ഇവിടെ 'ക്യാബിന്' സുഗന്ധം... കാറിന്റെ അകത്തളം സുഗന്ധപൂരിതമാക്കാന്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

കാര്‍ വാങ്ങിയാല്‍ അത് വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കാര്‍ വൃത്തിയായി നല്ല കണ്ടീഷനില്‍ കൊണ്ടു നടന്നാല്‍ അതിന്റെ ഗുണം ഉടമക്കുണ്ട്. എന്നാല്‍ വാഹനത്തിന്റെ പുറംഭാഗം മാത്രം വൃത്തിയായി സൂക്ഷിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അതിന്റെ ഇന്റീരിയറും നല്ല വൃത്തിയും വെടിപ്പുമുള്ളതായിരിക്കാന്‍ വേണ്ടി നമ്മള്‍ മുന്‍കൈ എടുക്കണം.

വൃത്തിയുള്ളതും സുഗന്ധപൂരിതവുമായ ക്യാബിനില്‍ യാത്ര ചെയ്യാന്‍ തന്നെ വേറൊരു സുഖമാണ്. അത് നിങ്ങളുടെ ഡ്രൈവിംഗ് മൂഡിനെ തന്നെ സ്വാധീനിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ കാറിന്റെ ക്യാബിന് സുഗന്ധപൂരിതമാകാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിനുള്ള ഏറ്റവും എളുപ്പവും അധിക സാമ്പത്തികച്ചെലവുമില്ലാത്ത ചില വിദ്യകളാണ് ഇനി പറയാം.

how to keep car cabin smelling fresh

കാറിന്റെ അകത്തളം ഭക്ഷണശാലയാക്കുന്നവരുണ്ട്. അത്യാവശ്യ സമയങ്ങളില്‍ അത് വേണ്ടെന്നല്ല പറയുന്നത്. എന്നിരുന്നാലും കാറിന്റെ അകത്ത് ഭക്ഷണം കഴിക്കുകയും പാനീയങ്ങള്‍ കുടിക്കുകയും ചെയ്യുന്നത് ഒരു മോശം ശീലമാണ്. ഇത് കാറിന്റെ ക്യാബിന്‍ മലിനപ്പെടുത്തുക മാത്രമല്ല പാനീയങ്ങളും മറ്റും വീണ് മെറ്റീരിയലുകള്‍ കേടാകാനും സാധ്യതയുണ്ട്. അതിനാല്‍ കാറിനകത്ത് വെച്ച് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.

ഇത് നമ്മള്‍ അടിസ്ഥാനമായി പാലിക്കേണ്ട ഒന്നാണ്. നമ്മള്‍ അകത്തെ പരിമിതമായ സൗകര്യത്തിലിരുന്ന് ഭക്ഷിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ നമ്മള്‍ അറിയാതെ സീറ്റിനടിയിലോ മാറ്റിനടിയിലോ പോയാല്‍ നമ്മുടെ ശ്രദ്ധയില്‍ പെടില്ല. അത് ദുര്‍ഗന്ധം വമിപ്പിക്കുമെന്ന് മാത്രമല്ല കാറിനകത്ത് മറ്റ് പ്രശ്നങ്ങളും സൃഷ്ടിക്കും. നിങ്ങളുടെ കാര്‍ ക്യാബിന്‍ നല്ല മണമുള്ളതായി സൂക്ഷിക്കാനുള്ള ചില ടിപ്പുകള്‍ നോക്കാം.

how to keep car cabin smelling fresh

നിങ്ങളുടെ കാര്‍ ക്യാബിനിലെ ദുര്‍ഗന്ധത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് വൃത്തിയില്ലാത്ത എയര്‍ വെന്റുകളാണ്. എസി വെന്റുകളില്‍ നിന്ന് അഴുക്ക് അടിഞ്ഞുകൂടുമ്പോള്‍ അവയില്‍ സൂക്ഷ്മാണുക്കള്‍ സ്ഥാനം പിടിക്കുമ്പോള്‍ ആണ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുന്നത്. അതിനാല്‍ എസി വെന്റുകള്‍ ഒരു കോട്ടണ്‍ തുണിയോ നേര്‍ത്ത സ്‌പോഞ്ചോ ഉപയോഗിച്ച് വൃത്തിയാക്കണം. അതോപോലെ എസി വെന്റുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി എസി ഉപയോഗിക്കാത്ത സമയത്ത് ഫ്ലാപ്പുകള്‍ അടയ്ക്കാന്‍ ശ്രമിക്കുക.

കാര്‍ ക്യാബിനിനുള്ളില്‍ ഓയിലുകള്‍ എയര്‍ ഫ്രഷ്നറായി ഉപയോഗിക്കാം. ഇവ ഊര്‍ജ്ജദായകമാണെന്ന് മാത്രമല്ല ക്യാബിനില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാനും സഹായിക്കും. കുറച്ച് തുള്ളി ഓയില്‍ ഡിഫ്യൂസറില്‍ ഇടാല്‍ അത് വലിയ മാറ്റങ്ങള്‍ കാണിക്കും. കാറിന്റെ ക്യാബിനില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാനുള്ള മറ്റൊരു ട്രിക്കാണ് മണമുള്ള മെഴുകുതിരികള്‍ വാങ്ങിവെക്കുന്നത്. ഇത് വളരെ എളുപ്പവും കീശക്ക് താങ്ങാവുന്നതുമായ വിദ്യയാണ്.

how to keep car cabin smelling fresh

സുഗന്ധമുള്ള കാന്‍ഡിലുകള്‍ വാങ്ങി ക്യാബിനിനുള്ളില്‍ വെക്കാം. വണ്ടിയില്‍ വെയിലേല്‍ക്കുമ്പോള്‍ ഈ മെഴുകുതിരി ഉരുകി ക്യാബിനില്‍ സുഗന്ധം പരക്കും. കാര്‍ എപ്പോഴും അടച്ചിടുന്നത് നല്ലതല്ല. കാര്‍ ക്യാബിനില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം അതിലേക്ക് ശുദ്ധ വായു കടത്തിവിടുന്നതാണ്. പല കാരണങ്ങള്‍ കൊണ്ട് ക്യാബിനില്‍ ദുര്‍ഗന്ധമുണ്ടാകും. അതിനാല്‍ ജനാലകള്‍ താഴ്ത്തി അല്‍പ്പം ശുദ്ധവായു അകത്തേക്ക് കടത്തിവിടുന്നത് ഇതിന് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

കോഫി ബീന്‍സിന്റെ ഉപയോഗമാണ് മറ്റൊരു ഫലപ്രദമായ മാര്‍ഗം. കോഫിയുടെ ഗന്ധം വളരെ ഊര്‍ജ്ജദായകമാണ്. അതിനാല്‍ കോഫി ബീന്‍സ് കാര്‍ ഫ്രഷ്നറായി ഉപയോഗിക്കാം. കുറച്ച് ബീന്‍സ് ഒരു ചെറിയ മെഷ് ബാഗിലോ ഒരു ചെറിയ പേപ്പര്‍ ബാഗിലോ സൂക്ഷിച്ച് ബോട്ടില്‍ ഹോള്‍ഡറുകളില്‍ സൂക്ഷിക്കാം. ഇവ ദുര്‍ഗന്ധം ആഗിരണം ചെയ്യുമെന്ന ഗുണമുണ്ട്. ഇതുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പുറത്ത് നിന്ന് എയര്‍ ഫ്രെഷനര്‍ വാങ്ങേണ്ട ആവശ്യമില്ല. എന്ന് കരുതി ആഴ്ചയില്‍ ഒരിക്കല്‍ കോഫി ബീന്‍സ് മാറ്റണം.

how to keep car cabin smelling fresh

കാറിന്റെ അകത്തളം സുഗന്ധപൂരിതമാക്കാന്‍ സഹായിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വാങ്ങാന്‍ ലഭിക്കും. എന്നാല്‍ അധികം പണച്ചെലവില്ലാതെ ചെയ്യാന്‍ പറ്റിയ സിമ്പിള്‍ ട്രിക്കുകളാണ് നമ്മള്‍ പറഞ്ഞത്. അതിനാല്‍ തന്നെ ഇവ പരീക്ഷിച്ച് നോക്കാവുന്നതാണ്. അതല്ലാതെ കാറിന്റെ ക്യാബിന്‍ വൃത്തിയുള്ളതും സുഗന്ധപൂരിതവുമായി സൂക്ഷിക്കാന്‍ നിങ്ങള്‍ പരീക്ഷിക്കുന്ന മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അവ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Tuesday, May 16, 2023, 15:23 [IST]
English summary
How to ensure your car cabin smells good easy tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X