ഒറ്റ 'അടവ്' കൊണ്ട് രണ്ട് ഗുണം! കാര്‍ ലോണുള്ളവര്‍ ഇത് അറിയാന്‍ ബാങ്കുകാര്‍ ആഗ്രഹിക്കുന്നില്ല
പണ്ട് കാലത്ത് പെട്ടിയില്‍ പണമുള്ളവര്‍ക്ക് മാത്രമായിരുന്നു കാര്‍ വാങ്ങാന്‍ സാധിച്ചിരുന്നത്. കാറുകള്‍ ആഡംബരം എന്നതില്‍ നിന്ന് ആവശ്യമായി മാറിയതോടെ വായ്പയെടുത്തായാലും വീട്ടില്‍ ഒരു ഫോര്‍വീലര്‍ വേണമെന്ന ചിന്തയില്‍ മിഡില്‍ക്ലാസ് ഫാമിലികള്‍ എത്തി. ആകര്‍ഷകമായ പലിശ നിരക്കുകളും ഈസി ഇഎംഐ ഓപ്ഷനുകളും കാരണം പുതുതായി കാര്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കാര്‍ ലോണിനെ (Car Loan) ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഒരുമിച്ച് വലിയ തുക മുടക്കുന്നതിനു പകരം മാസതവണകളായി അടയ്ക്കാന്‍ ആളുകള്‍ കൂടുതലായി ഇഷ്ടപ്പെടുന്നു. ഉദാഹരണം വെച്ച് തന്നെ നമുക്ക് നോക്കാം.
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ആള്‍ട്ടോ K10. മാരുതിയുടെ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റിന് ഏകദേശം 4.23 ലക്ഷം രൂപയാണ് വില. ഇതിന് 30% തുക (ഏകദേശം 1.27 ലക്ഷം രൂപ) ഡൗണ്‍പെയ്മന്റ് ആയി അടച്ചാല്‍ ബാക്കി തുക സാധാരണയായി 9.5% വാര്‍ഷിക പലിശ നിരക്കില്‍ വായ്പയായി എടുക്കാവുന്നതാണ്.

നാം ഏകദേശം 2.96 ലക്ഷം രൂപയാണ് ലോണ്‍ എടുക്കുന്നതെന്വന് വെക്കുക. വായ്പാ കാലാവധിക്ക് അനുസരിച്ച് ഇഎംഐ തുകയില്‍ മാറ്റം വരുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുകളില്‍ പറഞ്ഞ തുക 2 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ വായ്പയായി എടുത്താല്‍ 13,595 രൂപയാണ് മാസതവണ വരിക. അതേസമയം 3 വര്‍ഷത്തേക്ക് 9,485 രൂപയും, 4 വര്‍ഷത്തേക്ക് 7,439 രൂപയും, 7 വര്‍ഷത്തേക്ക് 4,839 രൂപയുമാണ് പ്രതിമാസ അടവ്.
കുറഞ്ഞ കാലാവധി തിരഞ്ഞെടുക്കുമ്പോള്‍ മൊത്തം പലിശ കുറയ്ക്കാനാകും. അതേസമയം കൂടുതല്‍ വര്‍ഷത്തേക്ക് തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിച്ചാല്‍ പ്രതിമാസ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ സാധിക്കും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കാര്‍ വായ്പ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു ഒരു ലളിതമായ തന്ത്രമാണ് എല്ലാ വര്‍ഷവും ഒരു അധിക ഇഎംഐ അടയ്ക്കുക എന്നത്. 'പാര്‍ട്ട് പ്രീപെയ്മെന്റ്' എന്നറിയപ്പെടുന്ന ഈ രീതിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയും.

ഓരോ അധിക ഇഎംഐ പേയ്മെന്റും വായ്പയുടെ പ്രിന്‍സിപ്പല്‍ തുക കുറയ്ക്കാന്‍ നേരിട്ട് സഹായിക്കുന്നു. പലിശ കണക്കാക്കുന്നത് നിലവിലുള്ള പ്രിന്‍സിപ്പല്‍ തുകയുടെ അടിസ്ഥാനത്തിലായതിനാല്‍ നേരത്തെ അധികമായി അടയ്ക്കുന്ന ഓരോ രൂപയും ഭാവിയിലെ പലിശ ബാധ്യത കുറയ്ക്കും. ഇത് മൊത്തത്തില്‍ ഗണ്യമായ പലിശ ലാഭിക്കാനും വായ്പാ കാലാവധി കുറയ്ക്കാനും സഹായിക്കുന്നു.
ഉദാഹരണത്തിന് ആള്‍ട്ടോ K10 നിങ്ങള്‍ 4 വര്‍ഷത്തെ വായ്പയിലാണ് എടുത്തതെന്ന് കരുതുക. എല്ലാ വര്‍ഷവും ഏകദേശം 7,400 രൂപയുടെ ഒരു അധിക ഇഎംഐ അടയ്ക്കുകയാണെങ്കില്‍ വായ്പ 4 മുതല്‍ 6 മാസം മുമ്പേ അവസാനിപ്പിക്കാന്‍ സാധിക്കും. കൂടാതെ, എപ്പോള്‍ പ്രീപെയ്മെന്റ് നടത്തുന്നു എന്നതിനെ ആശ്രയിച്ച് 15,000 രൂപ മുതല്‍ 25,000 രൂപ വരെ പലിശ ഇനത്തില്‍ ലാഭിക്കാനും സാധിക്കും.

ഈ സമീപനം വഴി പ്രധാനമായും രണ്ട് ഗുണങ്ങളാണുള്ളത്. ഒന്ന് വായ്പ വേഗത്തില്‍ അടച്ചുതീര്‍ക്കാം. ഇത് മാനസികമായും സാമ്പത്തികമായും ഉപഭോക്താവിന് വലിയ ആശ്വാസം നല്‍കുന്നു. അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പലിശ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നതാണ് രണ്ടാമത്തെ മെച്ചം. കാര്‍ ലോണ്‍ എടുക്കുമ്പോള്‍ 3 വര്‍ഷത്തെ അല്ലെങ്കില്‍ 7 വര്‍ഷത്തെ വായ്പാ കാലാവധി തിരഞ്ഞെടുക്കുന്നവര്‍ വര്‍ഷത്തില്‍ ഒരു അധിക ഇഎംഐ അടച്ചാല്‍ രണ്ട് പ്രയോജനങ്ങളാണ്.
പണം ലാഭിക്കാമെന്ന് മാത്രമല്ല കാര്‍ ലോൺ നേരത്തെ തീര്‍ക്കാനും കഴിയുമെന്നതിനാല്‍ വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ഈ തന്ത്രം പ്രയോഗിക്കാവുന്നതാണ്. ബാങ്കുകാര്‍ ഒരിക്കല്‍ നിങ്ങള്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന ഈ അറിവ് ലോണിട്ട് കാര്‍ വാങ്ങിയ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമല്ലോ.


Click it and Unblock the Notifications








