സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

By Staff

വാഹനത്തിന്റെ നിയന്ത്രണം പ്രധാനമായും സ്റ്റീയറിംഗ് സംവിധാനത്തെ ആശ്രയിച്ചാണ് നിലകൊള്ളാറ്. കാറിനെ ഏതു ദിശയ്ക്ക് നയിക്കണമെന്ന് സ്റ്റീയറിംഗ് വീല്‍ തീരുമാനിക്കും. സ്റ്റീയറിംഗ് വീലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമെങ്കിൽ മാത്രമെ കാര്‍ പൂര്‍ണ സുരക്ഷിതമെന്ന് വിധിയെഴുതാന്‍ സാധിക്കുകയുള്ളു.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

സ്റ്റീയറിംഗ് വീലില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കള്ളയരുത്. സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്ന സാഹചര്യം കാറുകളില്‍ പതിവാണ്. സ്റ്റീയറിംഗ് വീലിന്റെ ഈ 'ബലംപിടുത്തത്തിനുള്ള' കാരണങ്ങള്‍ പരിശോധിക്കാം —

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

ടയര്‍ മര്‍ദ്ദം

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടെങ്കില്‍ ആദ്യം നോട്ടമെത്തേണ്ടത് ടയറുകളിലേക്കാണ്. കുറഞ്ഞ ടയര്‍ മര്‍ദ്ദം, ടയര്‍ പങ്ചര്‍ എന്നിവ സ്റ്റീയറിംഗ് വീലിന്റെ കാര്യക്ഷമതയെ ബാധിക്കും.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശിക്കുന്ന തോതില്‍ ടയര്‍ മര്‍ദ്ദം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനൊപ്പം മുന്‍ നിര ടയറുകളുടെ അലൈന്‍മെന്റിലേക്കും ശ്രദ്ധ നല്‍കേണ്ടതുണ്ട്.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

അലൈന്‍മെന്റ് തകരാറുണ്ടെങ്കില്‍ കാര്‍ ഒരു വശത്തേക്ക് കൂടുതല്‍ നീങ്ങും. ഇത് സ്റ്റീയറിംഗ് വീൽ നിയന്ത്രണത്തില്‍ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

സ്റ്റീയറിംഗ് റാക്കില്‍ തകരാര്‍

ഒരുപിടി ഷാഫ്റ്റുകളും U-Joint കളും മുഖേനയാണ് സ്റ്റീയറിംഗ് റാക്ക്സ്റ്റീയറിംഗ് വീലുമായി ബന്ധം സ്ഥാപിക്കുന്നത്. ദിവസനേയുള്ള ഡ്രൈവിംഗില്‍ ഈ ഭാഗങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാം.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

സ്റ്റാര്‍ട്ട് ചെയ്ത് കാര്‍ നീങ്ങി തുടങ്ങുമ്പോള്‍ മാത്രമാണ് സ്റ്റീയറിംഗ് കൂടുതല്‍ ബലപ്പെട്ടതായി അനുഭവപ്പെടുന്നതെങ്കില്‍ പ്രശ്‌നം സ്റ്റീയറിംഗ് റാക്കിനാണ്. ഡ്രൈവിംഗ് തുടരുമ്പോള്‍ സ്റ്റീയറിംഗ് വീലിന്റെ ബലംപിടുത്തം താനെ കുറയാറാണ് പതിവ്.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ റാക്ക് ചൂടാകും. ഇത് സ്റ്റീയറിംഗ് വീലിനെ മയപ്പെടുത്തും. സ്റ്റീയറിംഗ് റാക്കിലുള്ള തകരാറുകള്‍ ഉടനടി പരിഹരിക്കുന്നതാണ് ഉത്തമം.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

സെര്‍പന്റൈന്‍ ബെല്‍റ്റില്‍ തകരാര്‍

സെര്‍പെന്റൈന്‍ ബെല്‍റ്റിലുള്ള (Serpentine Belt) തകരാറും സ്റ്റീയറിംഗ് വീലിന്റെ ബലംപിടുത്തതിനുള്ള കാരണമാണ്. ഡ്രൈവിംഗില്‍ സ്ഥിരമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ സെര്‍പന്റൈന്‍ ബെല്‍റ്റില്‍ കാലക്രമേണ വിള്ളലുകള്‍ ഉടലെടുക്കും. സാധാരണയായി സെര്‍പന്റൈന്‍ ബെല്‍റ്റ് അയഞ്ഞു തുടങ്ങിയാലാണ് സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബുദ്ധിമുട്ട് നേരിടാറ്.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

പമ്പില്‍ തകരാര്‍

പമ്പിന്റെ സഹായത്താലാണ് പവര്‍ സ്റ്റീയറിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. ഏതെങ്കിലും കാരണത്താല്‍ പമ്പിന് തകരാറ് സംഭവിച്ചാല്‍ സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബുദ്ധിമുട്ട് നേരിടും.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

പവര്‍ സ്റ്റീയറിംഗ് സംവിധാനത്തിന് ആവശ്യമായ മര്‍ദ്ദം ലഭിക്കാത്തതാണ് ഇതിന് കാരണം. പമ്പിലെ തകരാര്‍ സ്റ്റീയറിംഗ് വീലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ ബലം പ്രയോഗിക്കേണ്ടി വരും.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

കുറഞ്ഞ വേഗതയില്‍ സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബുദ്ധിമുട്ട്

വളവുകളില്‍ വേഗത കുറച്ച് കാര്‍ തിരിക്കുമ്പോള്‍ മാത്രം സ്റ്റീയറിംഗ് വീല്‍ ബലം പിടിക്കുന്നതായി ചിലര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകും. പവര്‍ സ്റ്റീയറിംഗ് സംവിധാനത്തിലുള്ള കുഴപ്പങ്ങളാണ് ഇവിടെയും കാരണം.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

പമ്പ്, ഓയില്‍, സെര്‍പന്റൈന്‍ ബെല്‍റ്റ് എന്നിവയില്‍ ഏതുമാകാം പ്രശ്‌ന കാരണം. വളവുകളില്‍ ഇവ മൂന്നും ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് സ്റ്റീയറിംഗ് വീലിന്റെ പ്രതിരോധം കുറയ്ക്കുന്നത്.

സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങള്‍ ഇതാണ്

കൃത്യമായ പരിപാലനവും സര്‍വീസും സ്റ്റീയറിംഗ് വീല്‍ പ്രശ്‌നങ്ങളെ കാറില്‍ നിന്നും അകറ്റും. കാറിലെ ഫ്‌ളൂയിഡ് നില ഇടവേളകളില്‍ വിലയിരുത്തണം. ഒപ്പം സര്‍വീസ് ചെയ്യുമ്പോള്‍ പവര്‍ സ്റ്റീയറിംഗ് സംവിധാനം കൃത്യമായി പരിശോധിച്ചെന്ന് ഉറപ്പ് വരുത്തിയാൽ സ്റ്റീയറിംഗ് വീലിൽ ഈ ബലംപിടുത്തം ഉണ്ടാകില്ല.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Reason Why Steering Wheel Is Hard To Turn. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X