കാർ താക്കോല്‍ നഷ്ടപ്പെട്ടോ? പേടിക്കേണ്ട, എളുപ്പത്തില്‍ പുതിയ കീ മാറ്റാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം
നിങ്ങള്‍ ഒരു കാര്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ചിപ്പോള്‍ താക്കോല്‍ മറക്കുകയോ കാണാതാകുകയോ ചെയ്ത സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകാം. ഇത് പലപ്പോഴും യാത്രകളില്‍ അസൗകര്യം നേരിടാനും അധിക ചെലവിനും കാരണമായേക്കാം. കാണാതായ താക്കോല്‍ നിങ്ങള്‍ക്ക് സ്വയം കണ്ടെത്താന്‍ സാധിച്ചാല്‍ അത് വലിയ ആശ്വാസമാണ്. അതല്ല, മറിച്ചാണ് സംഭവിക്കുന്നതെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങളുടെ കാറിന്റെ താക്കോല്‍ നഷ്ടപ്പെട്ടു (Car Key Missed) പോയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ഞങ്ങള്‍ വിശദീകരിക്കാം.
നിങ്ങള്‍ ഒരു കാര്‍ ഉടമയാണെങ്കില്‍ ചെയ്യേണ്ട ഒന്നാമത്തെ കാര്യം താക്കോല്‍ എപ്പോഴും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക എന്നതാണ്. താക്കോല്‍ നഷ്ടപ്പെടുന്നത് അനാവശ്യ ചെലവുകളുണ്ടാക്കുമെന്ന് മാത്രമല്ല സമ്മര്‍ദവും കൂട്ടും. നിങ്ങളുടെ താക്കോല്‍ കാണാതായെന്ന് ഉറപ്പായാല്‍ അവ വെക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും അരിച്ച് പെറുക്കുക. വീട്ടില്‍ ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ച് എല്ലാ മുക്കിലും മൂലയിലും വരെ പരിശോധിക്കണം.

ഒരു കാറിന്റെ കീ മാറ്റുന്നത് വളരെ ചെലവേറിയതാണ്. സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡുകള്‍ക്ക് ഒരു റിമോട്ട് കീയുടെ വില സാധാരണയായി 8,500 രൂപ അല്ലെങ്കില്‍ അതില്‍ കൂടുതലാണ്. അതേസമയം ബേസ് മെക്കാനിക്കല്‍ കീയ്ക്ക് ഏകദേശം 1,500 രൂപ വില വരും ആഡംബര വാഹനങ്ങള്‍ ആണെങ്കില്‍ ഒരു പുതിയ കീയുടെ പ്രാരംഭ വില 30,000 രൂപയില്‍ കൂടുതലായിരിക്കും. കാര്‍, താക്കോല്‍ തരങ്ങളെ ആശ്രയിച്ച് ഇവയുടെ വില വ്യത്യാസപ്പെടുന്നു.
നഷ്ടപ്പെട്ട് പോയ താക്കോലിന് പകരം പുതിയ ഒന്ന് വാങ്ങുന്നതിന് മുന്നോടിയായി നിങ്ങളുടെ വാഹനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുക. ഇതില്‍ നിര്‍മാതാവ്, മോഡല്‍, നിര്‍മിച്ച വര്‍ഷം എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പറും (VIN) ആവശ്യമാണ്. അടുത്തതായി ചെയ്യേണ്ട കാര്യം ഒരു കാര്‍ ഡീലറെ ബന്ധപ്പെടുക എന്നതാണ്. ഡീലര്‍മാര്‍ നിങ്ങളുടെ പരിചയക്കാരാണെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പായിരിക്കും.

ഡീലറെ കാണുമ്പോള്‍ വണ്ടിയുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതുക. കാര്‍ നിങ്ങളുടേതാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ താക്കോല്‍ മാറ്റാനുള്ള പരിപാടികള്‍ മുന്നോട്ട് നീക്കുകയുള്ളൂ. അതിനാല്‍ കാറിന്റെ ഉടമ നിങ്ങളാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. ശേഷം മാറ്റേണ്ട കീയുടെ തരം തീരുമാനിച്ച് അതിന്റെ ചെലവ് കണക്കാക്കുക. കീ തെരഞ്ഞെടുത്ത് അവ മാറ്റാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ആവശ്യമായ ഫീസ് അടയ്ക്കുക.
ശേഷം ഡീലര്‍ നിങ്ങളുടെ കാറിന്റെ പുതിയ കീ തയാറാക്കാന്‍ തുടങ്ങും. വാഹനത്തെയും തിരഞ്ഞെടുത്ത കീ ടൈപ്പിനെയും അടിസ്ഥാനപ്പെടുത്തി ഉല്‍പ്പാദന കാലയളവ് വ്യത്യാസപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കാറിന്റെ താക്കോല്‍ നഷ്ടപ്പെടുത്തിയാല്‍ പണച്ചെലവ് മാത്രമല്ല സമയ നഷ്ടവും സമ്മര്‍ദവും ഉണ്ടാക്കുമെന്ന് തീര്‍ച്ച. മുകളില്‍ പറഞ്ഞ ഘട്ടങ്ങള്‍ പാലിച്ചാല്‍ കാറിന്റെ കീ എത്ര ചെറുതാണെങ്കിലും കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം.

വലിപ്പം കുറവാണെങ്കിലും കാറിന്റെ കീ നഷ്ടപ്പെട്ട് പോകുന്നത് വലിയ തലവേദനയാണ്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി തുടക്കത്തില്‍ സൂചിപ്പിച്ച പോലെ താക്കോല്‍ എപ്പോഴും ഒരു നിശ്ചിത സ്ഥലത്ത് സൂക്ഷിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. കീ ഉള്ളില്‍ മറന്ന് കാര്‍ ലോക്ക് ചെയ്ത് പുറത്തിറങ്ങിപ്പോകുന്നവരും ഉണ്ട്. ഈ തെറ്റും ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. താക്കോല്‍ നഷ്ടപ്പെടുന്നത് വഴി വരുന്ന അനാവശ്യ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാന്‍ കീ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് എപ്പോഴും ഉറപ്പാക്കുക.
വീട്ടിലോ തമസസ്ഥലത്തോ ഒരു കീ ഹോള്‍ഡര്‍ ഘടിപ്പിച്ചാല്‍ അത് സൗകര്യപ്രദമായിരിക്കും. യാത്ര കഴിഞ്ഞ് വന്നാല്‍ ഉടന്‍ കീ അതില്‍ തൂക്കിയിട്ട് കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും. നിങ്ങളുടെ കാറിന്റെ താക്കോല്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. കാര്‍ താക്കോല്‍ നഷ്ടപ്പെട്ട് കൂടുതല്‍ പണം മുടക്കി അത് മാറ്റിവാങ്ങുന്നതിലും നല്ലതാണെല്ലോ അങ്ങനെ സംഭവിക്കാതെ സൂക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








