സിഎൻജിയിലേക്ക് മാറാൻ താൽപ്പര്യമുണ്ടോ? ഈ കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിൻ്റെ പണി ഉറപ്പ്

പെട്രോൾ അടിച്ച് പോക്കറ്റ് കീറുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നതാണ് സിഎൻജിയിലേക്ക് മാറാം എന്നത്. എന്നാൽ സിഎൻജിയിലേക്ക് പെട്ടെന്ന് മാറാൻ സാധിക്കുമോ. കമ്പനിയിൽ നിന്ന് തന്നെ സിഎൻജി കിറ്റ് ഘടിപ്പിച്ചില്ലെങ്കിൽ വണ്ടിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ. അങ്ങനെ നൂറ് നൂറ് സംശയങ്ങൾ നിങ്ങളുടെ മനസിലുണ്ടാവാം. അതൊക്കെ മാറ്റാനുള്ള ടിപ്പാണ് ലേഖനത്തിലൂടെ പങ്ക് വയ്ക്കുന്നത്. ഒരു വാഹനം സിഎൻജി കിറ്റിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടാതെ ഏതൊക്കെ വാഹനങ്ങൾ മാറ്റാൻ സാധിക്കുമെന്നും അറിയുന്നതിനായി ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ.

ചില വാഹനനിർമ്മാതാക്കൾ രാജ്യത്ത് പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ പവർട്രെയിൻ ഘടിപ്പിച്ച കാറുകൾ ലഭ്യമാക്കുന്നുണ്ട്. വാഹനത്തിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് എല്ലാ വാഹനങ്ങളിലും കിറ്റ് യോജിക്കണമെന്നില്ല എന്നതാണ്.ഞാൻ അദ്യം സൂചിപ്പിച്ചത് പോലെ നിങ്ങളുടെ കാറ് ഒരു പെട്രോൾ എഞ്ചിനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് സിഎൻജി കിറ്റ് ഘടിപ്പിക്കാൻ സാധിക്കു.

how to convert petrol to cng

എന്നാൽ തന്നെയും എല്ലാ പെട്രോൾ കാറുകളും CNG കിറ്റ് ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതുമല്ല. പഴയ കാറുകൾക്ക് CNG കിറ്റിലേക്ക് മാറാൻ പ്രയാസമുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ കാറിന് ഒരു CNG കിറ്റ് ഉൾക്കൊള്ളാൻ അനുയോജ്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അടുത്തതായി നിങ്ങൾ സിഎൻജി കിറ്റ് വാഹനത്തിൽ ഘടിപ്പിക്കുമ്പോൾ അത് ആർസി ബുക്കിൽ മാറ്റേണ്ടത് വളരെ അത്യാവശമാണ്.

RC-യിൽ പരാമർശിച്ചിരിക്കുന്ന ഇന്ധന തരം മാറ്റേണ്ടതുണ്ട്, കൂടാതെ CNG പവർട്രെയിൻ അതിൽ RTO അംഗീകരിക്കേണ്ടതായിട്ടുണ്ട്. അതിനുശേഷം മാത്രമേ, അപ്ഡേറ്റ് ചെയ്ത പേപ്പറുമായി നിങ്ങൾക്ക് റോഡിൽ വാഹനം ഓടിക്കാൻ കഴിയൂ എന്നാണ് നിയമം അനുശാസിക്കുന്നത്. ഫാക്ടറിയിൽ നിന്ന് CNG കിറ്റുകളുള്ള കാറുകൾ കൂടുതൽ കാശ് ചിലവുളളതാണ്, പക്ഷേ അവ കാർ നിർമ്മാതാവിന്റെ വാറന്റിയോടൊപ്പം വരുന്നത് കൊണ്ട് തന്നെ OEM-ന്റെ സേവന ശൃംഖലയുടെ പിന്തുണയുള്ളതിനാലും ഉപഭോക്താക്കൾക്ക് തലവേദനയുണ്ടാവില്ല എന്ന ഉറപ്പുണ്ട്.

how to convert petrol to cng

എന്നാൽ ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റുകൾ ചിലവ് കുറവുളളതാണ്, പക്ഷേ ഗ്യാസ് ചോർച്ച പോലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഉയർന്ന് വന്നേക്കാം. രജിസ്റ്റർ ചെയ്ത ഡീലറുമാരിൽ നിന്ന് മാത്രം കിറ്റ് ഘടിപ്പിക്കാൻ ശ്രദ്ധിക്കുക. ആഫ്റ്റർ മാർക്കറ്റ് വഴി ഘടിപ്പിച്ചതിന് ശേഷം എന്തെങ്കിലും അപകടമുണ്ടാകുന്നതിലും നല്ലതല്ലേ കുറച്ച് കാശ് കൂടുതൽ മുടക്കുന്നത്.

ടാറ്റ ടിയാഗോ CNG 5.99 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. AMT (ഓട്ടോമാറ്റിക്) ഗിയർബോക്‌സുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സിഎൻജി കാർ കൂടിയാണിത് എന്നത് ശ്രദ്ധേയമാണ്. എസ്‌യുവി ട്രെന്‍ഡിനിടയില്‍ സെഡാന്‍ കാറുകളുടെ വില്‍പ്പന ഇടിഞ്ഞെങ്കിലും അതൊന്നും അധികം ഏശാത്ത മോഡലാണ് മാരുതി സുസുക്കി ഡിസയര്‍.

സബ് കോംപാക്ട് സെഡാന്റെ VXi, ZXi വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 8.79 ലക്ഷം രൂപയും 9.89 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഡിസയറിന്റെ ZXi വേരിയന്റില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ വരുന്നുണ്ട്. കിലോഗ്രാമിന് 33.73 കിലോമീറ്ററാണ് ഡിസയര്‍ സിഎന്‍ജിയുടെ മൈലേജ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 30, 2025, 18:43 [IST]
English summary
How to convert petrol to cng safely all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X