ട്രെയിന്‍ മിസായാൽ ആ ടിക്കറ്റ് വെച്ച് മറ്റൊരു വണ്ടിയില്‍ കയറാന്‍ പറ്റുമോ? ഈ നിയമങ്ങള്‍ അറിയാതെ പോകരുത്

യാത്രക്കാര്‍ ഓടിക്കിതച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറുമ്പോഴേക്കും ട്രെയിന്‍ വിട്ടുപോകുന്നത് കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു കാഴ്ചയാണ്. ചിലര്‍ക്ക് ഇത് നേരിട്ടുള്ള അനുഭവമായിരിക്കാം. ഇന്നാണെങ്കില്‍ സ്ഥിരമായി വൈകിയോടുന്നുവെന്ന ദുഷ്‌പേര് ഇന്ത്യന്‍ റെയില്‍വേസ് മാറ്റിക്കൊണ്ടു വന്നിട്ടുണ്ട്. അതിനാല്‍ ട്രാഫിക് ബ്ലോക്കിലോ മറ്റോ കുടുങ്ങി സ്റ്റേഷനിലെത്താന്‍ വൈകിയാല്‍ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ കണ്ടെന്ന് വരില്ല. നിങ്ങള്‍ ടിക്കറ്റെടുത്ത ട്രെയിന്‍ മിസായാല്‍ അല്ലെങ്കില്‍ അതില്‍ കയറാന്‍ പറ്റിയില്ലെങ്കില്‍ അതേ ടിക്കറ്റില്‍ അടുത്ത വണ്ടിക്ക് കയറാന്‍ പറ്റുമോ എന്ന സംശയം ചിലരുടെ ഉള്ളിലെങ്കിലും ഉദിച്ചിട്ടുണ്ടാകും.

നിങ്ങളുടെ കൈവശമുള്ള ടിക്കറ്റ് ഉപയോഗിച്ച് തൊട്ടുപിന്നാലെ വരുന്ന ട്രെയിനില്‍ കയറാമോ, അതോ ടിക്കറ്റിന്റെ പണം നഷ്ടപ്പെടുമോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തുടർന്ന് വായിക്കാം. നിങ്ങളുടെ പക്കല്‍ ഒരു സാധാരണ ജനറല്‍ (അണ്‍റിസര്‍വ്ഡ്) ടിക്കറ്റാണുള്ളതെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. ഒരു ട്രെയിന്‍ മിസ്സ് ആയാല്‍ അതേ കാറ്റഗറിയിലുള്ള മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആ ടിക്കറ്റ് ഉപയോഗിക്കാം.

train at platform

ടിക്കറ്റ് എടുത്ത സമയം മുതല്‍ മൂന്ന് മണിക്കൂര്‍ വരെയോ അല്ലെങ്കില്‍ ആ റൂട്ടിലെ അടുത്ത വണ്ടി വരുന്നത് വരെയോ ആണ് ഇത്തരം ടിക്കറ്റുകളുടെ കാലാവധി. ജനറല്‍ ടിക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്റെ കാറ്റഗറിയാണ്. ജനറല്‍ ടിക്കറ്റെടുത്ത് മെയില്‍, എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് വണ്ടികളില്‍ കയറിയാല്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) പിഴ ഈടാക്കും.

പ്രത്യേകിച്ച് വന്ദേ ഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റ് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ അവരെ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കി വലിയ തുക പിഴയായി അധികൃതര്‍ ഈടാക്കും. റിസര്‍വ്ഡ് ടിക്കറ്റുകളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഒരു കണ്‍ഫേം ടിക്കറ്റില്‍ ഏത് ട്രെയിനാണോ രേഖപ്പെടുത്തിയിരിക്കുന്നത് ആ വണ്ടിയില്‍ മാത്രമേ യാത്ര അനുവദിക്കൂ.

train ticket

നിശ്ചിത ട്രെയിന്‍ വിട്ടുപോയാല്‍ ആ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരു എക്സ്പ്രസ് ട്രെയിനിലോ സ്ലീപ്പര്‍ ക്ലാസിലോ കയറാന്‍ അനുവാദമില്ല. അറിവില്ലായ്മ മൂലം മറ്റൊരു ട്രെയിനില്‍ കയറിയാല്‍ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനായാണ് ടിടിഇ നിങ്ങളെ കണക്കാക്കുക. പരിശോധനയ്ക്കിടെ എന്തെങ്കിലും പിഴവുകള്‍ ശ്രദ്ധയില്‍ പെട്ട് ടിടിഇ പിഴ ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാന്‍ മടിക്കുന്നതും തര്‍ക്കത്തിലേര്‍പ്പെടുന്നതും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും.

റെയില്‍വേ നിയമങ്ങള്‍ ലംഘിക്കുന്നവരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് (RPF) കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇത് കോടതി നടപടികള്‍ക്കും പിഴയ്ക്കും പുറമെ ചില സന്ദര്‍ഭങ്ങളില്‍ ജയില്‍ ശിക്ഷ വരെ ലഭിക്കുന്നതിന് കാരണമായേക്കാം. അതിനാല്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ച് പിഴ ഒഴിവാക്കാന്‍ ശ്രമിക്കുക.

ബുക്ക് ചെയ്ത ട്രെയിനില്‍ കയറാന്‍ പറ്റാതെ വന്നാല്‍ ഉടന്‍ തന്നെ അടുത്ത റെയില്‍വേ സ്റ്റേഷനിലേക്ക് പായുന്നവരെ നിങ്ങളും കണ്ടിട്ടുണ്ടാകും. നിങ്ങള്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിന്‍ ബോര്‍ഡിംഗ് സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാലും അടുത്ത രണ്ട് സ്റ്റേഷനുകള്‍ കഴിയുന്നത് വരെ സീറ്റ് 'സേഫ്' ആയിരിക്കും. അടുത്ത രണ്ട് സ്റ്റേഷനുകള്‍ വരെ സീറ്റ് സുരക്ഷിതമായിരിക്കുമെന്നതിനാല്‍ ട്രെയിന്‍ 'ചേസ്' ചെയ്ത് പിടിക്കുന്നത് മോശം ഐഡിയയാകില്ല.

ദീര്‍ഘദൂര യാത്രയാണെങ്കില്‍ പ്രത്യേകിച്ചും. ഉദാഹരണത്തിന്, എറണാകുളത്ത് നിന്ന് ട്രെയിന്‍ മിസ്സായാല്‍ ആലുവയിലോ അങ്കമാലിയിലോ വെച്ച് ആ ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിച്ചാല്‍ നിങ്ങളുടെ സീറ്റ് നഷ്ടപ്പെടില്ല. അതിനുശേഷവും നിങ്ങള്‍ എത്തിയില്ലെങ്കില്‍ മാത്രമേ സീറ്റ് മറ്റൊരാള്‍ക്ക് അനുവദിക്കൂ. ട്രെയിന്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുകയും യാത്ര റദ്ദാക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയും ചെയ്താല്‍ ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് ലഭിക്കും.

train

ഓണ്‍ലൈന്‍ ടിക്കറ്റാണെങ്കില്‍ ഐആര്‍സിടിസി വഴി ഉടന്‍ ടിഡിആര്‍ (ടിക്കറ്റ് ഡെപോസിറ്റ് റസീപ്റ്റ്) ഫയല്‍ ചെയ്യണം. കൗണ്ടര്‍ ടിക്കറ്റാണെങ്കില്‍ സ്റ്റേഷന്‍ മാസ്റ്ററില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി റീഫണ്ടിന് അപേക്ഷിക്കാം. എന്നാല്‍ നിങ്ങളുടെ പിഴവ് മൂലം ട്രെയിനില്‍ കയറാന്‍ സാധിക്കാതെ വന്നാല്‍ ടിക്കറ്റ് തുക തിരികെ ലഭിക്കാന്‍ പ്രയാസമാണ്.കേരളത്തിലെ ദീര്‍ഘദൂര യാത്രക്കാരും ഹ്രസ്വദൂര യാത്രക്കാരും റെയില്‍വേയുടെ ഈ നിബന്ധനകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇതുവഴി പണം നഷ്ടപ്പെടുന്നത് തടയാം. ഇത്തരം നൂലാമാലകള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം യാത്ര പോകുന്ന ദിവസം അല്‍പ്പം നേരത്തെ സ്‌റ്റേഷനിലേക്ക് പുറപ്പെടാന്‍ ശ്രമിക്കുക എന്നതാണ്. സ്‌റ്റേഷനില്‍ അല്‍പ്പം നേരത്തെ എത്തിയാലും വൈകി പുറപ്പെട്ടാല്‍ നിങ്ങളുടെ യാത്ര തന്നെ ത്രിശങ്കുവിലാകുന്ന അവസ്ഥ വന്നേക്കാം. ഇനി ഏതെങ്കിലും കാരണവശാല്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയാതെ വന്നാലും നിയമവിരുദ്ധമായി യാത്ര തുടരാതെ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പുതിയ ടിക്കറ്റ് എടുക്കുകയോ റീഫണ്ടിന് ശ്രമിക്കുകയോ ചെയ്യുന്നതാണ് ബുദ്ധി.

More from DriveSpark

Article Published On: Saturday, January 3, 2026, 7:00 [IST]
English summary
Indian railways ticket rules missed delayed train refund tdr general reserved
കൂടുതല്‍... #railway #auto news #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X