നല്ല പോലെ വണ്ടിയോടിക്കുന്നവര്‍ക്ക് പോലും ഇതറിയില്ല! നിങ്ങളറിയാതെ പൈസ കുറേ 'പൊട്ടും'

കോവിഡിന് ശേഷമുള്ള പുതിയ സാമൂഹ്യ സാഹചര്യത്തില്‍ ലോകത്താകമാനം കാറുകളുടെ എണ്ണം കൂടി വരികയാണ്. കാറുകള്‍ രണ്ട് തരത്തിലുണ്ട് മാനുവല്‍ ഗിയര്‍ബോക്‌സുള്ളവയും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉള്ളവയും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്ന കാറുകള്‍ ഡ്രൈവിംഗ് ആയാസകരമാക്കുമെങ്കിലും ഫണ്‍ ടു ഡ്രൈവ് എപ്പോഴും മാനുവല്‍ കാറുകളാണ്.

അത് കൊണ്ട് തന്നെ തട്ടത്തിന്‍ മറയത്ത് സിനിമയിലെ ഡയലോഗ് കടമെടുത്താല്‍ മാനുവല്‍ കാറുകളുടെ മൊഞ്ച് അങ്ങനൊന്നും പൊയ്‌പ്പോകൂല. ഇന്നും ആളുകള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ കാറുകള്‍ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് അവയുടെ ഉയര്‍ന്ന വില്‍പ്പന. ഓട്ടോമാറ്റിക് കാറുകളേക്കാള്‍ വില്‍പന മാനുവല്‍ ഗിയര്‍ കാറുകള്‍ക്കാണ്. എന്നാല്‍ ചിലര്‍ മാനുവല്‍ കാറുകളോട് നോ പറയാന്‍ കാരണം ക്ലിച്ചിനോടുള്ള ഇഷ്ടക്കേടാണ്. പല കാര്‍ ഡ്രൈവര്‍മാര്‍ക്കും എപ്പോള്‍ ക്ലച്ച് അമര്‍ത്തണമെന്നും എപ്പോള്‍ ക്ലച്ച് അമര്‍ത്തരുതെന്നും അറിയില്ല.

clutch

മാനുവല്‍ ഗിയര്‍ബോക്‌സുള്ള കാറുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ക്ലച്ച്. എഞ്ചിനും ഗിയര്‍ബോക്സിനും ഇടയിലുള്ള പാലമായി ക്ലച്ച് പ്രവര്‍ത്തിക്കുന്നു. കാറിലെ ഏറ്റവും ചെലവേറിയ പാര്‍ട്‌സുകളില്‍ ഒന്നും കൂടിയാണ് ക്ലച്ച്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ക്ലച്ച് വളരെക്കാലം പ്രവര്‍ത്തിക്കും. സുരക്ഷിതമായി ക്ലച്ച് ഉപയോഗിക്കുന്നതിലൂടെ കാറിന്റെ പരിപാലന ചെലവ് ഇനത്തില്‍ ധാരാളം പണം ലാഭിക്കാന്‍ നമുക്ക് സാധിക്കും. ദീര്‍ഘകാലം ക്ലച്ച് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനുള്ള ചില ടിപ്പുകളാണ് ചുവടെ വിശദീകരിക്കാന്‍ പോകുന്നത്.

പല ഡ്രൈവര്‍മാരും ചെയ്യുന്ന ഒരു തെറ്റായ സംഗതിയാണ് ക്ലച്ച് വളരെ വേഗത്തില്‍ അമര്‍ത്തി വേഗത്തില്‍ വിടുക എന്നത്. ക്ലച്ച് അമര്‍ത്തി പതുക്കെ വിടുന്നതാണ് ശരിയായ രീതി. ഇത് എഞ്ചിനിലും ക്ലച്ചിലുമുള്ള ലോഡ് കുറയ്ക്കുകയും ആയുസ്സ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ക്ലച്ച് വിടുന്നത് ക്ലച്ചും എഞ്ചിനും കേടുവരുത്താന്‍ സാധ്യത കൂട്ടുന്നു. ക്ലച്ച് സാവധാനം വിടുന്നത് എഞ്ചിനും ക്ലച്ചിനും വാഹനത്തിന്റെ വേഗതയുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം നല്‍കുന്നു.

clutch

വാഹനമോടിക്കുമ്പോള്‍ കണ്ടുവരുന്ന മറ്റൊരു തെറ്റായ ശീലമാണ് ക്ലച്ച് മുഴുവനായി അമര്‍ത്താതിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഗിയര്‍ മാറ്റുമ്പോള്‍ ക്ലച്ച് പൂര്‍ണമായും അമര്‍ത്തുന്നതാണ് നല്ലത്. ക്ലച്ച് പകുതി അമര്‍ത്തി ഗിയര്‍ മാറ്റുന്നത് കേടുപാടുകള്‍ക്ക് കാരണമാകും. വാഹനം ഓടിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ട്രാഫിക്കില്‍ നിര്‍ത്തേണ്ടതായി വരും. ട്രാഫിക്കില്‍ നിര്‍ത്തുമ്പോള്‍ പലരും വാഹനം ഗിയറിലാക്കി ക്ലച്ച് അമര്‍ത്തി നിര്‍ത്തുന്ന ശീലമുണ്ടാകാം.

എന്നാല്‍ ട്രാഫിക്കില്‍ വാഹനം നിര്‍ത്തേണ്ടി വന്നാല്‍ ഗിയര്‍ ന്യൂട്രലിലേക്ക് മാറ്റി ക്ലച്ചില്‍ നിന്ന് കാലെടുത്തുവെക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ അനാവശ്യമായി ക്ലച്ച് അമര്‍ത്തുന്നതും ഒഴിവാക്കണം. ഇതും ക്ലച്ചിന്റെ ആയുസ്സ് കുറയ്ക്കുന്ന സംഗതിയാണ്. വാഹനം ദീര്‍ഘകാലം നല്ല കണ്ടീഷനില്‍ ഉപയോഗിക്കാന്‍ നല്ല സര്‍വീസിംഗ് ആവശ്യമാണ്. നിങ്ങളുടെ വാഹനം അറ്റകുറ്റപ്പണിക്കായി നല്‍കുമ്പോള്‍ അതില്‍ ക്ലച്ച് കൂടി ഉള്‍പ്പെടുത്തുക.

clutch

നല്ല രീതിയിലുള്ള പരിപാലനം ക്ലച്ചിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ വാഹനത്തിന്റെ ക്ലച്ച് നല്ല രീതിയില്‍ പരിപാലിച്ച് സൂക്ഷിച്ചില്ലെങ്കില്‍ അത് ആയുസിനെ ദോഷകരമായി ബാധിക്കും. അതിനാല്‍ നിങ്ങള്‍ വാഹനം സര്‍വീസ് ചെയ്യാന്‍ കൊടുക്കമ്പോള്‍ ക്ലച്ചും പരിശോധിക്കാന്‍ മെക്കാനിക്കിനോട് ആവശ്യപ്പെടുക. പരിശോധനയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് സ്‌പോട്ടില്‍ പരിഹരിക്കാനും പറയുക.

വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അല്‍പ്പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ക്ലച് ദീര്‍ഘകാലം നിലനില്‍ക്കും. ഡ്രൈവിംഗ് വേളയില്‍ ആവശ്യാനുസരണം മാത്രം ക്ലച്ച് ഉപയോഗിക്കുക. അനാവശ്യമായി ക്ലച്ച് ഉപയോഗിച്ചാല്‍ അത് തേയ്മാനം കൂട്ടും. അത് നിങ്ങളുടെ പോക്കറ്റിന് നല്ലതല്ലെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലെല്ലോ. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ പണം അനാവശ്യമായി പാഴാക്കേണ്ട സ്ഥിതി വിശേഷം നമുക്ക് ഉണ്ടാകില്ല. തുടക്കത്തില്‍ പറഞ്ഞ പോലെ ക്ലച്ച് വളരെ ചിലവേറിയ ഒരു ഭാഗമാണ്.

സ്ഥിരമായി വണ്ടി നില്‍ക്കാതെ ഓടുന്നതിനാല്‍ ക്ലച്ചുകളുടെ പരിപാലനത്തില്‍ വലിയ ശ്രദ്ധ കൊടുക്കേണ്ടത് വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരാണ്. എല്ലാ ദിവസവും ദീര്‍ഘദൂരം ഓടിക്കുന്നതിനാല്‍ ഇവ പെട്ടെന്ന് തോയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ക്ലച്ച് ആവശ്യാനുസരണം ഉപയോഗിച്ചാല്‍ കീശ ചോരാതെ നോക്കാം. ഈ ഒരു ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്പെട്ടുവെന്ന് തോന്നിയാല്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുക. മാത്രമല്ല അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുകയും ചെയ്യുക.

More from DriveSpark

Article Published On: Sunday, December 3, 2023, 14:00 [IST]
English summary
How to increase clutch life of manual cars useful tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X