നിങ്ങളുടെ മഹീന്ദ്ര ഥാർ ഒരു ഇന്ധന കൊതിയനാണോ; മൈലേജ് കൂട്ടാനുള്ള വഴി പറഞ്ഞു തരാം

വാഹനത്തിൻ്റെ എഞ്ചിൻ പവർ കൂടുന്തോറും മൈലേജ് കുറയുമെന്നതാണല്ലോ പണ്ട് മുതലേ കേട്ടുവരുന്നത്. എന്നാൽ മൈലേജ് കുറയുന്നത് അത് കൊണ്ട് മാത്രമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. വാഹനമോടിക്കുന്ന രീതി, സർവീസ് അങ്ങനെ കുറച്ച് കാരണങ്ങൾ കൂടിയുണ്ടെന്ന് ഓർക്കുക. മഹീന്ദ്ര ഥാർ ഉപയോഗിക്കുന്ന പലരും പറഞ്ഞു കേൾക്കുന്നതാണ് മൈലേജ് കുറവാണ് എന്നത്. പെട്രോൾ ഓട്ടോമാറ്റിക്ക് വേരിയൻ്റിന് കമ്പനി പറയുന്ന മൈലേജ് 10 ആണ്, എന്നാൽ പെട്രോൾ മാനുവൽ വേരിയൻ്റിന് 15 കിലോമീറ്ററാണ്. ഡീസലിലേക്ക് വന്നാൽ ഓട്ടോമാറ്റിക്കിന് 13 കിലോമീറ്ററും മാനുവൽ വേരിയൻ്റിന് 15 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

സിറ്റി ട്രാഫിക്കിൽ ഥാർ എന്നല്ല ഏതൊരു മോഡലിനും മൈലേജ് കിട്ടാനുള്ള സാധ്യത കുറവാണ്. കാരണം ബംബർ ട്രാഫിക്കിൽ ഫസ്റ്റ് ഗിയറിൽ തന്നെയായിരിക്കുമല്ലോ വാഹനം ഉളളത്, അത് കൂടുതൽ ഇന്ധനം കത്താൻ കാരണമാകുന്നുണ്ട്. അതിനൊപ്പം തന്നെ പെട്ടെന്നുള്ള ആക്സിലറേഷൻ, വേഗത്തിലുള്ള ഓവർടേക്കുകൾ, പെട്ടെന്നുള്ള ബ്രേക്കിംഗ് എന്നിവ എഞ്ചിന് കൂടുതൽ തേയ്മാനം വരുത്തുന്നത് മാത്രമല്ല, കൂടുതൽ ഇന്ധനം കത്തിക്കുകയും ചെയ്യുന്നു.

how to increase mileage of Mahindra thar

ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ട് മൈലേജ് എങ്ങനെ വർധിപ്പിക്കാം എന്ന് വിചാരിക്കാം. ശരിക്കും ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ഇന്ധനത്തിന് വേണ്ടി മുടക്കുന്ന കാശ് നിങ്ങളുടെ പോക്കറ്റിൽ കിടക്കും. ആദ്യം തന്നെ നിങ്ങൾക്ക് പോകേണ്ട സ്ഥലം മുൻകൂട്ടി നിശ്ചയിക്കുക. അതിന് ശേഷം ആ റൂട്ടിൽ ബ്ലോക്ക്, തിരക്ക് എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുക. അതോടൊപ്പം തന്നെ ട്രാഫിക്കിൽ പെട്ടുപോയാൽ വാഹനം ഐഡിൽ ഇടാതിരിക്കാനും എഞ്ചിൻ ഓഫ് ചെയ്യാനും ശ്രദ്ധിക്കുക.

വാഹനമോടിക്കുമ്പോൾ അമിതമായി ആക്സിലറേഷൻ നൽകാതിരിക്കുക. മത്സരയോട്ടം ഒഴിവാക്കുക. ഇതിനെല്ലാം പുറമേ വാഹനത്തിൻ്റെ ടയർ പ്രഷർ പതിവായി പരിശോധിക്കുന്നത് നല്ലതായിരിക്കും, കാരണം ടയറിൽ പ്രഷർ കുറഞ്ഞാൽ വാഹനത്തിൻ്റെ എഞ്ചിന് അമിതഭാരം നൽകുന്നതിന് തുല്യമാണ്. ഇതിനെല്ലാം പുറമേ വാഹനത്തിൽ അമിതമായ ഭാരം നൽകുന്നതും മൈലേജ് കുറയ്ക്കാൻ കാരണമാകും.

how to increase mileage of Mahindra thar

നിശ്ചിത വേഗതയിൽ മാത്രം സഞ്ചരിക്കാനും,ഹൈവേകളിൽ യാത്ര ചെയ്യുമ്പോൾ ഉയർന്ന ഗിയറിൽ മാത്രം ഓടിക്കാനും ശ്രമിക്കണം. ഥാറിലേക്ക് വന്നാൽ 6 പ്രധാന ട്രിമ്മുകളിലും 18 വേരിയന്റുകളിലുമായി മഹീന്ദ്ര ഥാര്‍ റോക്സ് വാങ്ങാം. സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ സിന്ന എന്നിങ്ങനെ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

റോക്സ് ഐവറി, മോക്ക ബ്രൗണ്‍ എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് റോക്സിന് വലിപ്പം കൂടുതലാണ്. '6-പാക്ക്' ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവയാണ് റോക്‌സിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. നിരവധി മോഡേണ്‍ ഫീച്ചറുകളും ഈ കാറിന്റെ അകത്തളത്തില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

how to increase mileage of Mahindra thar

സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ലെയ്ന്‍ കീപ്പ് അസിസ്റ്റും ക്രൂയിസ് കണ്‍ട്രോളുമടങ്ങുന്ന ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

2.2 ലിറ്റര്‍ എംഹോക് ഡീസല്‍, 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിനുകളാണ് മഹീന്ദ്ര ഥാര്‍ റോക്‌സിന് തുടിപ്പേകുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ഈ ഓഫ്‌റോഡര്‍ എസ്‌യുവി വാങ്ങാം. ഡീസല്‍ പവര്‍ട്രെയിനിനൊപ്പം മാത്രമാണ് ഫോര്‍-വീല്‍ ഡ്രൈവ്‌ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നത്. ഥാര്‍ റോക്‌സ് RWD പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 9, 2025, 17:39 [IST]
English summary
How to increase the mileage of mahindra thar all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X