കാർ തുരുമ്പിക്കാതിരിക്കാൻ എന്തോക്കെ ശ്രദ്ധിക്കാം?
അല്പം കാശുമുടക്കി കാർ വാങ്ങിക്കുമ്പോൾ അതു തുരുമ്പെടുക്കാതെ നോക്കേണ്ടരും നമ്മുടെ കടമയാണല്ലോ. കാറുകൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുന്നതായിരിക്കും തുരുമ്പുപിടിക്കാതിരിക്കാനുള്ള ഏക മാർഗം. ദീർഘക്കാലം നീണ്ടുനിൽക്കുന്ന കറകളും പോറലുകളും വരെ തുരുമ്പ് പിടിക്കുന്നതിന് കാരണമാകുന്നു.
മൈലേജ് വര്‍ധിപ്പിക്കാന്‍ ചില മന്ത്രങ്ങള്‍
കാറിന്റെ ചെറിയൊരു ഭാഗം പോലും പെയിന്റടിക്കാൻ വലിയ തുകയാണ് വേണ്ടി വരിക അപ്പോൾ അല്പമൊന്ന് ശ്രദ്ധിച്ചാൽ അതോക്കെ ഒഴിവാക്കാവുന്നതേയുള്ളൂ. തുരുമ്പിക്കാതെ കാർ എങ്ങനെ പരിചരിക്കാം എന്ന ചില നിർദേശങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

കാർ വാഷ്
രണ്ടാഴ്ചയിലൊരിക്കലെങ്കിലും കാർ കഴുകിയിരിക്കേണ്ടതാണ്. കാറിന് പുറമെ പറ്റിപിടിച്ചിരിക്കുന്ന പൊടി, പക്ഷി കാഷ്ടം എന്നിവ ദീർഘക്കാലത്തേക്ക് വൃത്തിയാക്കാതെ ഇരുന്നാൽ തുരുമ്പിക്കാനുള്ള സാധ്യതകളേറെയാണ്. മഴക്കാലത്തായിരിക്കും പൊടിയും ചളിയും പുരണ്ട് കാറുകൾ കൂടുതലും വൃത്തിക്കേടാവുക. അത്തരം സംന്ദർഭങ്ങളിൽ നിരന്തരമായുള്ള വൃത്തിയാക്കലുകൾ കാറിന്റെ പുറംമോടി വർധിപ്പിക്കുക മാത്രമല്ല ഈടും വർധിപ്പിക്കും.

വാക്സിംഗ്
മൂന്ന്, നാല് മാസത്തെ ഇടവേളകളിൽ കാറിൽ വാക്സ് പുരട്ടിയാൽ തുരുമ്പിക്കാനുള്ള സാധ്യതകൾ കുറയെന്നു മാത്രമല്ല കാറിന് തിളക്കവും കൂടും.

കാറിനകവശം ശുചിയാക്കുക
പുറംഭാഗം പോലെ തന്നെ കാറിനകവശവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കാർ സഞ്ചരിക്കാൻ മാത്രമുള്ളതല്ല നിങ്ങളുടെ വീടിന് തുല്യമായി കണ്ട് അകവശവും ശുചിയാക്കേണ്ടതാണ്. ഭക്ഷണ പദാർത്ഥങ്ങളും പാനീയങ്ങളും കാറിനകത്ത് തന്നെ കിടനാൽ അകവശവും കാലക്രമേണ തുരുമ്പിച്ചു തുടങ്ങുമെന്നോർക്കുക.

ഉപ്പ്
കടലിന് സമീപത്തായാണ് താമസിക്കുന്നതെങ്കിൽ കാർ തുരുമ്പിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം ഉപ്പിന്റെ അംശമുള്ള കാറ്റു വീശുന്നതും തുരുമ്പിക്കുന്നതിന് ഇടയാക്കുന്നു. അങ്ങനെയാകുമ്പോൾ കാർ എപ്പോഴും മൂടിയിടാൻ ശ്രദ്ധിക്കുക.

കാറിനടിഭാഗം ശുചിയാക്കുക
മുൻ വ്യക്തമാക്കിയത് പോലെ കാറിനകവും പുറവും മാത്രം വൃത്തിയാക്കിയാൽ പോര കൂട്ടത്തിൽ കാറിനടിവശവും ഒരുപോലെ വൃത്തിയാക്കേണ്ടതുണ്ട്. അവിടെയായിരിക്കും കൂടതൽ അഴുക്കും പൊടിയും പുരളക എന്നതിനാൽ തുരമ്പിക്കാനുള്ള സാധ്യതകളും കൂടുതലാണ്.

ഈർപ്പ രഹിതമാക്കുക
കാർ കഴുകി വൃത്തിയാക്കിയാൽ മാത്രം പോര ഈർപ്പവും തുടച്ചുമാറ്റാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് തുരുമ്പിക്കാതിരിക്കാൻ സഹായിക്കുക മാത്രമല്ല വീണ്ടും മണ്ണും പൊടിയും വന്നടിയാതിരിക്കുകയും കാറിന് ഫ്രഷ് ലുക്ക് നൽകുകയും ചെയ്യും.

കാർ മൂടിയിടുക
കാർ മൂടിയിടുന്നത് വഴി അറിഞ്ഞോ അറിയാതെയോ സംഭവിക്കാനിടയുള്ള എല്ലാ തരത്തിലുള്ള നാശങ്ങളിൽ നിന്നും കാറിന് സംരക്ഷണം നൽകാം. മഴ, വെയിൽ, പൊടി, പക്ഷി കാഷ്ടം, കോറലുകൾ തുടങ്ങിയവ കാറിനേൽക്കാതിരിക്കണമെങ്കിൽ കാർ മൂടിയിടുന്നത് ഗുണം ചെയ്യും.

പങ്ചറായ ടയര്‍ മാറ്റുന്നതെങ്ങനെ? 10 സിമ്പിള്‍ പണികള്‍

ഫുള്‍-ഫേസ് ഹെല്‍മെറ്റിന്റെ ഗുണഗണങ്ങള്‍


Click it and Unblock the Notifications








