മണ്‍സൂണ്‍ റൈഡ് ആനന്ദകരമാക്കാം... ബൈക്ക് പരിപാലനത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മഴക്കാലമായാലും വേനല്‍ക്കാലമായാലും ബൈക്ക് റൈഡര്‍മാരുടെ ആവേശത്തിന് ഒട്ടും കുറവ് കാണില്ല. എന്നാല്‍ മറ്റേത് കാലാവസ്ഥയേക്കാള്‍ കൂടുതലായി നിങ്ങളുടെ ഇരുചക്ര വാഹനത്തിന് പ്രത്യേക പരിചരണം നല്‍കേണ്ട കാലമാണ് മണ്‍സൂണ്‍. മഴക്കാലത്ത് നമ്മുടെ നിരത്തുകള്‍ വഴുവഴുപ്പാര്‍ന്നതായതിനാല്‍ സുഖമമായും സുരക്ഷിതമായും വണ്ടിയോടിക്കാന്‍ കുറച്ച് അധികം പരിചരണം ബൈക്കിനായാലും സ്‌കൂട്ടറിനായാലും നല്‍കണം. മണ്‍സൂണില്‍ ബൈക്ക് പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം.

ബൈക്ക് സര്‍വീസ്: ബൈക്കിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ ബൈക്കിന്റെ ആകൃതി നിലനിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണ്. സമയബന്ധിതമായി ബൈക്കിന്റെ സര്‍വീസ് ചെയ്താല്‍ അതിന്റെ പിറകെ അധികം സമയം ചെലവഴിക്കേണ്ടി വരില്ല. അതിനാല്‍ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതാണ് ഉത്തമം.

maintenance

ബ്രേക്ക്: തുടക്കത്തില്‍ പറഞ്ഞ പോലെ മഴക്കാലത്ത് പരമപ്രധാനമാണ് ബ്രേക്കിംഗ്. ഡിസ്‌ക് ബ്രേക്ക് ആയാലും ഡ്രം ബ്രേക്ക് ആയാലും മഴക്കാലത്ത് അവയുടെ കാര്യക്ഷമത കുറയുന്നതിനാല്‍ അതീവ ശ്രദ്ധ ആവശ്യമാണ്. അതിനാല്‍ ഒരു യാത്രക്ക് ഇറങ്ങുന്നതിന് മുമ്പ് ടൂവീലറിന്റെ ബ്രേക്ക് നന്നായി പരിശോധിക്കുക. ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക.

അതുപോലെ തന്നെ നിങ്ങള്‍ ഉപയോഗിക്കുന്നത് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) സജ്ജീകരിച്ച ബൈക്കാണെങ്കില്‍ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. തിടുക്കത്തില്‍ ബ്രേക്ക് ചെയ്യാന്‍ പാടില്ല. മഴക്കാലത്ത് മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്. റോഡ് നനഞ്ഞിരിക്കുമ്പോള്‍ ശക്തിയായി ബ്രേക്ക് ചെയ്യുന്നത് ട്രാക്ഷന്‍ നഷ്ടപ്പെടാനും ബൈക്ക് തെന്നാനും ഇടയാക്കും.

brake

ടെഫ്‌ലോണ്‍ കോട്ടിംഗും ആന്റി-റസ്റ്റ് പ്രൊട്ടക്ഷന്‍ ലെയറും: റെട്രോ ക്ലാസിക് മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെ ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക മോട്ടോര്‍സൈക്കിളുകളും ഫൈബറില്‍ തീര്‍ത്തവയാണ്. തുരുമ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ടെഫ്‌ലോണ്‍ കോട്ടിംഗ് ചെയ്യുന്നത് മികച്ച കാര്യമാണ്. ടൂവീലറുകളുടെ പ്രധാന ഫ്രെയിം മെറ്റലില്‍ വരുന്നതിനാല്‍ ഇതിന്റെ സംരക്ഷണത്തിനായി ആന്റി റസ്റ്റ് പ്രൊട്ടക്ഷന്‍ ലെയറും ഉപയോഗിക്കാം.

പാര്‍ക്കിംഗ്: കാറുകളെ പോലെയല്ല ബൈക്കുകള്‍ മഴക്കാലമായാല്‍ അവ നേരിട്ട് മഴ കൊള്ളുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യരുത്. ഒന്നാമതായി നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാവില്ല. ഒപ്പം തന്നെ മഴ വെള്ളം നിങ്ങളുടെ ഇരുചക്ര വാഹനം തുരുമ്പെടുക്കാനും ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ തകരാറിലാകാനും കാരണമാകും.

motorcycle cover

ഇവ ഒഴിവാക്കാന്‍ ടൂവീലറുകള്‍ സുരക്ഷിതമായ ഷെഡിലോ അല്ലെങ്കില്‍ അത് മൂടിവെക്കുകയോ ചെയ്യുക. മഴക്കാലത്ത് മരങ്ങളുടെ ചുവട്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. മണ്‍സൂണില്‍ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീഴുന്നത് സാധാരണമാണ്. മരത്തിന്റെ ഒരു ചില്ല വന്ന് പതിച്ചാല്‍ തന്നെ അത് ടൂവീലറിന് വലിയ നാശം വിതച്ചേക്കും.

ടയര്‍ പരിശോധന: മഴക്കാലത്ത് റോഡുകളില്‍ വഴുക്കുണ്ടാവുന്നതിനാല്‍ തെന്നി വീഴാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ ടയറിന്റെ ആരോഗ്യം ഉറപ്പാക്കണം. ടയര്‍ മാറ്റിസ്ഥാപിക്കാന്‍ സമയമായിട്ടുണ്ടെങ്കില്‍ ഒട്ടും അമാന്തിച്ച് നില്‍ക്കരുത്. ഇത് മഴക്കാലം തുടങ്ങും മുമ്പ് ചെയ്യേണ്ട കാര്യമാണ്. നനഞ്ഞ റോഡില്‍ ഗ്രിപ്പ് ലഭിക്കാന്‍ ട്രെഡിന്റെ ആഴം ഏറ്റവും കുറഞ്ഞത് രണ്ട് മില്ലിമീറ്ററില്‍ കൂടുതലായിരിക്കണം. അത് പരിശോധിച്ച് ഉറപ്പാക്കുക. ഇതിനൊപ്പം മികച്ച ഗ്രിപ്പ് ഉറപ്പാക്കുന്നതിന് ടയര്‍ പ്രഷറിനും പ്രാധാന്യമുള്ളതിനാല്‍ അതും ശ്രദ്ധിക്കുക.

cleaning

ചെയിന്‍ വൃത്തിയാക്കുക: മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയും മറ്റും യാത്ര ചെയ്യുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ഭാഗം ടൂവീലറുകളുടെ ചെയിനാണ്. ഇന്ന് ചില ബൈക്കുള്‍ ഫുള്‍ ചെയിന്‍ കവറിംഗുമായി വരുമ്പോള്‍ ചിലത് ഓപണ്‍ ചെയിന്‍ കവറിംഗുമായിട്ടാണ് വരുന്നത്. മണ്ണും വെള്ളവും കാരണം ചെയിനിന് രണ്ട് പ്രശ്‌നങ്ങളുണ്ടാകുന്നു.

ഒന്ന് വെള്ളം ചെയിനിലെ ലൂബ്രിക്കന്റ് കഴുകിക്കളയുന്നതാണ്. രണ്ടാമതായി ചെയിനില്‍ ചെളി അടിഞ്ഞ്കൂടുന്നത് തേയ്മാനം വര്‍ധിക്കാന്‍ കാരണമാകും. അതുകൊണ്ട് 500 കിലോമീറ്റര്‍ ദൂരം ഓടിക്കഴിഞ്ഞാല്‍ ചെയില്‍ വൃത്തിയാക്കി ലൂബ്രിക്കേഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. എഞ്ചിന്‍ ബ്ലോക്കില്‍ ചെളി അടിഞ്ഞുകൂടുന്നത് കൂളിംഗിനെ ബാധിക്കുന്നതിനാല്‍ ബൈക്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മഴക്കാലത്ത് സുരക്ഷിത ബൈക്ക് യാത്ര ഉറപ്പാക്കാന്‍ സഹായിക്കുന്നവയാണ്. ഒപ്പം ഇക്കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ വര്‍ക്‌ഷോപ്പില്‍ അധികം പണം ചെലവഴിക്കേണ്ടി വരികയും ഇല്ല.

More from DriveSpark

Article Published On: Saturday, June 10, 2023, 9:50 [IST]
English summary
Monsoon bike maintenance tips follow these steps to hassle free ride
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X