ഇക്കാര്യങ്ങള്‍ നോക്കാതെ റെയിന്‍ കോട്ട് വാങ്ങരുത്! ഉപകാരപ്പെടുമെന്ന് തീര്‍ച്ച

കേരളത്തില്‍ ഇപ്പോള്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്. മഴക്കാലത്ത് കാറുള്ളവര്‍ക്ക് താരതമ്യേന സുരക്ഷിതമായി യാത്ര ചെയ്യാം. എന്നാല്‍ ബൈക്ക് മാത്രമുള്ള സാധാരണക്കാര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ റെയിന്‍ കോട്ട് കൂടിയേ തീരൂ. അതിനാല്‍ മഴക്കാലത്ത് സുഖകരവും സുരക്ഷിതവുമായ റൈഡ് ഉറപ്പാക്കാന്‍ മികച്ച റെയിന്‍ കോട്ട് കൂടിയേ തീരൂ. അതിനാല്‍ ഒരു റെയിന്‍കോട്ട് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ നമുക്ക് നോക്കാം.

വാട്ടര്‍പ്രൂഫ് മെറ്റീരിയല്‍: റെയിന്‍ കോട്ട് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം അത് എന്തുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ്. വാട്ടര്‍പ്രൂഫ് കോട്ടിംഗ് അല്ലെങ്കില്‍ മെംബ്രണ്‍ ഉള്ള നൈലോണ്‍ അല്ലെങ്കില്‍ പോളിസ്റ്റര്‍ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള വാട്ടര്‍പ്രൂഫ് മെറ്റീരിയലുകളില്‍ നിര്‍മ്മിച്ച റെയിന്‍കോട്ടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. നിലവാരമുള്ള വസ്തുക്കളാല്‍ നിര്‍മിച്ച റെയിന്‍ കോട്ട് വെള്ളം അകത്ത് കടക്കാനുള്ള സാധ്യത കുറക്കും. വെള്ളം ഉള്ളില്‍ കയറാതിരിക്കാന്‍ സീമുകള്‍ ടേപ്പ് അല്ലെങ്കില്‍ സീല്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് നന്നാകും.

how to choose best raincoat

ഫിറ്റും സൈസും: നമ്മള്‍ വസ്ത്രം എടുക്കുന്നത് പോലെ തന്നെ റെയിന്‍ കോട്ട് തെരഞ്ഞെടുക്കുമ്പോഴും വലിപ്പവും ഫിറ്റും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നമ്മള്‍ അണിയുന്ന വസ്ത്രങ്ങള്‍ കൂടി സുഖകരമായി ഉള്‍ക്കൊള്ളാന്‍ തക്ക സൈസിലുള്ളതായിരിക്കണം റെയിന്‍ കോട്ട്. എന്ന് കരുതി വളരെ ലൂസ് ഉള്ളതോ അയഞ്ഞതോ നന്നല്ല. കഫ്സ്, ഹെംസ്, ഹുഡ് എന്നിവ പോലെയുള്ള അഡ്ജസ്റ്റ് ചെയ്യാവുന്ന ഫീച്ചറുകള്‍ ഉള്ളവയാണെങ്കില്‍ നല്ല ഫിറ്റ് ലഭിക്കുകയും അതുവഴി വെള്ളം അകത്തേക്കിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാനും സഹായിക്കും.

ദൃശ്യപരത: മഴക്കാലത്ത് നമ്മള്‍ ടൂവീലര്‍ ഓടിക്കുമ്പോള്‍ സുരക്ഷക്ക് വളരെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. രാത്രിയിലും മറ്റും മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് നിങ്ങളെ കാണുന്നില്ലെങ്കില്‍ അവ അപകടത്തിലേക്ക് നയിച്ചേക്കാം. റിഫ്‌ലക്ടറുകള്‍ ഉള്ള റെയിന്‍കോട്ടുകള്‍ വാങ്ങിയാല്‍ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് നിങ്ങളെ കാണാന്‍ പറ്റും. ഇത് വളരെ ഉപകാരപ്രദമായിരിക്കും.

how to choose best raincoat

പോക്കറ്റുകള്‍: വസ്ത്രങ്ങള്‍ പോലെ റെയിന്‍ കോട്ടിലായാലും പോക്കറ്റുകള്‍ക്ക് പ്രാധാന്യമുണ്ട്. റെയിന്‍ കോട്ട് വാങ്ങുമ്പോള്‍ പോക്കറ്റുകളുടെ എണ്ണവും സ്ഥാനവും പരിഗണിക്കുക. മഴക്കാലത്ത് ടൂവീലറുകളില്‍ പോകുമ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണ്‍, താക്കോലുകള്‍, പേഴ്‌സ്, തുടങ്ങിയ പ്രധാനപ്പെട്ട വസ്തുക്കള്‍ നനയാതിരിക്കാന്‍ വാട്ടര്‍ പ്രൂഫ് സിപ്പുകളുള്ള റെയിന്‍ കോട്ട് നോക്കി വാങ്ങണം. പോക്കറ്റ് ഇല്ലാത്ത റെയിന്‍ കോട്ട് വാങ്ങുന്നത് പണിയാകുമെന്ന കാര്യം പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ലെല്ലോ.

ഹുഡ്: ഒരു നല്ല റെയിന്‍കോട്ടിന് നല്ല ഹുഡ് ഉണ്ടായിരിക്കണം. അത് നിങ്ങളുടെ തലക്ക് യോജിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും നല്ല രീതിയില്‍ മുന്നോട്ടുള്ള കാഴ്ച നല്‍കുന്ന തരത്തില്‍ ക്രമീകരിക്കാനുള്ള ഓപ്ഷനും നല്‍കുന്നതായിരിക്കണം. മഴവെള്ളം കാഴ്ചയെ മറയ്്ക്കുന്നത് തടയാന്‍ ബ്രിമ്മോ പീക്കോ ഉള്ള റെയിന്‍ കോട്ട് നോക്കി വാങ്ങാം.

how to choose best raincoat

ഈട്: ഒരു റെയിന്‍ കോട്ട് വാങ്ങുമ്പോള്‍ അത്യാവശ്യം നിലവാരമുള്ള മെറ്റീരിയലില്‍ നിര്‍മിച്ചത് വാങ്ങിയാല്‍ ഏറെ നാള്‍ ഈട് നില്‍ക്കും. തരക്കേടില്ലാത്ത വിലയില്‍ നല്ല ഈടുറ്റ റെയിന്‍കോട്ടുകള്‍ വാങ്ങാന്‍ കിട്ടും. വളരെ നിലവാരം കുറഞ്ഞ വസ്തുക്കളില്‍ നിര്‍മിച്ച റെയിന്‍ കോട്ടുകള്‍ ഒരു മഴക്കാലത്തേക്ക് കിട്ടിയാല്‍ ആയി എന്നേ പറയാന്‍ സാധിക്കൂ.

അത്യാവശ്യം വിലയുള്ള റെയിന്‍ കോട്ടുകള്‍ വാങ്ങിയാല്‍ അതിന് വിവിധ ഫീച്ചറുകള്‍ ഉണ്ടാകും. ഉദാഹരണമായി പറഞ്ഞാല്‍ ചില കോട്ടുകളില്‍ നീക്കം ചെയ്യാവുന്ന ഹുഡകള്‍ കാണാം. അതുപോലെ വെന്റിലേഷന് വേണ്ടി സിപ്പഡ് വെന്റുകളും റീമുവബിള്‍ ഇന്നര്‍ ലൈനിംഗുകളും കാണാം. ഈ ഫീച്ചറുകള്‍ റെയിന്‍ കോട്ട് തണുപ്പുകാലത്തും ഉപയോഗപ്രദമാക്കാന്‍ അനുവദിക്കും.

how to choose best raincoat

അതുപോലെ തന്നെ നമ്മള്‍ റെയിന്‍ കോട്ട് വാങ്ങുന്നതിന് മുമ്പ് സുഹൃത്തുക്കളില്‍ നിന്ന് അവര്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നത്തെ കുറിച്ച് അഭിപ്രായം തേടുക. അവര്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ റെയിന്‍കോട്ടിന്റെ നിലവാരത്തെ കുറിച്ച് പറയുമ്പോള്‍ അബദ്ധത്തില്‍ ചെന്ന് ചാടാതിരിക്കാമല്ലോ. ഓരോരുത്തരും ഒരു ഉല്‍പ്പന്നം തെരഞ്ഞെടുക്കുമ്പോള്‍ വ്യക്തിഗത താല്‍പര്യങ്ങളും ആവശ്യങ്ങളും ബജറ്റും കൂടി പരിഗണിച്ച് ഒരു തീരുമാനം കൈക്കൊള്ളാം.

More from DriveSpark

Article Published On: Saturday, July 8, 2023, 12:03 [IST]
English summary
Monsoon 2023 things to keep in mind before buying a raincoat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X