സൂര്യനെ തോല്‍പ്പിക്കാം; പൊരിവെയിലത്ത് ബൈക്ക് ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...
കേരളത്തില്‍ വേനല്‍ കടുക്കുകയാണ്. പല ജില്ലകളിലും 45 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടിരിക്കുകയാണ് ചൂട്. ഏപ്രില്‍ മാസം ഇനിയും കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ വേനല്‍ മഴ കിട്ടിയിട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ചൂട് അസഹ്യമാകും. ഈ പൊരിവെയിലുള്ള സമയത്ത് ബൈക്കില്‍ യാത്ര ചെയ്യുന്നത് തന്നെ ചിന്തിക്കാന്‍ സാധിക്കില്ല.
എന്നാല്‍ എന്ത് ചെയ്യാം എല്ലാവര്‍ക്കും കാര്‍ ഉണ്ടാകില്ലെല്ലോ. വേനല്‍ക്കാലത്ത് ബെക്കില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം. വേനല്‍ക്കാലത്ത് ബൈക്ക് റൈഡ് ചെയ്യുമ്പോള്‍ നമ്മള്‍ ധാരാളം വിയര്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ ശരീരം തണുപ്പിക്കാന്‍ ആ വിയര്‍പ്പിന്റെ ബാഷ്പീകരണം ഉപയോഗപ്പെടുത്തുക എന്നതാണ് ബുദ്ധി. വിയര്‍ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടമായി എന്നും നമ്മള്‍ മനസ്സിലാക്കണം.

അപ്പോള്‍ ആ കുറവ് നികത്തേണ്ടതും നമ്മള്‍ തന്നെയാണ്. സാധാരണയില്‍ കവിഞ്ഞ് വേഗതയിലായിരിക്കും വേനല്‍ക്കാലത്ത് വിയര്‍പ്പ്തുള്ളികളായി ശരീരത്തിലെ ജലം നഷ്ടമാകുന്നത്. ഇതിനായി യാത്രകളില്‍ നിര്‍ത്തുമ്പോള്‍ വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ശരീരം ജലം ആഗിരണം ചെയ്യുന്നതിന് അനുയോജ്യമല്ല. പകരം നിങ്ങളുടെ യാത്രയിക്കിടെ ചെറിയ അളവില്‍ വെള്ളം നിരന്തരം കുടിക്കുക എന്നതാണ് പോംവഴി. ഒരു ഹൈഡ്രേഷന്‍ പായ്ക്ക് ഇതിനായി കുടെ കരുതാം. 2 ലിറ്റിന്റെ പായ്ക്ക് കൈയ്യില്‍ കരുതുന്നതാണ് ഉത്തമം.
അതില്‍ കൂടുതല്‍ ഭാരം കൈയ്യില്‍ കരുതാന്‍ ബുദ്ധിമുട്ടായിരിക്കും. യാത്രക്ക് മുമ്പേ ബോട്ടിലില്‍ വെള്ളം നിറക്കുക. യാത്രയിലുടനീളം വെള്ളം കുടിക്കാന്‍ മറക്കാതിരിക്കുക. നിര്‍ജ്ജലീകരണത്തെ മുന്‍കൂട്ടി ചെറുക്കുക എന്നതാണ് ഇവകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് നന്നായി വെള്ളം കുടിച്ചുകൊണ്ട് സ്വയം തയാറാകണം. യാത്രക്ക് 3-4 മണിക്കൂര്‍ മുമ്പ് 500 ഗ്രാം ശരീരഭാരത്തിന് 3 മില്ലിലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈഡ്രേഷന്‍ പായ്ക്കുകള്‍ ഇന്ന് നിങ്ങള്‍ക്ക് വിപണിയില്‍ വാങ്ങാം.

ചൂടിനെ ചെറുക്കാന്‍ യാത്രക്ക് തെരഞ്ഞെടുക്കുന്ന സമയം പ്രധാനമാണ്. ഒരു ദിവസം മുഴുവന്‍ എടുക്കാത്ത യാത്രയാണെങ്കില്‍ അതിരാവിലെ തന്നെ ആരംഭിച്ച് ഉച്ചയ്്ക്ക് മുമ്പ് തീര്‍ക്കാന്‍ ശ്രമിക്കുക. വേഗത്തില്‍ ഇരുട്ട് പരക്കില്ലെന്നതാണ് വേനല്‍ക്കാലത്തിന്റെ ഗുണം. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും. രാവിലെ അഞ്ചരക്കോ ആറ് മണിക്കോ ഇറങ്ങിയാല്‍ പോലും വലിയ ഇരുട്ട് ഉണ്ടാകണമെന്നില്ല. യാത്ര ഉച്ചയോടെ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭക്ഷണമെല്ലാം കഴിച്ച് വിശ്രമിച്ച് യാത്ര തുടരാം.
ബൈക്കിന്റെ ഹെഡ്‌ലൈറ്റ് കണ്ടീഷന്‍ ആണെങ്കില്‍ രാത്രി യാത്ര തുടരാമല്ലോ. വേനല്‍ക്കാലത്ത് ബൈക്ക് റൈഡിന് പോകുമ്പോള്‍ ചൂടിനെ തേല്‍പ്പിക്കാന്‍ ആദ്യം ചെയ്യേണ്ടത് ശരിയായ ബേസ് ലെയറുകള്‍ ധരിക്കുക എന്നതാണ്. ഇത് യാത്രയില്‍ നിങ്ങളെ കംഫര്‍ട്ട് ആക്കി നിലനിര്‍ത്തും. നിങ്ങളുടെ വിയര്‍പ്പ് ആഗിരണം ചെയ്യുകയും അത് ബാഷ്പീകരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന മെറ്റീരിയലില്‍ നിര്‍മ്മിച്ച നേര്‍ത്തതും ശ്വസിക്കാന്‍ കഴിയുന്നതുമായ ബേസ് ലെയര്‍ ആണ് ധരിക്കേണ്ടത്.
സഹിക്കാന്‍ പറ്റാത്ത ഉഷ്ണമുള്ള സമയത്ത് ഒന്ന് തണുപ്പിക്കല്‍ ബേസ് ലെയര്‍ ഒന്ന് വെള്ളത്തില്‍ നനച്ച് ഉപയോഗിക്കാം. ചൂടുകാലത്ത് ഒരു സാധാരണ കോട്ടണ്‍ ടീ-ഷര്‍ട്ട് ധരിക്കരുത്. കാരണം ഇത് വിയര്‍പ്പ് നിലനിര്‍ത്തുകയും നിങ്ങളുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. ലൈറ്റ് ബേസ് ലെയറുകള്‍ കഴുകിയ ശേഷം പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നുവെന്ന ഗുണം കൂടിയുണ്ട്. ഗുണമേന്‍മയുള്ള ലൈറ്റായ ബേസ് ലെയറുകള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാം.
അടുത്തത് റൈഡിംഗ് ഗിയറാണ്. ഗിയര്‍ വ്യത്യസ്ത ഇനങ്ങളിലും വരുന്നു, വേനല്‍ക്കാലത്ത് ഉത്തമം മെഷ് റൈഡിംഗ് ഗിയറാണ്. മെഷ് പാനലുകള്‍ ഉള്‍ക്കൊള്ളുന്ന ടെക്‌സ്‌റ്റൈല്‍ വസ്ത്രങ്ങളാണിവ. ഇവ നമ്മള്‍ ബൈക്കില്‍ നീങ്ങുന്നതിനിടെ വായുസഞ്ചാരം നല്‍കുന്നു. നിങ്ങളുടെ ബേസ് ലെയറിലേക്ക് വായുസഞ്ചാരം വരേണ്ടത് അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. മെഷ് റൈഡിംഗ് ഗിയര്‍ ഇത് സാധ്യമാക്കുന്നു.ചില ടെക്‌സ്‌റ്റൈല്‍ ജാക്കറ്റുകളില്‍ മെഷ് പാനലുകള്‍ ഉണ്ട്.
അത് ഒരു ഫ്‌ലാപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. വേനല്‍ക്കാലത്ത് നമ്മുടെ നാട്ടിലെ കാലവസ്ഥക്ക് അനുസരിച്ച് ലെതര്‍ വസ്ത്രങ്ങള്‍ അനുയോജ്യമല്ല. നിങ്ങളുടെ ബേസ് ലെയറുകള്‍ക്കും റൈഡിംഗ് ഗിയറിനും പുറമേ ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുകയും തണുപ്പ് നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്ന മറ്റ് ചില ആക്‌സസറികള്‍ കൂടിയുണ്ട്. ഒന്നാമതായി വരുന്നത് കൂളിംഗ് വെസ്റ്റ് ആണ്.
വലിയ അളവില്‍ വെള്ളം നിലനിര്‍ത്തുന്ന ഹൈപ്പര്‍-അപ്‌സോര്‍പ്റ്റീവ മെറ്റീരിയലുകളിലാണ് അവ നിര്‍മ്മിച്ചിരിക്കുന്നത്. അത് സാവധാനത്തില്‍ ബാഷ്പീകരിക്കപ്പെടാന്‍ അനുവദിക്കുകയും വളരെനേരം നിങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് അത് നന്നായി നനയ്ക്കുക. ബേസ് ലെയറിന് മുകളിലും മെഷ് ജാക്കറ്റിനടിയിലുമായി ധരിക്കുക. ബാക്കി ജോലി അത് നോക്കിക്കോളും.
വേനല്‍ക്കാലത്ത് ബൈക്ക് റൈഡിംഗില്‍ വിന്‍ഡ്ഷീല്‍ഡിന്റെ ക്രമീകരിക്കല്‍ അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് മോട്ടോര്‍സൈക്കിളിന്റെ വിന്‍ഡ്ഷീല്‍ഡ് അമിതമായ ഉയരത്തില്‍ വെക്കുന്നത് വായുസഞ്ചാരം കുറക്കുകയും യാത്ര ദുഷ്‌കരമാക്കുകയും ചെയ്യും. ബൈക്കില്‍ വിന്‍ഡ്ഷീല്‍ഡ് ഉയര്‍ത്തിയാണ് നല്‍കിയിരിക്കുന്നതെങ്കില്‍ അത് ഒന്നുകില്‍ ഊരിവെക്കാം. ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍ ആണെങ്കില്‍ അവ താഴത്തി വെക്കുക.


Click it and Unblock the Notifications








