വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

ശബ്‌ദങ്ങൾ പലപ്പോഴും നമ്മെ അലോസരപ്പെടുത്താം, സൈലൻഡ് സോണുകളില്ലാത്ത ഇന്ത്യയിൽ, ആംബിയന്റ് നോയിസ് നമ്മെ നിരന്തരം ശല്യപ്പെടുത്തുന്ന ഒന്ന് തന്നെയാണ് എന്ന് നിസംശയം പറയാം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

കാർ ഓടിക്കാൻ തുടങ്ങുന്നതിനുമുമ്പ്, എഞ്ചിനിൽ നിന്നുള്ള ശബ്ദം മാത്രമാണ് ക്യാബിനിലേക്ക് നുഴഞ്ഞുകയറുക എന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ, നാം എത്രത്തോളം കാർ ഓടിക്കുന്നുവോ അത്രയുമധികം പല ഘടകങ്ങളാൽ ഉണ്ടാകുന്ന വിവിധ തരം ശബ്ദങ്ങളെക്കുറിച്ച് നാം അറിയാൻ തുടങ്ങും എന്നതാണ് രസം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

എന്നാ ചെയ്യാനാന്നേ? വാഹനത്തിന് പുറത്ത് നിന്നും മറ്റു ചുറ്റുപാടുകളിൽ നിന്നും വരുന്ന ഈ ശബ്‌ദങ്ങൾ നമ്മൾ എങ്ങനെ നിയന്ത്രിക്കാനാണ്? അതിനുള്ള സ്വിച്ച് നമ്മുടെ കൈയ്യിൽ ഇല്ലല്ലോ എന്ന് നമുക്ക് തോന്നിയേക്കാം, എന്നാൽ അത്തരരം ശബ്ദങ്ങൾ ഉൾക്കൊള്ളാനും നിങ്ങളുടെ വാഹനത്തിന്റെ ക്യാബിനുൾവശം വളരെ ശാന്തമായ ഒരു ഇടമാക്കാനും സാധിക്കും.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

കാറിന്റെ ക്യാബിനിൽ അനാവശ്യമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചേക്കാവുന്ന ഏറ്റവും സാധാരണമായ സോഴ്സിൽ ഒന്നായ കാറ്റിൽ (വിൻഡ്) നിന്ന് തന്നെ നമുക്ക് ആരംഭിക്കാം. ഹാച്ച്ബാക്കുകളേയും സെഡാനുകളേയും അപേക്ഷിച്ച് എസ്‌യുവികളിലും എം‌പി‌വികളിലും വിൻഡ് നോയിസ് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

വാഹനം കൂടുതൽ എയറോഡൈനാമിക് ആണെങ്കിൽ കാറിനുള്ളിലെ കാറ്റിന്റെ ശബ്ദം കുറയും. എന്നിരുന്നാലും, നിങ്ങളുടെ വാഹനത്തിൽ ഇപ്പോഴും കാറ്റിന്റെ ശബ്‌ദം / വിൻഡ് നോയിസ് നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, വാഹനത്തിന്റെ ഡോർ ഫ്രെയിമുകളിൽ ക്ലൈമറ്റ് സ്‌ട്രിപ്പിംഗ് ടേപ്പോ സീലുകളോ സ്ഥാപിക്കാം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

തുടർന്ന് ക്യാബിനിനുള്ളിൽ റോഡിൽ നിന്ന് ഫിൽട്ടർ ചെയ്ത് എത്തുന്ന ശബ്ദങ്ങൾ വരുന്നു, റോഡ് ഉപരിതലത്തിന്റെ ടൈപ്പോ നിങ്ങളുടെ കാറിന്റെ ടയറുകളുടെ അവസ്ഥയോ കാരണം ഉയർന്ന വേഗതയിൽ വാഹനമോടിക്കുമ്പോൾ ഇത് കൂടുതൽ ശല്യമായി മാറിയേക്കാം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

സോഫ്റ്റ് കോമ്പൗണ്ടും തിക്ക് സൈഡ് വോളുമുള്ള ടയറുകൾ കുറഞ്ഞ ശബ്‌ദം പുറപ്പെടുവിക്കുന്നു, എന്നിരുന്നാലും അവ കൂടുതൽ ചെലവേറിയതും ഹാർഡ് കോമ്പൗണ്ട് ടയറുകളേക്കാൾ ആയുസ്സ് കുറവുള്ളതുമാണ്.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

ഇവയുടെ സൗണ്ടിൽ നിന്ന് രക്ഷ നേടാൻ നിങ്ങൾക്ക് ഡോറുകളിലും റൂഫ് ലൈനറിലും ഡാംപിംഗ് മെറ്റീരിയൽ ഇൻസ്റ്റാൾ ചെയ്യാം അല്ലെങ്കിൽ റബ്ബറൈസ്ഡ് അണ്ടർബോഡി കോട്ടിംഗിന്റെ ഒരു കോട്ട് സ്പ്രേ ചെയ്യാം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

ഒരു സൗണ്ട് ഡെഡനിംഗ് മെറ്റീരിയൽ കൂടെ ആഡ് ചെയ്യുന്നത് ക്യാബിനിലേക്ക് കുറഞ്ഞ അളവിൽ നോയ്സ് ഫിൽട്ടർ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. ഡോറുകളിലും ഫ്ലോറിലും റൂഫ് ലൈനിംഗിലും ഫയർവോളിലും ചേർക്കാവുന്ന ഇത്തരം മെറ്റീരിയലുകൾ പ്രമുഖ ബ്രാൻഡുകളിൽ നിന്ന് ലഭ്യമാണ്.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

ഇത് കാറ്റിന്റെ ശബ്ദം ഗണ്യമായി കുറയ്ക്കുന്നു. താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുന്ന ബജറ്റ് കാറുകളുടെ ഡോറുകളിൽ മോശം സീലന്റുകളാണുള്ളത്, അത് ക്യാബിനിലേക്ക് എയർ കടക്കാൻ അനുവദിക്കുന്നു. കാബിനിലേക്ക് കുറഞ്ഞ അളവിൽ എയർ പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കാൻ, കാറിന്റെ ഡോർ ഫ്രെയിമുകളിൽ ക്ലൈമറ്റ് സ്‌ട്രിപ്പിംഗ് സീലുകൾ സ്ഥാപിക്കാനാകും.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

എഞ്ചിൻ, സസ്‌പെൻഷൻ, എക്‌സ്‌ഹോസ്റ്റ് എന്നിവ പോലുള്ള നമ്മുടെ കാറിന്റെ പല ഭാഗങ്ങളും ശബ്ദം ഉണ്ടാക്കും. എഞ്ചിൻ മൗണ്ടുകളുടെ പരിശോധനയും പവർട്രെയിൻ ഘടകങ്ങളുടെ ചെക്കപ്പും പോലുള്ള സർവ്വീസുകൾ സമയാസമയങ്ങളിൽ നടത്തിയും നല്ല നിലവാരമുള്ള സിന്തറ്റിക് ഓയിലുകൾ ഉപയോഗിച്ചും വാഹനത്തിന്റെ എഞ്ചിൻ നോയിസുകൾ നിയന്ത്രിക്കാനാകും. കേടായ പാർട്സുകൾ ഒന്നുകിൽ മാറ്റി സ്ഥാപിക്കുകയോ ആവശ്യമെങ്കിൽ റിപ്പയർ ചെയ്യുകയോ ചെയ്യാം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾക്ക് ശേഷം, വാഹനങ്ങളിൽ ഇപ്പോൾ വളരെ നിശബ്ദമായ എക്‌സ്‌ഹോസ്റ്റ് നോട്ടുകളാണ് വരുന്നത്, പ്രത്യേകിച്ച് കാറുകൾ ഇപ്പോൾ വളരെ നിശബ്ദ്ദമാണ്.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

എന്നാൽ കാലക്രമേണ, എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുകൾ പഴകുന്നത് കാരണം ചെറിയ ദ്വാരങ്ങൾ ഉണ്ടായേക്കാം. വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ടിൽ വ്യത്യാസം അനുഭവപ്പെടാൻ തുടങ്ങിയാൽ, നിങ്ങൾ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുകൾ പരിശോധിച്ച് അത്തരം സുഷിരങ്ങളും ദ്വാരങ്ങളും ഉണ്ടെങ്കിൽ അവ നന്നാക്കണം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

വാഹനത്തിന്റെ സസ്‌പെൻഷനും ശബ്‌ദം പുറപ്പെടുവിച്ചേക്കാം. അനാവശ്യ ശബ്‌ദങ്ങൾ സൃഷ്‌ടിക്കുന്ന ഇവിടുത്തെ പ്രധാന കുറ്റവാളികൾ ബോൾ ജോയിന്റുകൾ, ലിങ്ക് റോഡുകൾ, ഷോക്കർ ബോൾട്ടുകൾ, സ്റ്റിയറിംഗ് എൻഡുകൾ എന്നിവയാണ്, അവ കാലാകാലങ്ങളിൽ സർവീസ് ചെയ്യുകയും മെയിന്റനൻസ് ചെയ്യുകയും വേണം.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

അവസാനമായി, ഒരു കാർ പഴകുമ്പോൾ, അകത്തെ ഡോർ പാനലുകൾ, ഡാഷ്‌ബോർഡ്, പാഴ്‌സൽ ട്രേ എന്നിങ്ങനെ കാറിനുള്ളിലെ വിവിധ പാനലുകൾ ശബ്ദമുണ്ടാക്കാൻ തുടങ്ങുന്നു.

വലുതോ ചെറുതോ ആകട്ടെ കാർ ക്യാബിൻ എങ്ങനെ എളുപ്പത്തിൽ സൈലന്റാക്കാം?

ചിലപ്പോൾ, ശബ്‌ദം വരുന്ന ഭാഗം കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ, ഒരു വിദഗ്ധ മെക്കാനിക്കിൽ നിന്ന് ഉപദേശം തേടുകയും മതിയായ ഡാംപിംഗ് ഉപയോഗിച്ച് ആ ശബ്ദങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നതാണ് നല്ലത്.

More from DriveSpark

Article Published On: Wednesday, June 1, 2022, 15:19 [IST]
English summary
Simple techniques to make car cabin silent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X