ഒറ്റയ്ക്കുള്ള ട്രെയിന്‍ യാത്രയില്‍ ഇനി 'ശങ്ക' പിടിച്ചുവെക്കേണ്ട! ലഗേജ് സേഫാക്കാനുള്ള വിദ്യകള്‍ ഇതാ

ക്ഷീണമില്ലാതെ കുറഞ്ഞ ചിലവില്‍ യാത്ര സാധ്യമാകുന്നതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് എല്ലാവരും പൊതുവേ ട്രെയിനിനെയാണ് ആശ്രയിക്കാറുള്ളത്. ചില അവസരങ്ങളില്‍ നാം ഒറ്റക്ക് യാത്ര ചെയ്യേണ്ടതായി വരും. അത്തരം സാഹചര്യങ്ങളില്‍ ശുചിമുറിയില്‍ പോകാന്‍ പലരും മടിക്കുന്നു. ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാന്‍ വഴിയില്ലാത്തതാണ് അതിന് കാരണം. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഇനി പറയാന്‍ പോകുന്നത്.

ഇന്ത്യയില്‍ ഓരോ ദിവസവും ലക്ഷക്കണക്കിനാളുകള്‍ ഉപയോഗപ്പെടുത്തുന്ന ഗതാഗത മാര്‍ഗമാണ് ട്രെയിനുകള്‍. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നും കൂടിയാണ് ട്രെയിനുകള്‍. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സൗകര്യങ്ങള്‍ റെയില്‍വേ ഒരുക്കുന്നതിനാല്‍ പണക്കാരനെന്നും പാവപ്പെട്ടവനെന്നും വേര്‍തിരിവില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നു. ഒരാള്‍ക്ക് സുഖകരമായി യാത്രചെയ്യാന്‍ എസി കോച്ചുകള്‍ വേണമെങ്കില്‍ അതും അതല്ല സ്ലീപ്പര്‍ ക്ലാസ് മതിയെങ്കില്‍ അതും റെയില്‍വേ ഒരുക്കുന്നു.

rajdhani express

സാധാരണക്കാരായ ആളുകള്‍ ഒന്നുകില്‍ സ്ലീപ്പറില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചില്‍ ആയിരിക്കും യാത്ര ചെയ്യുക. ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ ഒത്തിരിയാണ്. അപരിചിതരായ യാത്രക്കാര്‍ ഏറെയുള്ളതിനാല്‍ ട്രെയിനുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ പലപ്പോഴും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനായി ശുചിമുറി ഉപയോഗിക്കാന്‍ മടിക്കുന്നു. പലപ്പോഴും ലഗേജുകളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടായിരിക്കും. അതുതന്നെയാണ് സീറ്റ് വിട്ട് എഴുന്നേറ്റ് ടോയിലെറ്റില്‍ പോകാന്‍ ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ മടിക്കാനുള്ള പ്രധാന കാരണം.

ചെറിയ ബാഗോ മറ്റോ ആണെങ്കില്‍ അതുമായി ശുചിമുറിയില്‍ പോയി വരാം. എന്നാല്‍ തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ലഗേജ് ആണെങ്കില്‍ അതുമായി ടോയ്ലറ്റില്‍ പോകാന്‍ കഴിയില്ല. അതേ സമയം ലഗേജ് സീറ്റില്‍ വെച്ച് പോയാല്‍ തിരികെ വരുമ്പോള്‍ അത് സ്ഥലത്ത് കണ്ട് കൊള്ളണമെന്നില്ല. ഇതുമൂലം പലരും ടോയിലെറ്റില്‍ പോകേണ്ട സാഹചര്യമുണ്ടായിട്ടും പിടിച്ചുനിര്‍ത്തുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലെല്ലോ.

solo journey in indian railway

എന്നാല്‍ നിങ്ങള്‍ ഒറ്റക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ ഈ സാഹചര്യത്തെ വളരെ തന്ത്രപൂര്‍വം മറികടക്കാന്‍ സാധിക്കും. ഇനി പറയും പോലെ ചെയ്താല്‍ ഒറ്റയ്ക്കുള്ള യാത്രകളില്‍ ലഗേജ് മോഷണം പോകാതെ തടയാന്‍ പറ്റും. ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുമ്പോള്‍ ഒരിക്കലും ടോയിലറ്റ് ഉപയോഗിക്കരുതെന്നതാണ് ആദ്യത്തെ പാഠം. ഇത് റെയില്‍വേയും വിലക്കുന്ന കാര്യമാണ്. സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിടുന്ന വേളയിലോ ഏതെങ്കിലും സ്ഥലത്ത് പിടിച്ചിടുന്ന സാഹചര്യത്തിലോ ശുചിമുറിയിലേക്ക് പോകരുത്.

പകരം തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ടോയിലറ്റ് ഉപയോഗിക്കുന്നതാണ് ഉത്തമം. കാരണം ഇത്തരം സമയങ്ങളില്‍ സാധനങ്ങള്‍ മോഷ്ടിച്ച് തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് വണ്ടി ഓടിക്കുന്ന സമയത്ത് ടോയിലറ്റ് ഉപയോഗിച്ചാല്‍ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ലഗേജുമായി കടന്നുകളയാന്‍ മോഷ്ടാക്കള്‍ക്ക് സാധിക്കാതെ വരും. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്ന സമയത്ത് സാധനങ്ങള്‍ കൈക്കലാക്കി ഒന്നുമറിയാത്ത ഭാവത്തില്‍ പൊടിയും തട്ടിപോകുന്നതാണ് പല മോഷ്ടാക്കളുടെയും രീതി.

solo journey in indian railway

തീവണ്ടി അതിവേഗം പായുന്ന സാഹചര്യത്തില്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ മറ്റ് സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ലഗേജ് എടുക്കാന്‍ തസ്‌കരന്‍മാര്‍ അല്‍പ്പം മടിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി രണ്ടാമത്തെ ട്രിക്ക് എന്തെന്നാല്‍ മോഷ്ടാക്കള്‍ക്ക് എളുപ്പം എത്തിപ്പിടിക്കാന്‍ പ്രയാസമുള്ള സ്ഥലത്ത് ലഗേജ് സൂക്ഷിക്കുക എന്നതാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അപ്പര്‍ പെര്‍ത്തിലെ വിന്‍ഡോ സീറ്റിന് സമീപം ലഗേജ് സൂക്ഷിച്ചാല്‍ മോഷ്ടാക്കള്‍ അവ കൈക്കലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും.

മറ്റ് ബെര്‍ത്തുകളില്‍ വെച്ചാല്‍ നടപ്പാതയിലൂടെ വന്ന് കള്ളന്‍മാര്‍ക്ക് ലഗേജ് എടുത്ത് പോകാന്‍ സാധിക്കും. അപ്പര്‍ പെര്‍ത്തില്‍ അല്‍പ്പം ഉയരത്തിലായി വിന്‍ഡോക്ക് സമീപം സൂക്ഷിച്ചാല്‍ കള്ളന്‍മാര്‍ക്ക് ലഗേജ് കൈക്കലാക്കുന്നത് ശ്രമകരമായ ജോലിയായി മാറും. ഇത് എളുപ്പത്തില്‍ സാധിക്കാത്തതിനാല്‍ അവര്‍ അതിന് തുനിയാന്‍ സാധ്യത കുറവാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ മോഷണത്തിന് സാധ്യത കുറവായതിനാല്‍ സമാധാനമായി ശുചിമുറിയില്‍ പോയി വരാം.

solo journey in indian railway

അതിനാല്‍ ഒറ്റക്കുള്ള യാത്രകളില്‍ അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ലഗേജ് മോഷണം പോകുന്നത് തടയാന്‍ ഒരുപരിധി വരെ സാധിക്കും. ട്രെയിന്‍ വേഗത കുറച്ച് ഓടുമ്പോഴും സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സാഹചര്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മോഷണങ്ങള്‍ അരങ്ങേറുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ ലഗോജില്‍ അല്‍പ്പം അധികം കണ്ണ് വേണം. പ്രത്യേകിച്ചും ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍.

ചിലയാളുകള്‍ക്ക് സഹയാത്രകരെ കണ്ണടച്ച് വിശ്വസിച്ച് ലഗേജ് ബെര്‍ത്തില്‍ വെച്ച് ചായ കുടിക്കാനും മുഖം കഴുകാനുമെല്ലാം പോകാറുണ്ട്. എന്നാല്‍ ഇതും അത്ര സുരക്ഷിതമായ കാര്യമല്ല. പലപ്പോഴും അപരിചിതരായ ആളുകള്‍ നമ്മെ കബളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. നമ്മുടെ ലഗേജിന്റെ ഉത്തരവാദിത്തം നമുക്ക് മാത്രമാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നാണല്ലോ പഴമൊഴി.

vande bharat

അതുകൊണ്ട് ഇനി ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ശുചി മുറി ഉപയോഗിക്കാന്‍ ഒരിക്കലും ബുദ്ധിമുട്ടേണ്ട. പക്ഷേ, മുകളില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക. ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്രദമായി എന്ന് തോന്നുന്നുണ്ടെങ്കില്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ. ട്രെയിനില്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവര്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്യുമല്ലോ.

More from DriveSpark

Article Published On: Tuesday, January 9, 2024, 17:10 [IST]
English summary
How to safeguard luggage to use toilet during solo train journey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X