതി നിങ്ങള്‍ ഡോര്‍ വളരെ പതുക്കെ അടച്ചാലോ?.

car door

അതും ബുദ്ധിമുട്ടാണെന്ന് പറയേണ്ടതില്ലെല്ലോ. ബോണറ്റ് ഏരിയ പെട്ടെന്ന് അടച്ചാലും ഇത്തരമൊരു പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു കാറിന്റെ ഡോര്‍ ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. കാറിന്റെ ഡോറുകള്‍ ഒരു സ്പ്രിംഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലാച്ച് സിസ്റ്റം ഉപയോഗിക്കുന്നു. നിങ്ങള്‍ ഡോര്‍ അടയ്ക്കുമ്പോള്‍ ലാച്ച് മുകളിലേക്ക് നീങ്ങുകയും യാന്ത്രികമായി പൂട്ടുകയും ചെയ്യുന്നു.

തുറക്കാനായി സ്പ്രിംഗിന്റെ സഹായത്തോടെ ലാച്ച് റിലീസ് ചെയ്യുന്ന ബട്ടണ്‍ ഉപയോഗിക്കുക. ഡോറുകളില്‍ മാത്രമല്ല ബോണറ്റിലും ഇതേ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഡോര്‍ അടയ്ക്കുമ്പോള്‍ ലോക്കില്‍ വീഴാന്‍ അല്‍പ്പം ശക്തി ആവശ്യമാണ്. ശക്തിയില്ലാതെ കാറിന്റെ ഡോര്‍ പതിയെ അടിച്ചാല്‍ ഈ ലോക്കില്‍ വീഴില്ല. ഇത് കാരണം ഡോര്‍ ശരിയായി അടയാതെ വരും. നിങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ ഇങ്ങനെ 'പകുതി' അടഞ്ഞ ഡോറുകള്‍ നമുക്ക് കാണാന്‍ പറ്റും. ഇത് ശരിക്കും അപകടകരമാണ്.

car door

ഓട്ടത്തിനിടെ ഈ ഡോര്‍ തുറന്ന് കഴിഞ്ഞാല്‍ അത് വലിയ അപകടത്തില്‍ കലാശിച്ചേക്കും. അതുകൊണ്ട് ഡോറുകള്‍ ശരിക്ക് അടയ്ക്കാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. അതുകൊണ്ട് വളരെ പുതുക്കെയോ ശക്തിയിലോ അടയ്ക്കുന്നതല്ല ഉചിതമായാ മാര്‍ഗം. മിതമായ ശക്തിയില്‍ ഡോര്‍ അടയ്ച്ചാല്‍ ശരിയായി അടയ്ക്കാന്‍ പറ്റുമെന്ന് മാത്രമല്ല കേടുപാടുകളും വരില്ല. ബോണറ്റ് ഏരിയയിലും ഇതേ വിദ്യ പ്രായോഗിക്കണം.

ചിലര്‍ ലോക്ക് സംരക്ഷിക്കാന്‍ കൈകൊണ്ട് അമര്‍ത്തി പതുക്കെ ബോണറ്റ് അടയ്ക്കാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, ഈ രീതി അപകടസാധ്യതയുള്ളതാണ്. കാരണം ബോണറ്റിന്റെ ഭാരം കുറവായതിനാല്‍ അത് തകരാറിലായേക്കാം. ലോക്കിന് ഒരടിയെങ്കിലും മുകളില്‍ നിന്ന് ബോണറ്റ് മെല്ലെ താഴെ ഇടുന്നതാണ് ലോക്ക് ശരിയായി അടയ്ക്കാനുള്ള രീതി.

car door

ഈ ഉയരത്തില്‍ നിന്ന് ബോണറ്റ് ഇറക്കുന്നത് ശരിയായ അളവിലുള്ള ശക്തിയില്‍ സ്‌നാപ്പ് ചെയ്യുകയും ലോക്ക് ചെയ്യുകയും ചെയ്യും. വളരെ പതുക്കെ ബോണറ്റ് അടയ്ക്കുന്നത് കേടുപാടുകള്‍ വരുത്തിയേക്കും. കേടുപാടുകള്‍ ഒഴിവാക്കാന്‍ ഡോര്‍ സാവധാനം അടയ്ക്കണമെന്ന് പലരും വിശ്വസിക്കുന്നു. പുതുതായി കാര്‍ വാങ്ങിയ ആളുകള്‍ക്കാണ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണുക. കാറിന്റെ മെക്കാനിസം മനസിലാക്കാതെയാണ് പലരും ഇത്തരം മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്നത്.

കാറിന്റെ ഡോറുകളും ബോണറ്റുകളും എങ്ങനെ ലോക്ക് ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കിയാല്‍ ഇത്തരം സാധാരണ പ്രശ്‌നങ്ങള്‍ തടയാന്‍ കഴിയും. ഡോര്‍ അടയ്ക്കുമ്പോള്‍ അമിത ശക്തിയോ വളരെ സൗമ്യമായോ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കിയാല്‍ നിങ്ങളുടെ വാഹനത്തിന്റെ ലോക്കിംഗ് സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കും. ഇൗ ടിപ്പുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, October 27, 2024, 16:00 [IST]
English summary
How to close car door and bonnet correctly tips for secure locking in malayalam
കൂടുതല്‍... #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X