കാറില്‍ എലിശല്യം? ഇവിടെയിതാ ചില പോംവഴികള്‍
ഏറ്റവും അതിജീവനശേഷി കൂടിയ ജീവികളിലൊന്നാണു പോലും എലികള്‍. അണുപ്രസാരത്തിന്റെ കാലത്തെപ്പോലും അതിജീവിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. നമുക്ക് എലി ഒരു ഭീകരജീവിയായി മാറുന്നത് നമ്മള്‍ വെക്കുന്ന എലിവിഷം തിന്നാനായി ഈ ജീവി വീട്ടിലേക്ക് സ്ഥിരമായി വന്നു തുടങ്ങുമ്പാഴാണ്! എലികളെ തുരത്തുന്ന കാര്യം ആലോചിക്കുമ്പോള്‍ പ്രധാനമായും മനസ്സിലാക്കേണ്ടത് ശാശ്വതം എന്നു വിളിക്കാവുന്ന ഒരു വഴിയും ഇക്കാര്യത്തിലില്ല എന്നതാണ്.
വായിക്കൂ: ഏറ്റവും മൈലേജുള്ള 10 ഇന്ത്യന്‍ കാറുകള്‍
കാറുടമകളാണ് എലികളെക്കൊണ്ട് കെടുതിയനുഭവിക്കുന്ന ഒരു വിഭാഗം. കാറിലെ ഇലക്ട്രിക് വയറുകളും പ്ലാസ്റ്റിക് ഭാഗങ്ങളും എലികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവ ആയിരത്തിന്റെയും രണ്ടായിരത്തിന്റെയും പണികള്‍ മുതല്‍ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്ന പണികള്‍ വരെ കാറുടമയ്ക്ക് നല്‍കുന്നു. അതിജീവനകലയില്‍ ഡബിള്‍ശ്രീ ബിരുദമുള്ള, സര്‍വവ്യാപിയായ എലികളെ കാറുകളില്‍ നിന്നും തുരത്തുവാന്‍ ചില വഴികള്‍ പറഞ്ഞു തരികയാണിവിടെ.

ചിത്രങ്ങളിലൂടെ നീങ്ങുക.

പുകയില
എന്‍ജിന്‍ ബേയില്‍ കുറച്ച് പുകയില വിതറുക എന്നതാണ് നടപ്പുരീതികളിലൊന്ന്. എന്നാലിത്, ചിലര്‍ക്കെല്ലാം പരാജയപ്പെട്ടതായി കേട്ടിട്ടുണ്ട്. പറഞ്ഞുവല്ലോ, എലികള്‍ വളരെ അത്യാവശ്യമാണെങ്കില്‍ അണുബോംബും തിന്നും! എങ്കിലും ലഭ്യമായ വിവരങ്ങളില്‍ ഇതു പ്രയോഗിച്ച ഭൂരിഭാഗം പേര്‍ക്കും ഫലം കിട്ടിയിട്ടുണ്ട്.

നാഫ്തലീന്‍ ബോളുകള്‍ എന്‍ജിന്‍ ബേയില്‍ നിക്ഷേപിക്കുക
ഇത് ഫലപ്രദമാണെന്ന് പലരും പറഞ്ഞുകേള്‍ക്കുന്നു. ചിലര്‍ നാഫ്തലീനും പുകയിലയും വ്യത്യസ്ത കവറുകളിലാക്കി നിക്ഷേപിക്കാറുമുണ്ട്. ഈ പ്രയോഗത്തിന്റെ ഒരു പ്രശ്‌നം, ഏസി വെന്റുകളിലൂടെ നാഫ്തലീന്‍ മണം കാറിന്റെ കാബിനിനകത്തു കടക്കാന്‍ സാധ്യതയുണ്ട് എന്നതാണ്. പ്രത്യേകിച്ച്ും ഫ്രഷ് എയര്‍ മോഡിലിടുമ്പോള്‍. ഇത് മറ്റുചില പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. സഹിക്കാന്‍ കഴിയുന്നവര്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

കുരുമുളക് പ്രയോഗം
എലികള്‍ വെറുക്കുന്ന ഭക്ഷണസാധനങ്ങളിലൊന്നാണിത്. കുരുമുളകു പൊടി എലിശല്യമുണ്ടാകാനിടയുള്ള ഭാഗങ്ങളില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. എന്‍ജിന്‍ സ്റ്റാര്‍ട് ചെയ്യുമ്പോള്‍ കുരുമുളകിന്റെ മണം കാറില്‍ കയറാനുള്ള സാധ്യതകൂടി കാണണം.

റാറ്റ് ഡിറ്ററന്റ്
കാറുകളിലുപയോഗിക്കാവുന്ന റാറ്റ് ഡിറ്ററന്റുകള്‍ ഇന്ന് ലഭ്യമാണ്. ഓണ്‍ലൈനായും ഇവ വാങ്ങാന്‍ കിട്ടും. ഇതും പ്രയോഗിച്ചുനോക്കാവുന്നതാണ്.

എലിവിഷം
നമ്മുടെ ആ പഴയ പ്രയോഗം തന്നെ! എലിവിഷം ആട്ടയില്‍ വേണ്ടപോലെ മിക്‌സ് ചെയ്ത് കാറിലെ പ്രശ്‌നബാധിത മേഖലകളില്‍ തേയ്ക്കുക. ഇത് തിന്ന് എലി ചാവും എന്നാണ് ഐതിഹ്യങ്ങള്‍ പറുന്നത്. ഉപയോഗിക്കുന്ന വിഷം എലിക്ക് തിന്നു പരിചയമുള്ളതാണെങ്കില്‍ അവര്‍ക്കതൊരു ഗംഭീര അത്താഴമായി മാറുകയും ചെയ്യും!

അള്‍ട്രാസോണിക് ഉപകരണങ്ങള്‍
മനുഷ്യരെ ബാധിക്കാത്തതും എലികളുടെ ചെവിക്ക് പണി നല്‍കുന്നതുമായ ശബ്ദം ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങള്‍ ലഭ്യമാണ് ഇന്ന് മാര്‍ക്കറ്റില്‍. ഓണ്‍ലൈനായും ഇ ലഭ്യമാണ്. ഇവ വെച്ചാല്‍ എലികളുടെ ചെവി പൊട്ടിച്ചുവിടാം.

ഫിനോള്‍ പ്രയോഗം
എലികള്‍ക്ക് ഫിനോള്‍ വലിയ താല്‍പര്യമില്ല എന്നാണ് വെപ്പ്. എന്‍ജിന്‍ ബേയില്‍ ഇതൊന്ന് തളിച്ചു നോക്കാവുന്നതാണ്.

കുപ്പത്തൊട്ടിയില്‍ പാര്‍ക്ക് ചെയ്യരുത്
പാര്‍ക്കു ചെയ്യാന്‍ ഏറ്റവും സേഫായ സ്ഥലമെന്ന നിലയില്‍ കുപ്പക്കൂനകള്‍ക്കടുത്ത് കാര്‍ കൊണ്ടിടുന്ന ശീലക്കാരുണ്ട്. ഇത്തരം സ്ഥലങ്ങളിലെ എലികള്‍ ഒരു വ്യത്യസ്ത വിഭവമെന്ന നിലയില്‍ കാറിനെ ടേസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ചില എലികള്‍ കാറിനകത്തെവിടെയെങ്കിലും കയറിക്കൂടുകയും ചെയ്യും.

ഡ്രൈനേജ്
വീട്ടിലെ ചെറിയ ഓടകളും മറ്റും ഗ്രില്ലിട്ട് മൂടുക. വീട്ടിലെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ എലികളെ ആകര്‍ഷിക്കുകയും പ്രസ്തുത എലികള്‍ അവിടുത്തെ കാറിലെ വൃത്തിഹീനത കണ്ട് അങ്ങോട്ടാകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസവും കണ്ടുവരാറുണ്ട്.


Click it and Unblock the Notifications








