കാര്‍ യാത്രയില്‍ സുഖമായി ഉറങ്ങാന്‍ പറ്റുന്നില്ലേ? ഇങ്ങനെ ചെയ്താല്‍ സ്വന്തം ബെഡിലെ പോലെ ഉറങ്ങാം

കാറിലോ മറ്റ് വാഹനങ്ങളിലോ ദീര്‍ഘദൂര യാത്ര പുറപ്പെടാന്‍ പോകുകയാണോ നിങ്ങള്‍?. ഡ്രൈവിംഗ് സീറ്റിലല്ല മറിച്ച് പാസഞ്ചര്‍ സീറ്റിലാണ് യാത്രയെങ്കില്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് ഉറങ്ങാന്‍ ആഗ്രഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദീര്‍ഘദൂര യാത്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ സുഖകരമായ ഉറക്കം സാധ്യമാക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

യാത്രക്കൊരുങ്ങുമ്പോള്‍ തന്നെ നല്ല കംഫര്‍ട്ടായ സുഖകരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഷൂസ് അഴിച്ചുമാറ്റി അഴഞ്ഞ രീതിയിലുള്ള ടീ-ഷര്‍ട്ടോ പാന്റാ ഷോര്‍ട്‌സോ ധരിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ലൈറ്റ്‌വെയ്റ്റ് കോട്ടന്‍ വസ്ത്രങ്ങള്‍, സില്‍ക്ക്, ലിനന്‍ വസ്ത്രങ്ങള്‍ എന്നിവയും യാത്രകള്‍ക്ക് അനുയോജ്യമാണ്.

കാര്‍ യാത്രയില്‍ സുഖമായി ഉറങ്ങാന്‍ പറ്റുന്നില്ലേ? ഇങ്ങനെ ചെയ്താല്‍ സ്വന്തം ബെഡിലെ പോലെ ഉറങ്ങാം

സീറ്റ്‌ബെല്‍റ്റ് ധരിച്ച് നെരെ സീറ്റിലിരുന്ന് ഉറങ്ങാന്‍ ശ്രദ്ധിക്കുക. യാത്രയിലുടനീളം സുരക്ഷിതരായിരിക്കാന്‍ എല്ലായ്പ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ സീറ്റ് ബെല്‍റ്റ് അഴിച്ച് പിറകോട്ട് ചാരി കമിഴ്ന്ന് കിടക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. ഇങ്ങനെ കിടക്കാന്‍ സുഖമാണെങ്കിലും അത് അപകടകരമാണ്. ഒപ്പം തന്നെ സീറ്റ് ഒരുപാട് പിറിലേക്ക് റിക്ലൈന്‍ ചെയ്തിടരുത്. സീറ്റുകള്‍ നേരെയിട്ട് സീറ്റ് ബെല്‍റ്റ് ധരിച്ച് ഉറങ്ങുന്നതാണ് സുരക്ഷിതം.

സീറ്റ് വളരെ പുറകിലേക്ക് ചാരിയിട്ട് ഉറങ്ങുമ്പോള്‍ ദൗര്‍ഭാഗ്യകരമായി വല്ല അപകടവും സംഭവിച്ചാല്‍ എയര്‍ബാഗിന്റെ പരിരക്ഷ ലഭ്യമായേക്കില്ല. യാത്രയില്‍ പുറത്ത് നിന്നുള്ള വെളിച്ചം ഉറക്കത്തിന് ഭംഗം വരുത്താതിരിക്കാന്‍ ഒരു സ്ലീപ്പ് മാസ്‌ക് കൂടെ കരുതാം. യാത്രക്കിടയിലെ ശ്രദ്ധതിരിക്കുന്ന കാര്യങ്ങള്‍ ഗൗനിക്കാതെ മയങ്ങാന്‍ ഇത് ഉപകരിക്കും. ഇരുട്ടില്‍ ഉറങ്ങുന്നത് ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

കാര്‍ യാത്രയില്‍ സുഖമായി ഉറങ്ങാന്‍ പറ്റുന്നില്ലേ? ഇങ്ങനെ ചെയ്താല്‍ സ്വന്തം ബെഡിലെ പോലെ ഉറങ്ങാം

സ്ലീപ്പ് മാസ്‌ക് ധരിക്കുന്നത് പകല്‍ പോലും രാത്രിയിലെ പോലെ തന്നെ ശാന്തമായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും. മര്‍ദ്ദം ഇല്ലാത്തതും മൃദുവാര്‍ന്നതും ശ്വസിക്കാന്‍ കഴിയുന്നതുമായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മികച്ച സ്ലീപ്പ് മാസ്‌കുകള്‍ ഇന്ന് വിണിയില്‍ വാങ്ങാന്‍ കിട്ടും. ഇത് ശബ്ദവും വെളിച്ചവും ഉറക്കത്തിന് തടയിടാതിരിക്കാന്‍ നല്ലതാണ്.

സ്ലീപ്പ് മാസ്‌ക് ധരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഒരു സണ്‍ഷെയ്ഡ് ഉപയോഗിക്കാവുന്നതാണ്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് കണ്ണിന് മുകളില്‍ അവ തടസ്സമായി അനുഭവപ്പെടുന്നവര്‍ക്കും സ്ലീപ്പ് മാസ്‌കിനേക്കാള്‍ കാറില്‍ സണ്‍ഷെയ്ഡ് ഉപയോഗിക്കുന്നതായിരിക്കും നല്ല ചോയ്‌സ്. കാറിനകത്തേക്ക് വെളിച്ചമടിക്കുന്നത് തടയാനുള്ള മറ്റൊരു മികച്ച മാര്‍ഗമാണിത്. സീറ്റിനടുത്തുള്ള വിന്‍ഡോയില്‍ ഇത് ഘടിപ്പിച്ചാല്‍ സൂര്യപ്രകാശം അടിക്കുന്ന പ്രശ്‌നം ഉണ്ടാകില്ല.

നെക്ക് പില്ലോയാണ് മികച്ച ഉറക്കം സാധ്യമാകാന്‍ പരീക്ഷിക്കാവുന്ന മറ്റൊരു വസ്തു. നെക്ക് പില്ലോകള്‍ വിമാനത്തില്‍ മാത്രമല്ല കാര്‍ യാത്രകളിലും ഉപകാരപ്രദമാണ്. നെക്ക് പില്ലോകള്‍ നിങ്ങളുടെ തല മുന്നോട്ട് വീഴുന്നതും ഉറക്കത്തില്‍ ചലിക്കുന്നതും തടയുന്നു. ഇത് നിങ്ങളുടെ കഴുത്തിന് താങ്ങായും യാത്രാസമയത്ത് നിവര്‍ന്നുനില്‍ക്കാനും സഹായിക്കും.ഇതിനൊപ്പം തന്നെ ഹെഡ്‌ഫോണ്‍ കൂടെ കരുതാന്‍ മറക്കരുത്. നിങ്ങള്‍ ഒരു സംഗീത പ്രേമിയാണെങ്കില്‍ പ്രത്യേകിച്ചും.

ഹെഡ്‌ഫോണ്‍ ചെവിയില്‍ തിരുകി ഇഷ്ട സംഗീതം പ്ലേ ചെയ്ത് ചാഞ്ഞുറങ്ങുന്നത് വേറെ ഫീലാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ. കാറില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യുമ്പോള്‍ ഒരുപക്ഷേ എയര്‍ കണ്ടീഷനിംഗിന്റെ കാര്യത്തില്‍ നമുക്ക് കടുംപിടുത്തം പിടിക്കാന്‍ സാധിക്കില്ല. അത്തരം സാഹചര്യത്തില്‍ തണുപ്പ് കൂടുതലാണെന്ന് തോന്നിയാല്‍ ഒരു കമ്പിളിയോ പുതപ്പോ ഉപയോഗിക്കാം. നിങ്ങള്‍ക്ക് അനുയോജ്യമായ അല്‍പ്പം ഭാരമുള്ള പുതപ്പായിരിക്കണം കൂടെ കരുതേണ്ടത്.

പുതപ്പിന് അത്യാവശ്യം ഭാരമുണ്ടെങ്കില്‍ ശാന്തമായി സമ്മര്‍ദ്ദമില്ലാതെ ഉറങ്ങാന്‍ പറ്റുമെന്ന ഗുണങ്ങളുണ്ട്. തലയിണയില്ലാതെ നിങ്ങള്‍ക്ക് ഒരു മണിക്കൂറോളം കാറില്‍ ഉറങ്ങാന്‍ കഴിയും. എന്നാല്‍ ഇത് ഒരു ദീര്‍ഘദൂരയാത്രകളില്‍ അത് പറ്റിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ വേണമെങ്കില്‍ ഒരു ചെറിയ തലയിണ ഉപയോഗിക്കാം. നിങ്ങളുടെ സീറ്റിന് പുറകിലോ വിന്‍ഡോയുടെ വശത്തോ വെച്ച് ശാന്തമായി ഉറങ്ങാം.

കാര്‍ യാത്രക്കിടെയുള്ള മയക്കത്തിനിടെ ഞെട്ടി ഉണരുന്ന സാഹചര്യമുണ്ടാകും. അത്തരം സാഹചര്യത്തില്‍ വിന്‍ഡോയിലൂടെ ചക്രവാളത്തിലേക്കോ ആകാശത്തേക്കോ അല്‍പ്പസമയം നോക്കിയിരുന്നാല്‍ പതിയെ വീണ്ടും മയക്കം വന്നുചേരുമെന്നാണ് പറയപ്പെടുന്നത്. മുകളില്‍ പറഞ്ഞ ടിപ്പുകളെല്ലാം പരീക്ഷിച്ചിട്ടും കാര്യമൊന്നും ഇല്ലെന്നാണോ?. വിഷമിക്കേണ്ട. മെലറ്റോണിന്‍ പോലുള്ള സ്ലീപ്പിംഗ് എയ്ഡുകളുടെ സഹായം തേടാം.

വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് മെലറ്റോണിന്‍. ഇവ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടര്‍മാരുടെ ശുപാര്‍ശ നിര്‍ബന്ധമായും സ്വീകരിക്കണം. ചിലര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ഒരിക്കലും ഞങ്ങള്‍ ശുപാര്‍ശ ചെയ്യില്ല. കാർ യാത്രകളിൽ സുഖകരമായ ഉറക്കം സാധ്യമാകാനുള്ള ഈ ടിപ്പുകൾ നിങ്ങള്‍ക്ക് ഉപകാരപ്രദമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമെല്ലോ.

More from DriveSpark

Article Published On: Saturday, March 25, 2023, 20:00 [IST]
English summary
Safe and comfortable sleeping tips for car trips in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X