വായ്പ്പയെടുത്ത് വാങ്ങിയ കാര്‍ ലോൺ തീരുന്നതിന് മുമ്പ് വില്‍ക്കാന്‍ പറ്റുമോ? ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി
പണ്ട് കാലത്ത് ഒരു കാര്‍ വാങ്ങുകയെന്നത് പണക്കാര്‍ക്ക് മാത്രം സാധിച്ചിരുന്ന ഒരു കാര്യമായിരുന്നു. എന്നാല്‍ ഇന്ന് ഒരു കാര്‍ സ്വന്തമാക്കുക വളരെ എളുപ്പമാണ്. പുതിയ കാറുകള്‍ക്കും പഴയ കാറുകള്‍ക്കും വരെ ഇന്ന് വായ്പ ലഭ്യമാണ്. ആകര്‍ഷകമായ തവണ വ്യവസ്ഥകളിലും പലിശ നിരക്കിലും ലോണുകള്‍ നല്‍കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മത്സരിക്കുകയാണ്. ഇത് മാത്രമല്ല ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പല ബ്രാന്‍ഡുകളും ബാങ്കുകളുമായി പങ്കാളിത്തം സ്ഥാപിച്ച് മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് പല വീടുകളുടെയും പോര്‍ച്ചുകളില്‍ കാറുകള്‍ എത്തിത്തുടങ്ങി.
ചുരുക്കി പറഞ്ഞാല്‍ അത്യാവശ്യം തരക്കേടില്ലാത്ത ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തികള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുന്നത് പോലെ എളുപ്പത്തില്‍ കാര്‍ വാങ്ങാമെന്ന നില വന്നെത്തി. എന്നാല്‍ ചിലരെങ്കിലും ഒരു ആവേശത്തിന്റെ പുറത്ത് ലോണ്‍ അടച്ച് വീട്ടാന്‍ പറ്റുമോ എന്ന് പോലും ചിന്തിക്കാതെ കാര്‍ വാങ്ങാറുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അവര്‍ക്ക് കാര്‍ വില്‍ക്കുകയല്ലാതെ ഒരു നിര്‍വാഹവുമുണ്ടാകുകയില്ല.

ചിലര്‍ സാമ്പത്തിക പ്രയാസം വരുമ്പോള്‍ മാസതവണ മുടങ്ങിയാല്‍ വണ്ടി വിറ്റ് ബാങ്ക് ലോണ്‍ ക്ലോസ് ചെയ്താലോ എന്ന് ചിന്തിക്കും. ഇത്തരത്തില്‍ ലോണ്‍ തീരാത്ത വാഹനം വില്‍ക്കാന്‍ പറ്റുമോ എന്ന സംശയം പലര്‍ക്കും ഉണ്ടായിരിക്കും. അതിനുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്. ലോണ്‍ തീരാത്ത കാര്‍ വില്‍ക്കാന്‍ കഴിയമോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് ഉത്തരം. അതിനായി നമ്മള്‍ ചില സ്റ്റെപ്പുകള്‍ പിന്തുടരേണ്ടതുണ്ട്. ആ വഴികള്‍ എന്തൊക്കെയാണെന്ന് പറഞ്ഞുതരാം.
നിങ്ങള്‍ ലോണില്‍ വാങ്ങിയ കാര്‍ വില്‍ക്കാന്‍ ആലോചിക്കുകയാണെങ്കില്‍ ആദ്യം വായ്പയായി വാങ്ങിയ തുകയില്‍ എത്ര നിങ്ങള്‍ തിരിച്ചടച്ചിട്ടുണ്ടെന്ന് കണ്ടെത്തുക. ഇതിന്റെ കൂടെ മറ്റ് ഫീസുകളോ പിഴയോ ഉണ്ടെങ്കില്‍ അതും കണക്ക് കൂട്ടണം. നിങ്ങളുടെ വാഹനത്തിന്റെ ശരിയായ വില നിര്‍ണയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

അടുത്തതായി നിങ്ങളുടെ കാറിന്റെ വിപണി മൂല്യം അറിഞ്ഞ് വെക്കണം. ഇതിനായി നിങ്ങള്‍ക്ക് ഒഎല്‍എക്സ്, ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലേസ് എന്നീ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കാം. അതുമല്ലെങ്കില്‍ ഒന്നിലേറെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ചാലും വില സംബന്ധിച്ച് ഏകദേശ ധാരണ കൈവരും. നിര്‍മാണ വര്‍ഷം, മോഡല്‍, ഓടിയ ദൂരം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും കാറിന്റെ മൂല്യം കണക്കാക്കുക.
ഇത് മനസ്സിലാക്കിയ ശേഷം ലോണിലെ ബാക്കി തുക കവര്‍ ചെയ്യുന്ന തരത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വില നിശ്ചയിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാര്‍ വില്‍ക്കുമ്പോള്‍ പരമപ്രധാനമാണ് സുതാര്യത. അതുകൊണ്ട് തന്നെ നിങ്ങളുടെ കാര്‍ വാങ്ങാന്‍ വരുന്ന വ്യക്തിയോട് ഈ വിവരം പറയണം. ഇത് വിശ്വാസ്യത നേടിയെടുക്കാനും ഭാവിയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരിക്കാനും സഹായിക്കും. ലോണ്‍ നല്‍കിയ ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ പേരിലേക്ക് വായ്പ മാറ്റാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക.
പല ബാങ്കുകളും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. ബാങ്ക് ആവശ്യപ്പെടുന്ന എല്ലാ രേഖകളും ഹാജരാക്കി വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. അതല്ല ലോണ്‍ തുക മുഴുവന്‍ കവര്‍ ചെയ്യുന്ന വിലയില്‍ ഒരാള്‍ കാര്‍ വാങ്ങാന്‍ തയാറായാല്‍ എസ്‌ക്രോ സര്‍വീസ് വഴി ബാങ്കിലെ ഇടപാടുകള്‍ തീര്‍ക്കാനുള്ള സൗകര്യം ചെയ്യാം. ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ടോ അതിലധികമോ കക്ഷികള്‍ക്കു വേണ്ടി പക്ഷപാതരഹിതമായ ഒരു മൂന്നാം കക്ഷി കടന്നു വരുന്നതാണ് എസ്‌ക്രോ.
ഇതുവഴി വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് മുമ്പേ ലോണ്‍ ക്ലിയര്‍ ചെയുതുവെന്ന് ഉറപ്പാക്കുന്നു. വില്‍പ്പന അന്തിമമാക്കുന്നതിന് മുമ്പേ എല്ലാ പേപ്പര്‍വര്‍ക്കുകളും തീര്‍ത്തുവെന്ന് ഉറപ്പാക്കണം. നിങ്ങളുടെ വായ്പാദാതാവില്‍ നിന്ന് ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) വാങ്ങേണ്ടത് അത്യാവശ്യമാണ്. വാഹനത്തിന് കുടിശ്ശികയൊന്നുമില്ലെന്ന് എന്‍ഒസി സ്ഥിരീകരിക്കുന്നു. എന്‍ഒസി നേടിയ ശേഷം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) വഴി ഉടമസ്ഥാവകാശം കൈമാറാം. ഭാവിയിലെ നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ രേഖകളും ഒപ്പിട്ട് ശരിയായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് പലരും കരുതുന്നു. എന്നാല്‍ വാങ്ങുന്നയാള്‍ സമ്മതിച്ചാല്‍ ഇപ്പാള്‍ ചില ബാങ്കുകള്‍ ഇത് അനുവദിക്കുന്നു. വായ്പാ കുടിശ്ശികയുള്ള കാര്‍ വില്‍ക്കുന്നതിന് ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണവും സുതാര്യതയും ആവശ്യമാണ്. മുകളില്‍ പറഞ്ഞ സ്റ്റെപ്പുകള്‍ പാലിക്കുന്നതിലൂടെ ഉള്‍പ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു സുഗമമായ ഇടപാട് നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.


Click it and Unblock the Notifications








