ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയര്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍?
ഓട്ടോമാറ്റിക് കാറുകളില്‍ ന്യൂട്രല്‍ ഗിയര്‍ ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്തിനാണ് ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയറിനെ നല്‍കുന്നതെന്ന ചിന്ത എപ്പോഴെങ്കിലും മനസിലൂടെ കടന്നുപോയിട്ടുണ്ടോ?

എഞ്ചിനും ചക്രങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയാണ് ഓട്ടോമാറ്റിക് കാറിലും ന്യൂട്രല്‍ ഗിയറിന്റെ ലക്ഷ്യം. ന്യൂട്രല്‍ ഗിയറിലേക്ക് കടന്നാല്‍ പെഡല്‍ ചവിട്ടിയാലും എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്ക് എത്തില്ല.

എഞ്ചിന്‍ പിന്തുണയില്ലാതെ സ്വതന്ത്രമായി കറങ്ങാന്‍ ന്യൂട്രല്‍ ഗിയറില്‍ ചക്രങ്ങള്‍ക്ക് സാധിക്കും. ഒപ്പം കാറിന്റെ നിയന്ത്രണം ഡ്രൈവറുടെ കൈയ്യിലുമായിരിക്കും.

ന്യൂട്രല്‍ ഗിയറില്‍ തുടരുന്നത് കൊണ്ടു കുഴപ്പമുണ്ടോ? ചിലര്‍ക്കുള്ള സംശയമാണിത്. ന്യൂട്രലിലേക്ക് കടന്ന ശേഷം സഞ്ചരിക്കുന്ന കാര്‍ നിര്‍ത്തുമ്പോള്‍ ബ്രേക്കുകളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കും. ഇതിനു പുറമെ മറ്റു കാര്യമായ കുഴപ്പങ്ങളൊന്നും ന്യൂട്രല്‍ ഗിയര്‍ വരുത്തി വെയ്ക്കില്ല.

ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയര്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍? —
ത്രോട്ടില്‍ ഉടക്കി നിന്നാൽ
ഓട്ടോമാറ്റിക് കാറില്‍ ത്രോട്ടില്‍ ഉടക്കുക അപൂര്‍വമാണെങ്കിലും സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അമിതവേഗത്തില്‍ ഓട്ടോമാറ്റിക് കാര്‍ കുതിക്കുമ്പോള്‍ ത്രോട്ടില്‍ കുടുങ്ങി നിന്നാലോ?
Recommended Video


ബ്രേക്ക് പിടിച്ചതു കൊണ്ടു മാത്രം കാര്‍ നില്‍ക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ന്യൂട്രല്‍ ഗിയറിലേക്ക് കടക്കുന്നതാണ് അനിവാര്യമായ നടപടി. ശേഷം ബ്രേക്ക് പ്രയോഗിച്ച് കാര്‍ സുരക്ഷിതമായി നിര്‍ത്താന്‍ സാധിക്കും.

ഇത്തരം സന്ദര്‍ഭത്തില്‍ എഞ്ചിന്‍ ഓഫാക്കിയാല്‍ പോരെ എന്ന ചോദ്യമുയരാം. എഞ്ചിന്‍ ഓഫാക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിതെളിക്കും. പവര്‍ സ്റ്റീയറിംഗ് പ്രവര്‍ത്തന രഹിതമാകുമെന്നതാണ് ഇതിന് കാരണം.

ബ്രേക്ക് തകരാറിലായാല്‍
മുകളില്‍ സൂചിപ്പിച്ചത് പോലെ ബ്രേക്ക് തകരാറിലായാല്‍ മിക്കവരും ആദ്യം എഞ്ചിന്‍ ഓഫ് ചെയ്യാനാണ് തിടുക്കം കൂട്ടാറ്. എന്നാല്‍ ഇതു തെറ്റാണ്. എഞ്ചിന്‍ ഓഫാക്കുമ്പോള്‍ സ്റ്റീയറിംഗ് വീലിന് മേലുള്ള നിയന്ത്രണം ഫലപ്രദമായി ലഭിക്കില്ല.

പവര്‍ സ്റ്റീയറിംഗ് ഇല്ലെന്നതാണ് ഇതിന് കാരണം. ഓട്ടോമാറ്റിക് കാറില്‍ ബ്രേക്ക് തകരാറിലായാല്‍ ന്യൂട്രല്‍ ഗിയറിലേക്ക് കടക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ന്യൂട്രല്‍ ഗിയറില്‍ ഇന്ധനം ഉപഭോഗം കുറയുമോ?
ന്യൂട്രല്‍ ഗിയറില്‍ ഇന്ധന ഉപഭോഗം കുറയുമെന്ന ധാരണ തെറ്റാണ്. ന്യൂട്രല്‍ ഗിയറിലാണെങ്കിലും എഞ്ചിന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ധന ഉപഭോഗം കുറയില്ല.


Click it and Unblock the Notifications








