ഡ്രൈവ് ചെയ്യുമ്പോൾ കാറിൻ്റെ ബ്രേക്ക് പോയാൽ എന്തു ചെയ്യും? ഈ കാര്യങ്ങൾ അറിയില്ലെങ്കിൽ പണി കിട്ടിയത് തന്നെ
വളരെ സന്തോഷത്തോടെ വാഹനമോടിച്ചു പോകുമ്പോഴാണ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയിട്ട് കിട്ടുന്നില്ല എന്ന സത്യം മനസിലാക്കുന്നത്. അവിടെ തന്നെ പലരുടേയും കിളിപോകും. എന്നാൽ പേടിക്കാതെ ഈ സാഹചര്യത്തെ എങ്ങനെ നേരിടാം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വാഹനത്തിൻ്റെ കാര്യമല്ല നമ്മൾ സാധാരണ പറയാറുളളത് പോല് നാല് നട്ടിലും ബോൾട്ടിലും ഓടുന്നതല്ലേ, ചിലപ്പോൾ കേടുപാടുകൾ സംഭവിച്ചേക്കാം. അത് കൊണ്ട് ഇങ്ങനെയുളള കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുക.
ആദ്യം തന്നെ പരിഭ്രാന്തരാകാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്. വാഹനം പെട്ടെന്ന് ഡൗൺഷിഫ്റ്റ് ചെയ്യാൻ ശ്രമിക്കരുത്. നിങ്ങൾ ഡൗൺഷിഫ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, 4-ആം ഗിയറിൽ നിന്ന് 1-ആം ഗിയറിലേക്ക് പെട്ടെന്ന് ഷിഫ്റ്റ് ചെയ്യരുത്, കാരണം അങ്ങനെ ചെയ്താൽ ഇത് നിങ്ങളുടെ നിയന്ത്രണം വിട്ടുപോകാൻ കാരണമായേക്കാം.

അത് പോലെ തന്നെ കാർ ഓഫ് ചെയ്യുകയും ചെയ്യരുത്. വാഹനം തെന്നിമാറാനും സ്റ്റീയറിങ്ങ് ലോക്കാകാനും കാരണമായി പോകും. വാഹനം മെല്ലെ ബ്രേക്ക് പമ്പ് ചെയ്യാൻ ശ്രമിക്കുക, അതിന് ശേഷം പെട്ടെന്ന് ഹാൻഡ് ബ്രേക്ക് വലിക്കരുത്, പതുക്കെ എമർജൻസി ബ്രേക്ക് വലിക്കുക, കാരണം പെട്ടെന്ന് വലിച്ചാൽ വാഹനത്തിൻ്റെ നിയന്ത്രണം വിട്ടു തെന്നിമാറാൻ സാധ്യതയുണ്ട്.
ആക്സിലേറ്ററിൽ നിന്ന കാല് എടുക്കുകയും ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യുകയും വേണം. ബ്രേക്ക് പെഡൽ ശക്തമായും വേഗത്തിലും പമ്പ് ചെയ്യുക. മിക്ക ആധുനിക വാഹനങ്ങളിലും ഫ്രണ്ട് ബ്രേക്കുകൾ സ്വതന്ത്രമായി നിയന്ത്രിക്കുന്ന ഇരട്ട ബ്രേക്കിംഗ് സംവിധാനങ്ങളുണ്ട്. വാഹനത്തിൻ്റെ വേഗത കുറയ്ക്കാനാണ് നമ്മൾ പരമാവധി ശ്രമിക്കേണ്ടത്. റോഡ് സൈഡിലുളള ഗാർഡിൽ വാഹനം ഉരച്ച് നിർത്താൽ ശ്രമിക്കുക. ഒരിക്കലും റോഡിൻ്റെ നടുവിലേക്ക് മാറരുത്. അത് നിങ്ങൾക്കും മറ്റുളളവർക്കും അപകടം ക്ഷണിച്ച് വരുത്തും.

കൃത്യമായ സര്‍വീസിങും വാഹനത്തിന്റെ ചെക്കപ്പുകളും നടത്തുന്നതും ബ്രേക്ക് പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ബ്രേക്ക് ഫ്‌ളൂയിഡിന്റെ ചോര്‍ച്ചയും പലപ്പോഴും ബ്രേക്ക് കിട്ടാത്ത അവസ്ഥയിലേക്കെത്തിക്കാറുണ്ട്. പലപ്പോഴും വാഹനത്തിൻ്റെ ഓയിൽ നോക്കാറുണ്ട് എങ്കിലും പലരും മറന്ന് പോകുന്ന ഒരു മേഖലയാണ് കാറിൻ്റെ ബ്രേക്കുകളുടെ ഓയിൽ പരിശോധിക്കുക എന്നത്. ഫ്‌ളൂയിഡ് ചോരുന്നതോടെ ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമതയാണ് കുറയുന്നത്.
ബ്രേക്ക് നഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ എസി പ്രവര്‍ത്തിപ്പിച്ചും വേഗത കുറയ്ക്കാന്‍ പറ്റും. പരമാവധി പ്രവര്‍ത്തിക്കുന്ന വിധത്തിലേക്ക് എസി ക്രമീകരിക്കുക; ഒപ്പം ഏറ്റവും കൂടിയ ഫാന്‍ വേഗതയും. ഇതിന് പുറമെ ലൈറ്റ്, ഹീറ്റഡ് റിയര്‍ വിന്‍ഡോ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താം. ഇതും വേഗത കുറയ്ക്കും.

അപകടങ്ങൾ കൂടാതെ നിങ്ങൾക്ക് വാഹനം നിർത്താൻ സാധിച്ചുവെങ്കിൽ നിങ്ങളുടെ കാർ ഇൻഷുറൻസിൽ റോഡ്സൈഡ് അസിസ്റ്റൻസ് കവർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, റോഡരികിലെ സഹായത്തിനായി വിളിക്കുക. ഇവർ വാഹനം വന്ന് കെട്ടിവലിച്ചു കൊണ്ട് പോകുകയും കേടുപാടുകൾ പരിശോധിച്ച് നന്നാക്കുകയും ചെയ്യുന്നതാണ്. വാഹനങ്ങൾ എപ്പോഴും നന്നായി പരിപാലിക്കാൻ ശ്രമിക്കുക.


Click it and Unblock the Notifications








