ഏതെങ്കിലും ഡീലര്‍ഷിപ്പില്‍ ചാടിക്കയറി കാര്‍ വാങ്ങല്ലേ! വണ്ടിയെടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം...
ഇന്ത്യയില്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഏത് ഡീലറുടെ അടുത്ത് നിന്ന് വണ്ടിയെടുക്കണമെന്ന തീരുമാനവും നിര്‍ണായകമാണ്. വിശ്വാസ്യതയുള്ള ഒരു ഡീലറില്‍ നിന്നാണ് വാഹനം വാങ്ങുന്നതെങ്കില്‍ ആ പ്രക്രിയ സുഗമമാകുന്നുവെന്ന് മാത്രമല്ല മത്സരാധിഷ്ഠിത വിലയും മികച്ച വില്‍പ്പനാനന്തര സേവനവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. നിങ്ങള്‍ ഉടന്‍ തന്നെ ഒരു പുതിയ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അനുയോജ്യരായ കാര്‍ ഡീലറെ എങ്ങനെ തെരഞ്ഞെടുക്കാം എന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഇക്കാര്യങ്ങള്‍ നോക്കി ഡീലറുടെയടുത്ത് എത്തിയാല്‍ സുഖമവും തൃപ്തികരവുമായ ഒരു പര്‍ച്ചേസ് ഉറപ്പാക്കാം.
നിങ്ങള്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഡീലറെ കുറിച്ച് പൊതുവേ എന്താണ് അഭിപ്രായം എന്ന കാര്യം അന്വേഷിക്കുന്നതാണ് ഇതില്‍ ആദ്യ ഘട്ടം. ഡീലര്‍മാരെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം അറിയാന്‍ ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലെ റിവ്യൂൂ നോക്കാം. കാര്‍ വാങ്ങുന്നതിന്റെ കൂടെ സര്‍വീസും പ്രധാനമായതിനാല്‍ തന്നെ കമന്റ്‌ബോക്‌സിലും ശ്രദ്ധിക്കാം. വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഡീലര്‍മാര്‍ക്ക് പൊതുവേ നല്ല വിശ്വാസ്യതയുമുണ്ടാകും.

ഇത് മാത്രം പോര ആ ഡീലര്‍ഷിപ്പുകളില്‍ നിന്ന് മുമ്പ് വാഹനം വാങ്ങിയിട്ടുള്ള ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അഭിപ്രായം ആരായണം. ഒരു ഡീലറുടെ പക്കലുള്ള വൈവിധ്യമാര്‍ന്ന സ്റ്റോക്ക് ആണ് പരിഗണിക്കേണ്ട മറ്റൊരു പ്രധാന സംഗതി. പുതിയ വാഹനങ്ങള്‍ക്കൊപ്പം യൂസ്ഡ് മോഡലുകള്‍ ഉള്‍പ്പെടുന്ന വിശാലമായ ശേഖരം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കാര്‍ തിരിച്ചറിയുന്നതിനും വിശദമായി താരതമ്യം നടത്താനും അനുവദിക്കുന്നു. അവരുടെ ഇന്‍വെന്ററി അവലോകനം ചെയ്യുന്നതിന് ഡീലറുടെ വെബ്‌സൈറ്റ് പരിശോധിക്കാം.
ഒരു ഡീലര്‍ഷിപ്പ് നല്‍കുന്ന കസ്റ്റമര്‍ സര്‍വീസിന്റെ നിലവാരം മനസ്സിലക്കുന്നത് ഭാവിയില്‍ അവരുടെ ഇടപെടലുകള്‍ എങ്ങനെയുള്ളതാകുമെന്ന് സൂചിപ്പിക്കുന്നു. ഡീലര്‍ഷിപ്പിലേക്ക് ഒരു സന്ദര്‍ശനം നടത്തിയാല്‍ അവരുടെ സര്‍വീസ് എങ്ങനെയുണ്ടെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റും. ജീവനക്കാര്‍ ഉപഭോക്താക്കളുമായി എങ്ങനെ ഇടപഴകുന്നുവെന്നും വാഹനങ്ങളെ കുറിച്ചുള്ള അവരുടെ അറിവും പ്രാവീണ്യവും ശ്രദ്ധിക്കുക.
വ്യക്തമായ ആശയവിനിമയവും ക്ഷമ കൈവിടാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള സന്നദ്ധത എന്നിവ ഫലപ്രദമായ കസ്റ്റമര്‍ സര്‍വീസിന്റെ സവിശേഷതയാണ്. നിങ്ങളുടെ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ മസ്സിലാക്കുക എന്നത് മറ്റൊരു നിര്‍ണായക ഘട്ടം. ആകര്‍ഷകമായ നിരക്കില്‍ നിങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കുന്ന ഡീലര്‍ഷിപ്പ് ഏതാണോ അവരെ പരിഗണിക്കാം. ലഭ്യമാവുന്ന ഏതെങ്കിലും പ്രമോഷണല്‍ ഓഫറുകളെ കുറിച്ചോ കിഴിവുകളെക്കുറിച്ചോ അന്വേഷിക്കാന്‍ മടിക്കരുത്.
വാഹനം വാങ്ങിക്കഴിഞ്ഞാല്‍ വില്‍പനാനന്തര സേവനങ്ങള്‍ക്ക് ഡീലര്‍ഷിപ്പ് നല്‍കുന്ന പിന്തുണ പരമപ്രധാനമാണ്. വില്‍പ്പനയ്ക്ക് ശേഷമുള്ള ലഭ്യമായ സേവനങ്ങളെക്കുറിച്ച് ഡീലറോട് ചോദിക്കുക. ഉദാഹരണത്തിന് മെയിന്റനന്‍സ് പ്ലാനുകള്‍ അല്ലെങ്കില്‍ വിപലേീകൃത വാറണ്ടി എന്നിവയെ കുറിച്ച് അന്വേഷിക്കുക. വില്‍പ്പനാനന്തര സേവനത്തിന് മുന്‍ഗണന നല്‍കുന്ന ഡീലര്‍മാര്‍ നിങ്ങളുടെ വാഹനത്തിന്റെ ഈടും പ്രകടനവും ഉറപ്പാക്കും.
ഈ ഡീലര്‍ ഇന്ത്യയിലെ പ്രശസ്തമായ ഓട്ടോമോട്ടീവ് അസോസിയേഷനുകളുമായി സര്‍ട്ടിഫൈഡ് ആണോ എന്ന കാര്യം കൂടി ശ്രദ്ധിക്കണം. സര്‍ട്ടിഫൈഡ് ഡീലര്‍ഷിപ്പുകള്‍ ഉയര്‍ന്ന സര്‍വീസ് നിലവാരവും ധാര്‍മ്മിക ബിസിനസ്സ് രീതികളും അവലംബിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) പോലുള്ള സംഘടനകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഗുണനിലവാരത്തിനും സത്യസന്ധതയ്ക്കുമുള്ള ഒരു ഡീലറുടെ സമര്‍പ്പണത്തെ സൂചിപ്പിക്കുന്നു.
ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ച് വിലയിരുത്തിയാല്‍ പ്രതീക്ഷകള്‍ നിറവേറ്റുന്ന മികച്ച ഒരു കാര്‍ ഡീലറെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. കാര്‍ വാങ്ങുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനൊപ്പം സര്‍വീസ് കാര്യങ്ങള്‍ കൂടി പരിഗണിക്കുന്നതിനാല്‍ സമാധാനമായി വാഹനം കൊണ്ടുനടക്കാം. ഈ ലേഖനം ഇഷ്ടമായാല്‍ അത് കമന്റ് ബോക്‌സിലൂടെ അറിയിക്കണേ. പുതുതായി കാര്‍ വാങ്ങാന്‍ പോകുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്യുമല്ലോ.


Click it and Unblock the Notifications








