പഴയ കാറിന്റെ 'നോ ക്ലെയിം ബോണസ്' പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

Written By:

പഴയ കാര്‍ വിറ്റു പുതിയ കാര്‍ മേടിക്കുമ്പോള്‍ 'നോ ക്ലെയിം ബോണസ്' എങ്ങനെ പ്രയോജനപ്പെടുത്താം? ഈ സംശയം പലര്‍ക്കുമുണ്ട്. നോ ക്ലെയിം ബോണസ് - പേരില്‍ തന്നെ ഇതിന്റെ അര്‍ത്ഥം വ്യക്തം. അപകടത്തില്‍പ്പെടുത്താതെ വാഹനം കൊണ്ടുനടക്കുന്ന ഉടമകള്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന ആനുകൂല്യമാണ് നോ ക്ലെയിം ബോണസ്.

പഴയ കാറിന്റെ 'നോ ക്ലെയിം ബോണസ്' പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

അതായത് പോളിസി കാലയളവില്‍ ക്ലെയിം നേടാത്ത വാഹന ഉടമകള്‍ക്കാണ് നോ ക്ലെയിം ബോണസിന് അര്‍ഹത. വര്‍ഷാവര്‍ഷം ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ നോ ക്ലെയിം ബോണസുള്ളവര്‍ക്ക് കിഴിവ് ലഭിക്കും.

പഴയ കാറിന്റെ 'നോ ക്ലെയിം ബോണസ്' പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

യഥാര്‍ത്ഥത്തില്‍ വാഹനത്തിന് അല്ല, വാഹന ഉടമയ്ക്കാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നോ ക്ലെയിം ബോണസ് അനുവദിക്കുന്നത്. പുതിയ കാര്‍ വാങ്ങുമ്പോള്‍ നോ ക്ലെയിം ബോണസ് എങ്ങനെ പ്രയോജനപ്പെടുത്താം —

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

പഴയ കാര്‍ വില്‍ക്കുമ്പോള്‍

പുതിയ കാറില്‍ നോ ക്ലെയിം ബോണസ് ലഭിക്കണമെങ്കില്‍ ആദ്യം എന്‍സിബി ആനുകൂല്യമുള്ള നിലവിലെ കാര്‍ വില്‍ക്കണം. മറ്റു വ്യക്തികള്‍ക്ക് അല്ലെങ്കില്‍ ഡീലര്‍ക്ക് നേരിട്ടു കാര്‍ വില്‍ക്കാം; നോ ക്ലെയിം ബോണസിന് കോട്ടം തട്ടില്ല. എന്നാല്‍ വില്‍പന നടന്നതായുള്ള വില്‍പനപത്രവും ഉടമസ്ഥത കൈമാറിയതായ രേഖയും നേടണം.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

എൻസിബി സര്‍ട്ടിഫിക്കേറ്റിന് വേണ്ടി അപേക്ഷിക്കുമ്പോള്‍

പോളിസിയുള്ള വ്യക്തി പഴയ കാര്‍ വിറ്റെന്നു കാണിച്ചു ഇന്‍ഷൂറന്‍സ് കമ്പനിയ്ക്ക് ഔദ്യോഗികമായി കത്ത്/ഇമെയില്‍ അപേക്ഷ അയക്കണം. ഒപ്പം പഴയ കാറില്‍ നേടിയ നോ ക്ലെയിം ബോണസ് പുതിയ കാറില്‍ പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. ഇമെയില്‍ സന്ദേശം അയക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പോളിസി വിവരങ്ങള്‍ പരമാര്‍ശിക്കാന്‍ മറക്കരുത്.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

ആവശ്യമായ രേഖകള്‍

അപേക്ഷയ്ക്ക് ഒപ്പം സര്‍പ്പിക്കേണ്ട രേഖകള്‍:

  • പഴയ കാര്‍ വിറ്റത് സൂചിപ്പിക്കുന്ന വില്‍പനപത്രത്തിന്റെ പകര്‍പ്പ്
  • പുതിയ കാര്‍ ബുക്ക് ചെയ്ത ഫോമിന്റെ പകര്‍പ്പ്
  • പഴയ കാറിലെ ഇന്‍ഷൂറന്‍സ് പോളിസിയുടെ പകര്‍പ്പ്
പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

നോ ക്ലെയിം ബോണസിന്റെ ഉപയോഗം

അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ രണ്ടു പ്രവര്‍ത്തി ദിവസത്തിനകം എന്‍സിബി സര്‍ട്ടിഫിക്കറ്റ് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കും. നോ ക്ലെയിം ബോണസ് നിലനിൽക്കുന്നുണ്ടെന്ന തെളിവാണിത്.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

സര്‍ട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തില്‍ പുതിയ കാറിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ കിഴിവ് നേടാം. എന്‍സിബി സര്‍ട്ടിഫിക്കേറ്റുണ്ടെങ്കില്‍ പ്രീമിയം തുകയില്‍ അമ്പതു ശതമാനം വരെ കിഴിവു ലഭിക്കും. അതുപോലെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും മറ്റൊരു ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് മാറുമ്പോഴും നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്താം.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

  • അപകടങ്ങളില്‍

1.കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസിയോ, അപകടത്തില്‍ ഉള്‍പ്പെട്ട മറ്റു കാറുടമയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയോ ഈ അവസരത്തില്‍ നിങ്ങള്‍ക്ക് നേടാം.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

നിങ്ങളുടെ കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസി ക്ലെയിം ചെയ്യുക വളരെ എളുപ്പമാണ്. അപകടം നടന്ന ഉടന്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്പനിയെയും പൊലീസിനെയും സംഭവം അറിയിക്കണം.ഇന്‍ഷൂറന്‍സ് കമ്പനിയോ, പൊലീസോ ആവശ്യപ്പെടാതെ കാര്‍ സ്ഥലത്ത് നിന്നും മാറ്റാതിരിക്കുന്നതാണ് ഉചിതം.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

2. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നുള്ള സര്‍വേയര്‍ കാര്‍ വന്ന് പരിശോധിച്ച് റിപയര്‍ ചെയ്യാനുള്ള അനുമതി നല്‍കും.അനുമതി ലഭിച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ദ്ദേശിക്കുന്ന സര്‍വ്വീസ് സെന്ററില്‍ നിന്നും കാര്‍ റിപയര്‍ ചെയ്യാം. അതത് പോളിസിയെ അടിസ്ഥാനപ്പെടുത്തിയാണ് റിപയര്‍ ബില്‍ ഒടുക്കേണ്ടത്.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

3. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെയാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ സമീപിക്കേണ്ടത്. അപകടത്തിന്റെ വിവരങ്ങളും, സര്‍വേയറുടെ റിപ്പോര്‍ട്ടും, എഫ്‌ഐആറിന്റെ പകര്‍പ്പും സഹിതമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ ക്ലെയിം ഫയല്‍ ചെയ്യേണ്ടതും. നിങ്ങളുടെ ഇന്‍ഷൂറന്‍സ് കമ്പനി ഈ നീണ്ട നിയമപോരാട്ടത്തില്‍ സഹായിക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?
  • മോഷണം പോയാല്‍

1. വാഹനം മോഷണം പോകുന്ന സാഹചര്യത്തില്‍ കോംപ്രിഹെന്‍സീവ് പോളിസിയാണ് നിങ്ങള്‍ക്ക് തുണയേകുക. മോഷണം പോയെന്ന് കണ്ടെത്തിയാലുടന്‍ പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

ഒപ്പം, സംഭവം ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കണം. കാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പോളിസി രേഖകള്‍, എഫ്‌ഐആര്‍ എന്നിവയ്ക്ക് ഒപ്പം മോഷണവിവരം അറിയിച്ചുള്ള ഔദ്യോഗിക കത്തും ആര്‍ടിഒയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

2. നടപടികള്‍ക്ക് ശേഷം 'നോണ്‍ ട്രേസബിള്‍ റിപ്പോര്‍ട്ട്' പൊലീസ് ഹാജരാക്കിയാല്‍ ഉടമയുടെ ക്ലെയിം ഇന്‍ഷൂറന്‍സ് കമ്പനി അംഗീകരിക്കും.കാറില്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ണയിക്കുന്ന മൂല്യമാകും ഉടമയ്ക്ക് ലഭിക്കുക. മോഷണം പോയ കാറിന്റെ താക്കോല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കണം.

പഴയ കാറിന്റെ നോ ക്ലെയിം ബോണസ് പുതിയ കാറിലേക്ക് എങ്ങനെ മാറ്റാം?

ഇനി ഫിനാന്‍സ് ചെയ്ത വാഹനമാണ് മോഷണം പോയതെങ്കില്‍ ബന്ധപ്പെട്ട ഫിനാന്‍സ് കമ്പനിക്കാണ് ഇന്‍ഷൂറന്‍സ് കമ്പനി പണം നല്‍കുക.ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ ക്ലെയിം തുകയ്ക്കും മേലെയാണ് ഫിനാന്‍സ് ബാധ്യതയെങ്കിൽ ബാക്കി പണം ഉടമ അടയ്ക്കണം.

കൂടുതല്‍... #auto tips
English summary
No Claim Bonus In New Car. Read in Malayalam.
Story first published: Saturday, April 28, 2018, 16:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark