സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തിൽ വൈദ്യുതീകരണം/ ഇലക്ട്രിഫിക്കേഷൻ വ്യാപകമാകുന്നു. പാസഞ്ചർ ഇവി വിഭാഗത്തിലെ നിരവധി കണ്ടുപിടുത്തങ്ങൾക്ക് ശേഷം പിക്കപ്പ് ട്രക്കുകളിലേക്കും മറ്റും ഇപ്പോൾ നിർമ്മാതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

പിക്കപ്പ് ട്രക്കുകളിലും ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി മാഗ്ന ഇന്റർനാഷണൽ അതിന്റെ പുതിയ e-ബീം സാങ്കേതികവിദ്യ പുറത്തിറക്കിയിരിക്കുകയാണ്.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

e-ബീം വാഹന നിർമാതാക്കൾക്ക് അവരുടെ ട്രക്കുകളുടെ പ്രവർത്തനത്തിലോ ഉപയോഗത്തിലോ വിട്ടുവീഴ്ച ചെയ്യാതെ എളുപ്പത്തിൽ ട്രക്കുകൾ വൈദ്യുതീകരിക്കാൻ അനുവദിക്കുന്നു. ഉയർന്ന പേലോഡ് വാഹനങ്ങളിൽ തുടർച്ചയായ ഡ്യൂട്ടി ഉപയോഗത്തിനായി ഈ സിസ്റ്റം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

ഇത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് പവർട്രെയിൻ അല്ലെങ്കിൽ ഹൈബ്രിഡ് എന്നിവയോട് സംയോജിപ്പിക്കാം. ചാസി, ബ്രേക്കിംഗ് അല്ലെങ്കിൽ സസ്പെൻഷൻ സിസ്റ്റങ്ങളിൽ യാതൊരു മാറ്റവുമില്ലാതെ നിലവിലുള്ള ICE-പവർഡ് ട്രക്ക് പ്ലാറ്റ്ഫോമുകളിൽ ഇത് ഉപയോഗിക്കാൻ കഴിയും.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളിൽ ലഭ്യമായ സോളിഡ് ആക്‌സിൽ സിസ്റ്റമാണ് e-ബീം. സാധാരണ ഗ്യാസോലിൻ- അല്ലെങ്കിൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പിക്കപ്പ് ട്രക്കുകൾ, LCV -കൾ എന്നിവയിലെ സോളിഡ് ബീം റിയർ ആക്‌സിലിന് പകരം ഡ്രോപ്പ്-ഇൻ പകരക്കാരനായി വാഹന നിർമ്മാതാക്കൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. ഇത് നിർമ്മാതാക്കൾക്ക് എളുപ്പവും ചെലവ് കുറഞ്ഞതുമായ പരിഹാരമാക്കുന്നു.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

പിക്കപ്പ് ട്രക്കുകൾ വൈദ്യുതീകരിക്കാനുള്ള ധീരമായ ഒരു ശ്രമമാണിത്, നിലവിൽ മികച്ച ടൗവിംഗ്, ലോഡിംഗ് കഴിവുകൾ ആവശ്യപ്പെടുന്ന വാഹന ഉടമകൾക്ക്, തങ്ങളുടെ e-ബീം സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പരിഹാരം നൽകിയതായി മാഗ്ന പവർട്രെയിൻ പ്രസിഡന്റ് ടോം റക്കർ പറഞ്ഞു.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

ഒരു ട്രക്കിന്റെ കരുത്തിന്റെ പ്രധാന ഘടകങ്ങളാണ് ആക്‌സിലുകൾ എന്ന് തങ്ങൾക്കറിയാം, 100 വർഷത്തിലേറെയായി സോളിഡ് ബീം ആക്‌സിലിന്റെ ആദ്യത്തെ സുപ്രധാന മെച്ചപ്പെടുത്തൽ വികസിപ്പിച്ചതിൽ തങ്ങൾ സന്തുഷ്ടരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

120 കിലോവാട്ട് മുതൽ 250 കിലോവാട്ട് വരെ (163 bhp മുതൽ 340 bhp വരെ) ഔട്ട്പുട്ടുള്ള മൂന്ന് വേരിയന്റുകളിൽ e-ബീം ലഭ്യമാണ്. സിംഗിൾ-മോട്ടോർ സജ്ജീകരണത്തിന് സിംഗിൾ സ്പീഡ് അല്ലെങ്കിൽ രണ്ട് സ്പീഡ് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നു.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

ഇരട്ട-മോട്ടോർ സജ്ജീകരണം സിംഗിൾ സ്പീഡ് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ, അതിനോടൊപ്പം torque വെക്റ്ററിംഗും ലഭിക്കുന്നു.

സാധാരണ പിക്കപ്പ് ട്രക്കുകളെ അനായാസം ഇലക്ട്രിക്കായി മാറ്റാവുന്ന e-ബീം സാങ്കേതികവിദ്യയുമായി മാഗ്ന

ഇലക്ട്രിക് ഫോർ-വീൽ ഡ്രൈവിനായി പവർട്രെയിൻ സൊല്യൂഷനുകളും മാഗ്ന നൽകുന്നു, അത് ഫ്രണ്ട് വീലുകൾക്ക് ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ സംയോജിപ്പിക്കും, വിപുലമായ സോഫ്റ്റ്‌വെയര്‍ പിന്തുണയും തടസ്സമില്ലാത്ത സംയോജനത്തിനുള്ള നിയന്ത്രണങ്ങളും ഉപയോഗിച്ച് ഇത് പൂർത്തിയാക്കും.

Most Read Articles

Malayalam
English summary
Magna International Introduced EBeam Tech To Convert ICE Pickups To EVs. Read in Malayalam.
Story first published: Friday, March 19, 2021, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X