വണ്ടി 15 വർഷം കഴിഞ്ഞോ,രജിസ്ട്രേഷൻ പുതുക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞു തരാം

രാജ്യത്ത് കാറുകൾക്ക് 15 വർഷമാണ് രജിസ്ട്രേഷൻ ലഭിക്കുന്നത്, അതിന് ശേഷം 5 വർഷത്തേക്കാണ് വാഹനങ്ങളുടെ ആർസി പുതുക്കുന്നത്. പഴയ വാഹനങ്ങൾ കൈവശമുളളവരുടെ കൈയിൽ നിന്ന് കുറച്ച് കൂടുതൽ പണം ചിലവാക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും നമുക്ക് ആര്‍സി പുതുക്കുന്നതിന് അപേക്ഷിക്കാം എന്നതാണ് പ്രത്യേകത. പലർക്കും വാഹനത്തിൻ്റെ ആർസി പുതുക്കേണ്ട തീയതി അടുക്കുമ്പോൾ ഒരു ടെൻഷനാണ്. ഇനി എന്തായാലും അതിനെ കുറിച്ചോർത്ത് ടെൻഷനടിക്കേണ്ട. വാഹനത്തിൻ്റെ ആർസി എങ്ങനെ എളുപ്പത്തിൽ പുതുക്കാം എന്ന കാര്യം വളരെ വിശദമായി തന്നെ നിങ്ങളുമായി ഈ ലേഖനത്തിൽ പങ്കുവയ്ക്കാം.

ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 വാഹനയുടമ പൂരിപ്പിച്ച് ഒപ്പിട്ടതായിരിക്കണം, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്സ് അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവയെല്ലാം ഹാജരാക്കണം.

how to renew vehicle registration

ഓൺലൈനായി പുതുക്കാൻ ആദ്യം ചെയ്യേണ്ടത് എന്താണെന്ന് വച്ചാൽ പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക.

ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'വെരിെൈഫ ഡീറ്റെയില്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ആർസി പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി പൂർത്തിയായി എന്നാണ്. പക്ഷേ ഓഫ്‌ലൈനായി വാഹനത്തിൻ്റെ ആർസി പുതുക്കാൻ അപേക്ഷിക്കണമെങ്കിൽ നിങ്ങളുടെ ജില്ലയിലെ ആർടിഒ ഓഫിൽ നേരിട്ട് ചെന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് നൽകുക.

how to renew vehicle registration

അതിന് ശേഷം നിങ്ങളുടെ വാഹനത്തിൻ്റെ റിന്യൂവലിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടയ്ക്കുക. ശേഷം വാഹനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ ഒരു ആര്‍ടിഒക്ക് മുന്നില്‍ ഫിസിക്കല്‍ ഇന്‍സ്‌പെക്ഷന് ഹാജരാക്കണം. പരിശോധന നടത്തി കഴിഞ്ഞാല്‍ ആര്‍ടിഒ അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പുതിയ ആര്‍സി ഇഷ്യൂ ചെയ്യും. നിങ്ങളുടെ പോസ്റ്റോഫീസ് വിലാസത്തിൽ തപാലായി ലഭിക്കുന്നതാണ്.

മോട്ടോർസൈക്കിൾ ആർസി പുതുക്കുന്നതിൻ്റെ നിരക്ക് പരിശോധിച്ചാൽ മുൻപ് 1000 രൂപയെങ്കിൽ പുതുക്കിയ നിരക്ക് 2,000 രൂപയാണ്. മൂന്ന് ചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 5000 രൂപ മുടക്കിയാൽ മാത്രമേ ആർസി പുതുക്കാനുള്ള നിരക്കെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിളിന് 10000 രൂപയാണ്. ഇനി ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ 10000 രൂപയായിരുന്നു 2,3 വീലുകൾക്കുളള നിരക്ക്, പക്ഷേ ഇപ്പോൾ അത് 20000 രൂപയാണ്. അത് ഫോർ വീലറാണെങ്കിൽ 80000 രൂപ മുടക്കേണ്ടി വരും.

how to renew vehicle registration

പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാൻ സാധിക്കാത്തത് കൊണ്ട് കേന്ദ്രത്തിൻ്റെ പുതിയ തന്ത്രമായിട്ടും ഈ നീക്കത്തെ കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം എന്താണെന്ന് വച്ചാൽ പഴയ വാഹനങ്ങൾ മെയിൻ്റെയിൻ ചെയ്യാൻ സാധിക്കാത്ത രീതിയിൽ ആർസി പുതുക്കുന്നതിൻ്റെ നിരക്ക് വർധിപ്പിച്ചാൽ ജനങ്ങൾ വാഹനങ്ങൾ എങ്ങനെയെങ്കിലും ഉപേക്ഷിച്ചേക്കും എന്നതാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 26, 2025, 19:52 [IST]
English summary
How to renew the vehicle registration after 15 years all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X