സാഹസമല്ല, മിടുക്കാണ് വേണ്ടത്; മഴക്കാലത്ത് വണ്ടിയോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

നമ്മുടെ കേരളം ഒരു വന്‍ പ്രളയത്തെ അതിജീവിച്ച് വന്നിട്ട് അധിക നാളായിട്ടില്ല. ഇപ്പോള്‍ കുറച്ച് ദിവസം നിര്‍ത്താതെ മഴ പെയ്താല്‍ മലയാളികളുടെ ഉള്ളില്‍ തീയാണ്. മഴക്കാലത്തെ കാര്‍ സംരക്ഷണം എങ്ങനെ വേണമെന്ന കാര്യങ്ങളെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങള്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

അതുപോലെ തന്നെ പ്രധാനമാണ് മണ്‍സൂണ്‍ കാലത്തെ ഡ്രൈവിംഗ്. മണ്‍സൂണില്‍ വാഹനമോടിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കണക്കുകൂട്ടലുകള്‍ക്കൊപ്പം സൂക്ഷ്മമായ സമീപനം കൂടി അതിന് ആവശ്യമാണ്. മണ്‍സൂണ്‍ കാലത്ത് വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പിന്തുടരേണ്ട ചില സുപ്രധാന കാര്യങ്ങള്‍ ആണ് ഇനി തുടര്‍ന്ന് പറയാന്‍ പോകുന്നത്.

monsoon car driving

വണ്ടി സ്തംഭിച്ചാല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യരുത്: മണ്‍സൂണില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം അവിടങ്ങളില്‍ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വന്നുവെന്ന് കരുതുക. വണ്ടി സ്തംഭിച്ചാല്‍ ഒരിക്കലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് എഞ്ചിനില്‍ വെള്ളം കയറി ഗുരുതരമായ കേടുപാടുകളിലേക്ക് നയിക്കും.

സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുക: മണ്‍സൂണില്‍ കോരിച്ചൊരിയുന്ന മഴയാകുമ്പോള്‍ കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം. എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്സ്ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.

monsoon car driving

പരിചയമില്ലാത്ത റോഡുകള്‍ ഒഴിവാക്കുക: മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. മണ്‍സൂണില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ 'പണി' തരും.

ആക്‌സിലറേറ്ററില്‍ കാല്‍ വയ്ക്കുക: വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.

flood affected car

വെള്ളം തെറിപ്പിക്കരുത്: മണ്‍സൂണ്‍ കാലത്ത് മഴ പെയ്യുമ്പോള്‍ അത് വാഹനം 'വാട്ടര്‍ സര്‍വീസ്' ചെയ്യാന്‍ പറ്റിയ അവസരമായി എടുക്കുന്നവര്‍ ഉണ്ട്. വെള്ളക്കെട്ടിലൂടെയും മറ്റും ഓടിക്കുമ്പോള്‍ വെള്ളം തെറിക്കുന്നത് വാഹനത്തിന്റെ അടിവശത്തെ അഴുക്ക് നീക്കം ചെയ്യുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ഈ രീതിയില്‍ വെള്ളം തെറിപ്പിക്കുന്നത് കാറിന്റെ അടിഭാഗത്ത് കൂടുതല്‍ അഴുക്ക് നിക്ഷേപിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ തെറിക്കുന്ന വെള്ളം വഴി ബമ്പറിന്റെ സ്ഥാനം തെറ്റാന്‍ വരെ സാധ്യത കാണുന്നുണ്ട്.

മഴയാണെന്ന് കരുതി ഒഴിവാക്കാന്‍ പറ്റാത്ത അത്യാവശ്യ യാത്രകള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ മുകളില്‍ പറഞ്ഞ മുന്‍കരുതലുകള്‍ എടുത്ത് ശ്രദ്ധയോടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക. എഞ്ചിന്‍ അടക്കമുള്ള ഭാഗങ്ങളില്‍ വെള്ളം കയറിയാല്‍ കുറച്ചധികം ക്യാഷ് വര്‍ക്‌ഷോപ്പില്‍ കൊടുക്കേണ്ടി വരും. അതുപോലെ തന്നെ ബാറ്ററിയടക്കമുള്ള മറ്റ് വിലപിടിപ്പുള്ള ഘടകങ്ങളുടെ പരിപാലനത്തിലും മഴക്കാലത്ത് പ്രത്യേക ശ്രദ്ധ വേണം. മഴക്കാലത്ത് ബാറ്ററി തുരുമ്പ് പിടിക്കാനും മറ്റും സാധ്യത ഏറെയാണ്. ഇക്കാര്യം സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ശ്രദ്ധിക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, June 6, 2023, 11:34 [IST]
English summary
Monsoon car driving useful tips in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X