ആലിപ്പഴ വീഴ്ചയില്‍ നിന്ന് കാറിന് സംരക്ഷണമൊരുക്കാം; ഇക്കാര്യങ്ങള്‍ ചെയ്യൂ...
മഴത്തുള്ളികള്‍ക്കൊപ്പം ആകാശത്ത് നിന്ന് പെടുന്നനെ ഐസ് കഷണങ്ങള്‍ വീഴുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. ഇവയെ ആലിപ്പഴം എന്നാണ് വിളിക്കപ്പെടുന്നത്. മിതശീതോഷ്‌ന മേഖലകളില്‍ പ്രധാനമായും വേനല്‍ക്കാലത്തും വസന്തകാലത്തുമാണ് ആലിപ്പഴ വര്‍ഷമുണ്ടാകാറുള്ളത്. ആലിപ്പഴ വീഴ്ച കാരണം വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കുമെല്ലാം നാശമുണ്ടാകാറുണ്ട്. അതുപോലെ തന്നെയാണ് നമ്മുടെ കാറുകളും.
ഇടിമിന്നലുള്ള സമയത്ത് ആലിപ്പഴ വീഴ്ചക്ക് സാധ്യത കൂടുതലാണ്. മഴയില്‍ നിന്ന് വ്യത്യസ്തമായി, ആലിപ്പഴം വീണാല്‍ അത് വാഹനങ്ങള്‍ക്ക് കനത്ത നാശമുണ്ടാക്കും. ആലിപ്പഴത്തില്‍ വിവിധ വലിപ്പത്തിലുള്ള ഐസ് കട്ടകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ വണ്ടികള്‍ക്ക് കേടാണ്. അടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ ആലിപ്പഴ വീഴ്ച കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ആളുകള്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചു. ആലിപ്പഴ വീഴ്ചയില്‍ നിന്ന് നിങ്ങളുടെ കാറിനെ സംരക്ഷിക്കുന്നതിനുള്ള ചില ടിപ്പുകളാണ് ഇനി പറയാന്‍ പോകുന്നത്.

കാര്‍ പാര്‍ക്കിംഗ്: ആലിപ്പഴ വീഴ്ചയില്‍ നിന്ന് നിങ്ങളുടെ കാറിന് സംരക്ഷണ നല്‍കാനുള്ള ഏറ്റവും മികച്ച മാര്‍ഗം അത് ഒരു സുരക്ഷിതമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക എന്നതാണ്. ആലിപ്പഴം വീഴുന്ന സമയത്ത് ഇത് പരമാവധി സംരക്ഷണം ഉറപ്പാക്കും. കൂടാതെ, മഴയുടെ കൂടെ വരുന്ന കാറ്റില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള നാശങ്ങളില്‍ നിന്നും പാര്‍ക്കിംഗ് കാറിന് സംരക്ഷണം നല്‍കും.
സൈഡ് മിററുകള്‍ മടക്കുക: ഇന്ന് വിപണിയില്‍ എത്തുന്ന പല മോഡേണ്‍ കാറുകളുടെയും സൈഡ് മിററുകള്‍ ഇച്ചിരി വിലപിടിപ്പുള്ളതാണ്. കാരണം സൈഡ് മിററുകള്‍ കുറേ സെന്‍സറുകളുമായാണ് വരുന്നത്. ഇക്കാരണം കൊണ്ട് തന്നെ ആലിപ്പഴം വീഴുമ്പോള്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്ന് സൈഡ് മിററുകള്‍ മടക്കിവെക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ മെയിന്റനന്‍സ് ചെലവില്‍ പണം പൊടിയുന്നത് ലാഭിക്കാം.

വിന്‍ഡോയില്‍ റബര്‍ മാറ്റ് ഉപയോഗിക്കുക: ആലിപ്പഴം വീഴുമ്പോള്‍ കാറിന്റെ വിന്‍ഡോ എളുപ്പത്തില്‍ പൊട്ടിത്തകരാന്‍ സാധ്യത കൂടുതലാണ്. മുകളില്‍ സൂചിപ്പിച്ച പോലെ ആലിപ്പഴ വീഴ്ച പെട്ടെന്നാണ് ഉണ്ടാകുക. അത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതമായ പാര്‍ക്കിംഗ് ഏരിയ കണ്ടെത്താനായില്ലെങ്കില്‍ കാറിന്റെ വിന്‍ഡോകള്‍ക്ക് മുകളില്‍ റബ്ബര്‍ മാറ്റുകള്‍ വെച്ച് അവ സംരക്ഷിക്കാം. ആലിപ്പഴത്തില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കുന്നില്ലെങ്കിലും, ഒരു കരുതലിന് അത് ബെസ്റ്റാ.
കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് രീതി: ആലിപ്പഴം വീഴുന്ന സമയത്ത് നിങ്ങളുടെ കാറിന് സംരക്ഷണം ഒരുക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയമുണ്ടെന്ന് കരുതുക. അപ്പോള്‍ പരീക്ഷിക്കാവുന്ന രീതിയാണ് കാര്‍ഡ് ബോര്‍ഡ് മെത്തേഡ്. ആലിപ്പഴത്തില്‍ നിന്ന് കാറിനെ കാക്കാന്‍ നിങ്ങളുടെ കാര്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് മൂടാം. ഐസ് കട്ടകളുടെ വീഴ്ചയുടെ ആഘാതം ആഗിരണം ചെയ്ത് ആലിപ്പഴ വീഴ്ചയില്‍ നിന്ന് കാറിനെ സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ഈ രീതി വളരെ സിംപിളാണെന്ന് തോന്നുമെങ്കിലും ഇത് വളരെ ഫലപ്രദമാണ്.

കാര്‍ കവര്‍: ആലിപ്പഴ വീഴ്ചയില്‍ നിന്ന് കാറുകള്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തിലുള്ള കാര്‍ കവറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഈ കാര്‍ കവറുകള്‍ ആലിപ്പഴത്തില്‍ നിന്നും മറ്റ് വസ്തുക്കളില്‍ നിന്നും മാന്യമായ സംരക്ഷണം നല്‍കുന്നു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇത്തരം കാര്‍ കവറുകള്‍ വാങ്ങാം.
കാറുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും.
ഏത് കാലാവസ്ഥയിലും കാറിന് മതിയായ സംരക്ഷണം നാം നല്‍കണം. മുകളില്‍ പറഞ്ഞ പോലെ ആലിപ്പഴ വീഴ്ച സമയത്ത് കാറിന് ധാരാളം കേടുപാടുകള്‍ സംഭവിക്കാം. മുകളില്‍ സൂചിപ്പിച്ച ടിപ്പുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ അത് കാറിന് മതിയായ സംരക്ഷണം നല്‍കുമെന്ന് മാത്രമല്ല നിങ്ങളുടെ കീശക്കും അത് ലാഭമായിരിക്കും.


Click it and Unblock the Notifications








